ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാർഷികത്തെ അനുസ്മരിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

December 12th, 06:10 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 2022 ഡിസംബർ 13-ന് വൈകുന്നേരം 5 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാർഷിക അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും. ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിൽ പുതുച്ചേരിയിലെ കമ്പൻ കലൈ സംഗമത്തിൽ നടക്കുന്ന പരിപാടിയിൽ ശ്രീ അരബിന്ദോയുടെ സ്മരണാർത്ഥം ഒരു നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. രാജ്യത്തുടനീളമുള്ള ശ്രീ അരബിന്ദോയുടെ അനുയായികൾ ഉൾപ്പെടുന്ന ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ശ്രീ അരബിന്ദോയെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു

August 15th, 07:02 pm

ഇന്ന് ശ്രീ അരബിന്ദോയുടെ ജയന്തി ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി, ശ്രീ നരേന്ദ്ര മോദി പറഞ്ഞു, ശ്രീ അരബിന്ദോ നമ്മുടെ രാഷ്ട്രത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഒരു ഉജ്ജ്വലമായ മനസ്സായിരുന്നു. വിദ്യാഭ്യാസത്തിലും ബൗദ്ധിക പ്രാഗത്ഭ്യത്തിലും വീര്യത്തിലും അദ്ദേഹത്തിന്റെ ഊന്നൽ നമ്മെ പ്രചോദിപ്പിക്കുന്നു.

ഇന്ത്യൻ സംസ്‌കാരത്തിന്റെ ചടുലത എല്ലായ്‌പ്പോഴും ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

January 30th, 11:30 am

പ്രിയപ്പെട്ടവരെ, സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയില്‍ രാജ്യത്തിന്റെ പ്രയത്നങ്ങളെ നമ്മുടെ ദേശീയ പ്രതീകങ്ങളിലൂടെ നാം പുന:പ്രതിഷ്ഠിക്കുകയാണ്. ഇന്ത്യാഗേറ്റിനു സമീപത്തെ 'അമര്‍ ജവാന്‍ ജ്യോതി'യും അതിനടുത്തുതന്നെയുള്ള ദേശീയ യുദ്ധസ്മാരകത്തില്‍ തെളിയിച്ചിരിക്കുന്ന ജ്യോതിയും ഒന്നിച്ചു ചേര്‍ത്തത് നമ്മള്‍ കണ്ടു. ഈ വികാരനിര്‍ഭരവേളയില്‍ എത്രയോ ദേശവാസികളുടെയും രക്തസാക്ഷി കുടുംബാംഗങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം രക്തസാക്ഷികളായ എല്ലാ ജവാന്മാരുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ചില മുന്‍ സൈനികര്‍ എനിക്ക് കത്തെഴുതി പറഞ്ഞിരുന്നു.' രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ തെളിയിച്ചിരിക്കുന്ന 'അമര്‍ജവാന്‍ ജ്യോതി' രക്തസാക്ഷികളുടെ അമരത്വത്തിന്റെ പ്രതീകമാണ്. സത്യത്തില്‍ 'അമര്‍ജവാന്‍ജ്യോതി' പോലെ നമ്മുടെ രക്തസാക്ഷികള്‍ ചെലുത്തുന്ന സ്വാധീനവും അവരുടെ സംഭാവനകളും അനശ്വരമാണ്. ഞാന്‍ നിങ്ങളോരോരുത്തരോടും പറയുകയാണ്. അവസരം ലഭിക്കുമ്പോഴെല്ലാം തീര്‍ച്ചയായും ദേശീയയുദ്ധസ്മാരകത്തില്‍ പോകണം. നിങ്ങളുടെ കുടുംബാംഗങ്ങളെയും കുട്ടികളെയും തീര്‍ച്ചയായും കൊണ്ടു പോകണം. അവിടെ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഊര്‍ജ്ജവും പ്രചോദനവും അനുഭവിക്കാന്‍ കഴിയും.

