പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന (PMFBY), പുനഃസംഘടിപ്പിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് സ്കീം (RWBCIS) എന്നിവയുടെ നിലവിലുള്ള കേന്ദ്രമേഖലാ സ്കീമിലെ ഘടകങ്ങൾ/ വ്യവസ്ഥകൾ എന്നിവ പരിഷ്‌ക്കരിക്കുന്നതിനും / കൂട്ടിച്ചേർക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.
January 01st, 03:07 pm
2021-22 മുതൽ 2025-26 വരെ മൊത്തം 69,515.71 കോടി രൂപ അടങ്കലുള്ള പ്രധാൻ മന്ത്രി ഫസൽ ബീമാ യോജനയും പുനഃസംഘടിപ്പിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും 2025-26 വരെ തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകി. 2025-26 വരെ രാജ്യത്തുടനീളമുള്ള കർഷകർക്ക് തടയാനാകാത്ത പ്രകൃതിക്ഷോഭങ്ങളിൽ നിന്നുള്ള വിളകളുടെ അപകടസാധ്യത പരിരക്ഷിക്കാൻ ഈ തീരുമാനം സഹായിക്കും.