Cabinet approves continuation of the Atal Innovation Mission

November 25th, 08:45 pm

The Union Cabinet chaired by PM Modi approved the continuation of its flagship initiative, the Atal Innovation Mission (AIM), under the aegis of NITI Aayog, with an enhanced scope of work and an allocated budget of Rs.2,750 crore for the period till March 31, 2028. AIM 2.0 is a step towards Viksit Bharat that aims to expand, strengthen and deepen India’s already vibrant innovation and entrepreneurship ecosystem.

ന്യൂഡെല്‍ഹിയില്‍ എന്‍സിസി, എന്‍എസ്എസ് കെഡറ്റുകളുമായുള്ള ആശയവിനിമയത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 24th, 03:26 pm

നിങ്ങള്‍ ഇപ്പോള്‍ ഇവിടെ അവതരിപ്പിച്ച സാംസ്‌കാരിക അവതരണം അഭിമാനബോധം ഉണര്‍ത്തുന്നതാണ്. റാണി ലക്ഷ്മിഭായിയുടെ ചരിത്രപരമായ വ്യക്തിത്വത്തിനും ചരിത്രത്തിലെ സംഭവങ്ങള്‍ക്കും ഏതാനും നിമിഷങ്ങള്‍കൊണ്ട് നിങ്ങള്‍ ജീവന്‍ നല്‍കി. ഈ സംഭവങ്ങള്‍ നമുക്കെല്ലാവര്‍ക്കും പരിചിതമാണ്, എന്നാല്‍ നിങ്ങള്‍ അത് അവതരിപ്പിച്ച രീതി ശരിക്കും അതിശയകരമാണ്. നിങ്ങള്‍ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകാന്‍ പോകുന്നു. രണ്ട് കാരണങ്ങളാല്‍ ഇത്തവണ ആ ദിനം കൂടുതല്‍ സവിശേഷമാണ്. ഒന്നാമതായി, ഇത് 75-ാമത് റിപ്പബ്ലിക് ദിനമാണ്. രണ്ടാമതായി, റിപ്പബ്ലിക് ദിന പരേഡ് ആദ്യമായി രാജ്യത്തിന്റെ 'നാരീശക്തി'(സ്ത്രീ ശക്തി)ക്കായി സമര്‍പ്പിക്കപ്പെടുകയാണ്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ ഒരുപാട് പെണ്‍മക്കളെയാണ് ഇന്ന് ഞാന്‍ കാണുന്നത്. നിങ്ങള്‍ തനിച്ചല്ല ഇവിടെ വന്നിരിക്കുന്നത്; നിങ്ങള്‍ എല്ലാവരും നിങ്ങളുടെ സംസ്ഥാനങ്ങളുടെ സുഗന്ധം, വിവിധ ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും അനുഭവങ്ങള്‍, നിങ്ങളുടെ സമൂഹങ്ങളുടെ സമൃദ്ധമായ ചിന്തകള്‍ എന്നിവയുമായാണു നിങ്ങള്‍ എത്തിയിരിക്കുന്നത്. നിങ്ങളെ എല്ലാവരെയും കണ്ടുമുട്ടാന്‍ സാധിക്കുന്ന ഈ ദിവസവും സവിശേഷമാണ്. ഇന്ന് ദേശീയ പെണ്‍കുട്ടി ദിനമാണ്. പെണ്‍മക്കളുടെ ധൈര്യവും ഉത്സാഹവും നേട്ടങ്ങളും ആഘോഷിക്കാനുള്ള ദിവസമാണ് ഇന്ന്. സമൂഹത്തെയും നാടിനെയും നന്നാക്കാനുള്ള കഴിവ് പെണ്‍മക്കള്‍ക്കുണ്ട്. ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍, ഭാരതത്തിന്റെ പുത്രിമാര്‍ അവരുടെ ധീരമായ ലക്ഷ്യങ്ങളും അര്‍പ്പണബോധവുംകൊണ്ട് നിരവധി വലിയ മാറ്റങ്ങള്‍ക്ക് അടിത്തറയിട്ടിട്ടുണ്ട്. അല്‍പം മുമ്പ് നിങ്ങള്‍ കാഴ്ചവെച്ച അവതരണത്തില്‍ ഈ വികാരത്തിന്റെ ഒരു നേര്‍ക്കാഴ്ച ഉണ്ടായിരുന്നു.