പുതുച്ചേരിയിൽ 25-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 12th, 03:02 pm

പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ ജി, മുഖ്യമന്ത്രി എൻ രംഗസാമി ജി, എന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകരായ ശ്രീ നാരായൺ റാണെ ജി, ശ്രീ അനുരാഗ് താക്കൂർ ജി, ശ്രീ നിസിത് പ്രമാണിക് ജി, ശ്രീ ഭാനു പ്രതാപ് സിംഗ് വർമ്മ ജി, പുതുച്ചേരി സർക്കാരിലെ മുതിർന്ന മന്ത്രിമാർ, മന്ത്രിമാർ, എം.എൽ.എമാർ, എം.എൽ.എ.മാർ. രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും, എന്റെ യുവ സുഹൃത്തുക്കളേ ! ആശംസകൾ! നിങ്ങൾക്കെല്ലാവർക്കും ദേശീയ യുവജനദിന ആശംസകൾ നേരുന്നു!

25-ാമത് ദേശീയ യുവജന ഉത്സവം പുതുച്ചേരിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 12th, 11:01 am

25-ാമത് ദേശീയ യുവജന ഉത്സവം പുതുച്ചേരിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന് ദേശീയ യുവജന ദിനമായി ആചരിക്കുന്നു. ചടങ്ങില്‍, മേരെ സപ്‌നോ കാ ഭാരത് (എന്റെ സ്വപ്‌നത്തിലെ ഇന്ത്യ), ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത നായകര്‍ (അണ്‍സങ് ഹീറോസ് ഓഫ് ഇന്ത്യന്‍ ഫ്രീഡം മൂവ്‌മെന്റ്)'' എന്നീ വിഷയങ്ങളിലെ തെരഞ്ഞെടുത്ത ഉപന്യാസങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഈ രണ്ട് വിഷയങ്ങളിലായി ഒരു ലക്ഷത്തിലധികം യുവജനങ്ങൾ സമര്‍പ്പിച്ച ലേഖനങ്ങളില്‍ നിന്നാണ് ഈ ഉപന്യാസങ്ങള്‍ തെരഞ്ഞെടുത്തത്. ഏകദേശം 122 കോടി രൂപ ചെലവഴിച്ച് പുതുച്ചേരിയില്‍ സ്ഥാപിച്ച എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) മന്ത്രാലയത്തിന്റെ സാങ്കേതിക കേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പുതുച്ചേരി ഗവണ്‍ശമന്റ് ഏകദേശം 23 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ തീയേറ്റര്‍ ഉള്‍പ്പെടെയുള്ള ഓഡിറ്റേറിയമായ പെരുന്തലൈവര്‍ കാമരാജര്‍ മണിമണ്ഡപവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, ശ്രീ നാരായണ്‍ റാണെ, ശ്രീ ഭാനു പ്രതാപ് സിംഗ് വര്‍മ്മ, ശ്രീ നിസിത് പ്രമാണിക്, ഡോ തമിഴിസൈ സൗന്ദരരാജന്‍ പുതുച്ചേരി മുഖ്യമന്ത്രി ശ്രീ എന്‍. രംഗസ്വാമി, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Prime Minister chairs the first meeting of High Level Committee to commemorate 150th Birth Anniversary of Sri Aurobindo

December 24th, 06:52 pm

PM Narendra Modi chaired the first meeting of the High Level Committee which has been constituted to commemorate 150th Birth Anniversary of Sri Aurobindo. The PM said that the two aspects of Sri Aurobindo’s philosophy of ‘Revolution’ and ‘Evolution’, are of key importance and should be emphasized as part of the commemoration.

സര്‍ദാര്‍ധാം ഭവന്‍ ലോകാര്‍പണ, സര്‍ദാര്‍ധാം രണ്ടാം ഘട്ട ഭൂമി പൂജന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

September 11th, 11:01 am

പരിപാടിയില്‍ ഞങ്ങളോടൊപ്പം പങ്കെടുക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ്ഭായ് രൂപാനിജി, ഉപമുഖ്യമന്ത്രി ശ്രീ നിതിന്‍ഭായ്, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ പര്‍ഷോത്തം രുപാലാജി, ശ്രീ മന്‍സുഖ്ഭായ് മാണ്ഡവ്യാജി, അനുപ്രിയ പട്ടേല്‍ ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരെ, ഗുജറാത്ത് പ്രദേശ് ബിജെപി പ്രസിഡന്റ് ശ്രീ സി ആര്‍ പാട്ടീല്‍ജി, ഗുജറാത്ത മന്ത്രിമാര്‍, ഇവിടെയുള്ള സഹ എംപിമാര്‍, ഗുജറാത്തിലെ എംഎല്‍എമാര്‍, സര്‍ദാര്‍ധാമിന്റെ ട്രസ്റ്റിമാര്‍, എന്റെ സുഹൃത്ത് ശ്രീ ഗഗ്ജിഭായ്, ട്രസ്റ്റിലെ ബഹുമാനപ്പെട്ട അംഗങ്ങള്‍, ഈ മഹത്തായ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്ന സുഹൃത്തുക്കള്‍, സഹോദരീ സഹോദരന്മാരെ!

