'ആരോഗ്യവും ചികില്‍സാ ഗവേഷണവും' എന്ന വിഷയത്തെക്കുറിച്ചു ബജറ്റിനു ശേഷം നടന്ന വെബിനാറില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
March 06th, 10:30 am
കൊവിഡിന് മുമ്പുള്ള കാലഘട്ടത്തിന്റെയും പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള കാലഘട്ടത്തിന്റെയും പശ്ചാത്തലത്തിലാണ് ആരോഗ്യ സംരക്ഷണത്തെ കാണേണ്ടത്. സമ്പന്ന രാജ്യങ്ങളിലെ വികസിത സംവിധാനങ്ങള്‍ പോലും ഇത്തരം ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ തകരുന്നുവെന്ന് കൊറോണ ലോകത്തെ കാണിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ലോകം ആരോഗ്യ സംരക്ഷണത്തില്‍ ഇപ്പോള്‍ എന്നത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ സമീപനം ആരോഗ്യ സംരക്ഷണത്തില്‍ മാത്രം ഒതുങ്ങുന്നില്ല. പകരം, നാം ഒരു പടി മുന്നോട്ട് പോയി മൊത്തത്തിലുള്ള ആരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍, നമ്മള്‍ ലോകത്തിന് മുന്നില്‍ ഒരു ദര്‍ശനം മുന്നോട്ട് വച്ചിട്ടുണ്ട്, അതാണ് 'ഒരു ഭൂമി-ഒരു ആരോഗ്യം'. മനുഷ്യരോ മൃഗങ്ങളോ സസ്യങ്ങളോ ആകട്ടെ, ജീവജാലങ്ങള്‍ക്ക് സമഗ്രമായ ആരോഗ്യ സംരക്ഷണത്തിന് ന്ാം ഊന്നല്‍ നല്‍കുന്നു എന്നാണ് ഇതിനര്‍ത്ഥം. കൊറോണ ആഗോള മഹാമാരിയും വിതരണ ശൃംഖലയുടെ പ്രാധാന്യത്തിന് അടിവരയിടുന്നു. മഹാമാരി അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരുന്നപ്പോള്‍, ചില രാജ്യങ്ങള്‍ക്ക് നിര്‍ഭാഗ്യവശാല്‍, മരുന്നുകളും വാക്‌സിനുകളും മെഡിക്കല്‍ ഉപകരണങ്ങളും പോലുള്ള ജീവന്‍ രക്ഷാ കാര്യങ്ങള്‍ ആയുധങ്ങളായി മാറിയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തെ ബജറ്റുകളില്‍ ഈ വിഷയങ്ങളിലെല്ലാം ഇന്ത്യ വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇന്ത്യ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാന്‍ ഞങ്ങള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍, ഇക്കാര്യത്തില്‍ എല്ലാ പങ്കാളികള്‍ക്കും ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്.ആരോഗ്യവും വൈദ്യശാസ്ത്ര ഗവേഷണവും’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 06th, 10:00 am
‘ആരോഗ്യവും വൈദ്യശാസ്ത്ര ഗവേഷണവും’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിൽ ഒമ്പതാമത്തേതാണ് ഇത്.ഗുജറാത്തിലെ നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
August 13th, 11:01 am
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍, ശ്രീ നിതിന്‍ ഗഡ്കരി ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണി ജി, വാഹന വ്യവസായവുമായി ബന്ധപ്പെട്ടവര്‍, ഒഇഎം അസോസിയേഷനുകള്‍, ലോഹ, പൊളിക്കല്‍ വ്യവസായത്തിലെ അംഗങ്ങള്‍, സഹോദരീ സഹോദരന്‍മാരേ,ഗുജറാത്തില്‍ നിക്ഷേപക ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 13th, 11:00 am
ഗുജറാത്തില്‍ നിക്ഷേപക ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു. വോളണ്ടറി വെഹിക്കിള്‍-ഫ്്‌ളീറ്റ് മോഡേണൈസേഷന്‍ പ്രോഗ്രാം അല്ലെങ്കില്‍ വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് പോളിസിക്ക് കീഴില്‍ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള പശ്ചാത്തലസൗകര്യങ്ങള്‍ (വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍) സ്ഥാപിക്കുന്നതിനുള്ള നിക്ഷേപം ക്ഷണിക്കുന്ന തിനാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഒരു സംയോജിത സ്‌ക്രാപ്പിംഗ് ഹബ് വികസിപ്പിക്കുന്നതിന് അലങ്കിലെ കപ്പല്‍ പൊളിക്കല്‍ വ്യവസായം അവതരിപ്പിച്ച സമന്വയത്തിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും. കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു.ഇന്ന് തുടക്കമിടുന്ന വാഹനം പൊളിക്കൽ നയം ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ല് : പ്രധാനമന്ത്രി
August 13th, 10:22 am
ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്ന് സമാരംഭം കുറിക്കുന്ന വാഹനം പൊളിക്കൽ നയമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.ഗുജറാത്തിൽ ഓഗസ്റ്റ് 13 ന് നടക്കുന്ന നിക്ഷേപക ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
August 11th, 09:35 pm
സ്വമേധയായുള്ള വാഹന വ്യൂഹ നവീകരണ പരിപാടി അഥവാ വാഹനം പൊളിക്കൽ നയത്തിന് കീഴിൽ ആവശ്യമായ അടിസ്ഥാന സൗകര്യം സ്ഥാപിക്കുന്നതിനുള്ള നിക്ഷേപം ക്ഷണിക്കുന്നതിനാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഒരു സംയോജിത സ്ക്രാപ്പിംഗ് ഹബിന്റെ വികസനത്തിനായി അലങ്കിലെ കപ്പൽ പൊളിക്കൽ വ്യവസായം അവതരിപ്പിച്ച സമന്വയത്തിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.