ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവിനിമയം നടത്തി
August 26th, 01:02 pm
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതിയും ക്വാഡ് ഉള്‍പ്പെടെ ബഹുരാഷ്ട്ര വേദികളിലെ സഹകരണവും ഇരു നേതാക്കളും വിലയിരുത്തി.ഇന്ത്യയുടെ അടുത്ത ആയിരം വർഷത്തേക്ക് ഞങ്ങൾ ശക്തമായ അടിത്തറയിടുകയാണ്: പ്രധാനമന്ത്രി മോദി ഓസ്ട്രിയയിൽ
July 10th, 11:00 pm
പ്രധാനമന്ത്രി മോദി വിയന്നയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യം കൈവരിച്ച പരിവർത്തനപരമായ പുരോഗതിയെക്കുറിച്ച് സംസാരിക്കുകയും 2047-ഓടെ വികസിത ഭാരത് എന്ന നിലയിലേക്ക് ഇന്ത്യ സമീപഭാവിയിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 10th, 10:45 pm
പ്രവാസി സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിയന്നയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. പരിപാടിക്കെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യന്‍ സമൂഹം അങ്ങേയറ്റം ഊഷ്മളതയോടെയും വാത്സല്യത്തോടെയും സ്വീകരിച്ചു. ഓസ്ട്രിയന്‍ തൊഴില്‍, സാമ്പത്തിക ഫെഡറല്‍ മന്ത്രി ആദരണീയനായ മാര്‍ട്ടിന്‍ കോച്ചറും സമൂഹസംഗമത്തില്‍ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ പ്രവാസികളുടെ പങ്കാളിത്തം ചടങ്ങിലുണ്ടായിരുന്നു.നൊബേൽ പുരസ്കാരജേതാവ് ആന്റൺ സെയ്‌ലിങ്ങറുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
July 10th, 09:48 pm
പ്രശസ്ത ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ ആന്റൺ സെയ്‌ലിങ്ങറുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ക്വാണ്ടം മെക്കാനിക്സിലെ പ്രവർത്തനത്തിനു പേരുകേട്ട സെയ്‌ലിങ്ങർ 2022ലാണു ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയത്.പ്രധാനമന്ത്രി ഓസ്ട്രിയൻ ഇൻഡോളജിസ്റ്റുകളുമായി കൂടിക്കാഴ്ച നടത്തി
July 10th, 09:47 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നാല് പ്രമുഖ ഓസ്ട്രിയൻ ഇൻഡോളജിസ്റ്റുകളുമായും (ഇന്ത്യാചരിത്രത്തെയും സംസ്കാരത്തെയുംകുറിച്ചു പഠിക്കുന്നവർ) ഇന്ത്യൻ ചരിത്രപണ്ഡിതന്മാരു മായും കൂടിക്കാഴ്ച നടത്തി. ബുദ്ധമത തത്വചിന്താപണ്ഡിതനും ഭാഷാപണ്ഡിതനുമായ ഡോ. ബിർഗിറ്റ് കെൽനർ; ആധുനിക ദക്ഷിണേഷ്യാ പണ്ഡിതനായ മാർട്ടിൻ ഗെയ്ൻസിൽ, വിയന്ന സർവകലാശാലയിലെ ദക്ഷിണേഷ്യൻ പഠനവിഭാഗം പ്രൊഫസർ ഡോ. ബൊറായിൻ ലാറിയോസ്; വിയന്ന സർവകലാശാലയിലെ ഇൻഡോളജി വിഭാഗം മേധാവി ഡോ. കരിൻ പ്രിസെൻഡൻസ് എന്നിവരുമായി അദ്ദേഹം സംവദിച്ചു.മെച്ചപ്പെട്ട ഇന്ത്യ-ഓസ്ട്രിയ പങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്തപ്രസ്താവന
July 10th, 09:15 pm
ചാൻസലർ കാൾ നെഹമെറിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജൂലൈ 9നും 10നും ഓസ്ട്രിയയിൽ ഔദ്യോഗിക സന്ദർശനം നടത്തി. സന്ദർശനവേളയിൽ ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചാൻസലർ നെഹമെറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുടെ ആദ്യ ഓസ്ട്രിയ സന്ദർശനമാണിത്. 41 വർഷത്തിനുശേഷമാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ഇവിടം സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികമാണ് ഈ വർഷം.പ്രധാനമന്ത്രി ഓസ്ട്രിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
July 10th, 09:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിയന്നയിൽ ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലനെ സന്ദർശിച്ചു. മൂന്നാം തവണയും അധികാരത്തിലെത്തിയ ചരിത്രനേട്ടത്തിനു ശ്രീ മോദിയെ പ്രസിഡന്റ് വാൻ ഡെർ ബെലൻ അഭിനന്ദിച്ചു.ഓസ്ട്രിയ - ഇന്ത്യ സിഇഓമാരുടെ യോഗത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി
July 10th, 07:01 pm
ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലും വ്യവസായ പ്രമുഖർ വഹിച്ച പങ്ക് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർഷങ്ങളായി വർദ്ധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, കൂടുതൽ സഹകരണത്തിലൂടെ ഇന്ത്യ-ഓസ്ട്രിയ പങ്കാളിത്തത്തിൻ്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ നേതാക്കൾ ആഹ്വാനം ചെയ്തു.India and Austria to give strategic direction to their relations: PM Modi in Vienna
July 10th, 02:45 pm
PM Modi and Austrian Chancellor Karl Nehammer held bilateral talks in Vienna. At a joint press conference on this occasion, the Prime Minister said that shared values such as democracy and the rule of law form the strong foundation of the relationship between the two countries. He announced that both sides have decided to provide a strategic direction to their relations.പ്രധാനമന്ത്രി മോദി ഓസ്ട്രിയയിലെ വിയന്നയിലെത്തി ചേർന്നു
July 09th, 11:45 pm
തൻ്റെ ദ്വിരാഷ്ട്ര സന്ദർശനത്തിൻ്റെ രണ്ടാം പാദത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയയിലെ വിയന്നയിലെത്തി. സന്ദർശന വേളയിൽ പ്രധാനമന്ത്രി പ്രസിഡൻ്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലൻ, ചാൻസലർ കാൾ നെഹാമർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 40 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്.റഷ്യ-ഓസ്ട്രിയ ഔദ്യോഗികസന്ദർശനത്തിനായി പുറപ്പെടുംമുമ്പു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
July 08th, 09:49 am
“22-ാമതു വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിലേക്കുള്ള എന്റെ ഔദ്യോഗിക സന്ദർശനം ആരംഭിക്കുകയാണ്; ഒപ്പം ഓസ്ട്രിയയിലേക്കുള്ള എന്റെ ആദ്യ സന്ദർശനവും വരുന്ന മൂന്നുദിവസങ്ങളിലായി നടക്കും.ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം സ്വാഗതംചെയ്ത് ഓസ്ട്രിയൻ ചാൻസലർ; പ്രതികരിച്ച് പ്രധാനമന്ത്രി മോദി
July 07th, 08:57 am
നാൽപ്പതുവർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നതെന്ന കാഴ്ചപ്പാടു പങ്കിട്ട ഓസ്ട്രിയൻ ചാൻസലർ കാൾ നെഹമ്മെറിനു നന്ദിപറഞ്ഞ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. “നാൽപ്പതു വർഷത്തിനുശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനത്തെ അടയാളപ്പെടുത്തുന്നതിനാൽ ഈ സന്ദർശനം പ്രത്യേകതയുള്ളതാണ്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നതിനാൽ സുപ്രധാന നാഴികക്കല്ലുകൂടിയാണിത്” - ഓസ്ട്രിയൻ ചാൻസലർ അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രിയുടെ റഷ്യ - ഓസ്ട്രിയ സന്ദർശനം (2024 ജൂലൈ 8 - 10)
July 04th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2004 ജൂലൈ 8 മുതൽ 10 വരെ റഷ്യയിലും ഓസ്ട്രിയയിലും ഔദ്യോഗിക സന്ദർശനം നടത്തും.Phone call between Prime Minister Shri Narendra Modi and H.E. (Dr.) Alexander Van der Bellen, Federal President of the Republic of Austria
May 26th, 08:00 pm
PM Modi had a telephone conversation with President Alexander Van der Bellen of Austria. Both the leaders reiterated their shared desire to further strengthen and persify India-Austria relations in the post-Covid world.സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിനോടനുബന്ധമായുള്ള പ്രധാനമന്ത്രിയുടെ യോഗങ്ങൾ
June 02nd, 10:38 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയ ചാൻസലർ ക്രിസ്ത്യൻ കേൺനെ എസ്.പി.ഐ.ഇ.എഫിൽ പങ്കെടുക്കവേ കണ്ടുമുട്ടി. വിവിധ മേഖലകളിൽ ഇന്ത്യ-ഓസ്ട്രിയ ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടന്നു.