സര്‍ദാര്‍ധാം ഭവന്റെ സമര്‍പ്പണവും സര്‍ദാര്‍ധാം രണ്ടാംഘട്ടം കന്യാ ഛാത്രാലയയുടെ ഭൂമിപൂജയും നിര്‍വഹിച്ച് പ്രധാനമന്ത്രി

September 11th, 11:00 am

സര്‍ദാര്‍ധാം ഭവന്റെ സമര്‍പ്പണവും സര്‍ദാര്‍ധാം രണ്ടാംഘട്ടം കന്യാ ഛാത്രാലയയുടെ ഭൂമിപൂജയും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു.

75-ാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു

August 15th, 03:02 pm

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ പുണ്യദിനമായ ഇന്ന്, രാജ്യത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും രാജ്യത്തിന്റെ പ്രതിരോധത്തിനായി രാവും പകലും തുടര്‍ച്ചയായി സ്വയം ത്യാഗം ചെയ്യുന്ന ധീരരായ വീരന്മാരെയും രാജ്യം നമിക്കുന്നു. സ്വാതന്ത്ര്യത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കിയ ആദരണീയനായ ബാപ്പു, സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസ്, അല്ലെങ്കില്‍ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബിസ്മില്‍, അഷ്ഫാക്കുള്ള ഖാന്‍ തുടങ്ങിയ മഹാന്മാരായ വിപ്ലവകാരികള്‍ ഝാന്‍സിയുടെ റാണി ലക്ഷ്മിഭായി, കിറ്റൂരിലെ രാജ്ഞി ചേന്നമ്മ അല്ലെങ്കില്‍ റാണി ഗൈഡിന്‍ലിയു അല്ലെങ്കില്‍ മാതംഗിനി ഹസ്രയുടെ ധീരത; രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രു ജി, രാജ്യത്തെ ഒരു ഐക്യരാഷ്ട്രമായി സംയോജിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഇന്ത്യയുടെ ഭാവി ദിശ നിര്‍ണ്ണയിക്കുകയും വഴി തുറക്കുകയും ചെയ്ത ബാബാ സാഹേബ് അംബേദ്കര്‍ ഉള്‍പ്പെടെ രാജ്യം എല്ലാ വ്യക്തിത്വങ്ങളെയും ഓര്‍ക്കുന്നു. ഈ മഹത് വ്യക്തിത്വങ്ങളോടെല്ലാം രാജ്യം കടപ്പെട്ടിരിക്കുന്നു.

75 -ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

August 15th, 07:38 am

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവമായ 75 -ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെയും ജനാധിപത്യത്തെയും സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള നിങ്ങള്‍ക്കേവര്‍ക്കും എന്റെ ആശംസകള്‍.

ഇന്ത്യ 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15th, 07:37 am

75 -ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി തന്റെ സർക്കാരിന്റെ നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ഭാവിയിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന തന്റെ ജനപ്രിയ മുദ്രാവാക്യത്തിൽ അദ്ദേഹം ഒരു വാക്യം കൂടി കൂട്ടി ചേർത്തു. ഈ കൂട്ടത്തിലെ പുതുമുഖം ആണ് സബ്കാ പ്രയാസ്.

PM Modi addresses public meeting at Puducherry

March 30th, 04:31 pm

Addressing a public meeting in Puducherry today, Prime Minister Narendra Modi said, “There is something special about Puducherry that keeps bringing me back here again and again.” He accused Congress government for its negligence and said, “In the long list of non-performing Congress governments over the years, the previous Puducherry Government has a special place. The ‘High Command’ Government of Puducherry failed on all fronts.”

പ്രബുദ്ധഭാരത'ത്തിന്റെ 125-ാം വാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 31st, 03:01 pm

സ്വാമി വിവേകാനന്ദന്‍ ആരംഭിച്ച മാസികയായ 'പ്രബുദ്ധ ഭാരതത്തിന്റെ' 125-ാം വാര്‍ഷികാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്തു. നമ്മുടെ രാജ്യത്തിന്റെ ചൈതന്യം ഉദ്‌ഘോഷിക്കുന്ന പേരാണ് സ്വാമി വിവേകാനന്ദന്‍ മാസികയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. വെറും രാഷ്ട്രീയമോ, ഭൗമശാസ്ത്രപരമോ ആയ അസ്തിത്വത്തിനുമപ്പുറം 'ഉദ്ബുദ്ധമായ ഇന്ത്യ' രൂപീകരിക്കാന്‍ സ്വാമിജി ആഗ്രഹിച്ചിരുന്നു. ''നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു സാംസ്‌കാരിക പ്രജ്ഞയായാണ് സ്വാമി വിവേകാനന്ദന്‍ ഇന്ത്യയെ കണ്ടിരുന്നത്' പ്രധാനമന്ത്രി പറഞ്ഞു.

'പ്രബുദ്ധ ഭാരത'ത്തിന്റെ 125-ാം വാര്‍ഷികാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

January 31st, 03:00 pm

സ്വാമി വിവേകാനന്ദന്‍ ആരംഭിച്ച മാസികയായ 'പ്രബുദ്ധ ഭാരതത്തിന്റെ' 125-ാം വാര്‍ഷികാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്തു. നമ്മുടെ രാജ്യത്തിന്റെ ചൈതന്യം ഉദ്‌ഘോഷിക്കുന്ന പേരാണ് സ്വാമി വിവേകാനന്ദന്‍ മാസികയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. വെറും രാഷ്ട്രീയമോ, ഭൗമശാസ്ത്രപരമോ ആയ അസ്തിത്വത്തിനുമപ്പുറം 'ഉദ്ബുദ്ധമായ ഇന്ത്യ' രൂപീകരിക്കാന്‍ സ്വാമിജി ആഗ്രഹിച്ചിരുന്നു. ''നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു സാംസ്‌കാരിക പ്രജ്ഞയായാണ് സ്വാമി വിവേകാനന്ദന്‍ ഇന്ത്യയെ കണ്ടിരുന്നത്' പ്രധാനമന്ത്രി പറഞ്ഞു.

‘പ്രബുദ്ധ ഭാരത’ത്തിന്റെ 125-ാം വാർഷികാഘോഷങ്ങളെ പ്രധാനമന്ത്രി ഞായറാഴ്ച അഭിസംബോധന ചെയ്യും

January 29th, 02:51 pm

1896- ൽ സ്വാമി വിവേകാനന്ദൻ ആരംഭിച്ച രാമകൃഷ്ണ പ്രസ്ഥാനത്തിന്റെ പ്രതിമാസ ആനുകാലിക പ്രസിദ്ധീകരണമായ 'പ്രബുദ്ധ ഭാരത'ത്തിന്റെ 125-ാം വാർഷികാഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഞായറാഴ്ച (2021 ജനുവരി 31) ഉച്ചതിരിഞ്ഞ് 3: 15 ന് അഭിസംബോധന ചെയ്യും.

Social Media Corner 25 February 2018

February 25th, 07:27 pm

Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!

പുതുശ്ശേരി ഓറോവില്ലില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 25th, 12:58 pm

ഓറോവില്ലിയുടെ സുവര്‍ണജൂബിലി വാരത്തില്‍ ഇവിടെ എത്തിച്ചേരാന്‍ സാധിച്ചതില്‍ എനിക്കു സന്തോഷമുണ്ട്. ഇന്ത്യയുടെ ആധ്യാത്മിക നേതൃത്വത്തെക്കുറിച്ച് ശ്രീ അരബിന്ദോയ്ക്ക് ഉണ്ടായിരുന്ന വീക്ഷണം ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു.

പ്രധാനമന്ത്രി അടുത്ത ദിവസങ്ങളില്‍ രണ്ട് സംസ്ഥാനങ്ങളും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും സന്ദര്‍ശിക്കും

February 23rd, 04:13 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രണ്ട് സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും അടുത്ത ദിവസങ്ങളില്‍ സന്ദര്‍ശിക്കും. ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളും ദാമന്‍ & ദിയു, പുതുച്ചേരി എന്നി കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് അടുത്ത രണ്ട് ദിവസങ്ങളിലായി സന്ദര്‍ശിക്കുക.