പ്രധാനമന്ത്രി എന്‍സിസി കേഡറ്റുകളെയും എന്‍എസ്എസ് വോളന്റിയര്‍മാരെയും അഭിസംബോധന ചെയ്തു

January 24th, 03:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എന്‍സിസി കേഡറ്റുകളെയും എന്‍എസ്എസ് വോളന്റിയര്‍മാരേയും അഭിസംബോധന ചെയ്തു. റാണി ലക്ഷ്മി ബായിയുടെ ജീവിതം ചിത്രീകരിക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ അഭിമാനം പ്രകടിപ്പിച്ച പ്രധാനമന്ത്രി, അത് ഇന്ത്യയുടെ ചരിത്രത്തെ ഇന്ന് ജീവസുറ്റതാക്കുന്നുവെന്നും പറഞ്ഞു. പരിപാടിയില്‍ ഉള്‍പ്പെട്ട സംഘത്തിന്റെ പ്രയത്നങ്ങളെ പ്രശംസിച്ച അദ്ദേഹം അവര്‍ ഇപ്പോൾ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുമെന്നും പറഞ്ഞു. 75-ാം റിപ്പബ്ലിക് ദിനാഘോഷം, നാരീശക്തിയോടുള്ള ഇന്ത്യയുടെ സമര്‍പ്പണം എന്നീ രണ്ട് കാരണങ്ങളാല്‍ ഈ അവസരം സവിശേഷമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതില്‍ പങ്കെടുക്കുന്ന സ്ത്രീകളെ പരാമര്‍ശിച്ച്, അവര്‍ ഇവിടെ തനിച്ചല്ലെന്നും, മറിച്ച് അതത് സംസ്ഥാനങ്ങളുടെ സത്ത, അവരുടെ സംസ്‌കാരം, പാരമ്പര്യങ്ങള്‍, അവരുടെ സമൂഹത്തിന്റെ മുന്നോട്ടുള്ള ചിന്തകള്‍ എന്നിവ കൊണ്ടുവന്നിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു. ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നേട്ടങ്ങളുടെയും ആഘോഷമായ ദേശീയ ബാലികാദിനമാണ് ഇന്നെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇന്ത്യയിലെ പെണ്‍മക്കള്‍ക്ക് സമൂഹത്തെ നന്മയ്ക്കായി പരിഷ്‌കരിക്കാനുള്ള കഴിവുണ്ടെ”ന്ന് വിവിധ ചരിത്ര കാലഘട്ടങ്ങളില്‍ സമൂഹത്തിന്റെ അടിത്തറ പാകുന്നതില്‍ സ്ത്രീകൾ നൽകിയ സംഭാവനകള്‍ എടുത്തുകാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ സാംസ്കാരിക പരിപാടികളിൽ ആ വിശ്വാസം ദൃശ്യമായെന്നും അദ്ദേഹം പറഞ്ഞു.

വീര്‍ ബാല്‍ ദിവസ് പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

December 26th, 12:03 pm

ധീരനായ സാഹിബ്സാദാസിന്റെ അജയ്യമായ ചൈതന്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് അവരുടെ സ്ഥായിയായ ത്യാഗത്തെ രാഷ്ട്രം ഇന്ന് സ്മരിക്കുന്നു. 'ആസാദി കാ അമൃത്കാലില്‍' വീര്‍ ബാല്‍ ദിവസ് എന്ന പേരില്‍ ഒരു പുതിയ അധ്യായം തുറക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26-ന് രാജ്യം ആദ്യമായി വീര്‍ ബാല്‍ ദിവസിന്റെ ഉദ്ഘാടന ആഘോഷം നടത്തി. അന്ന് രാജ്യം മുഴുവന്‍ സാഹിബ്‌സാദാസിന്റെ വീരഗാഥകള്‍ വളരെ വികാരഭരിതമായി ശ്രവിച്ചു ഭാരതീയതയുടെ അന്തസത്ത സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമാണ് വീര്‍ ബല്‍ ദിവസ്. ധീരതയുടെ ഉന്നതിയില്‍ ചെറുപ്പം പരിമതിയല്ലെന്ന് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മഹത്തായ പൈതൃകത്തിന്റെ ഈ ഉത്സവത്തില്‍ ഗുരു പറഞ്ഞിരുന്നത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു - सूरा सो पहचानिए, जो लरै दीन के हेत, पुरजा-पुरजा कट मरै, कबहू ना छाडे खेत! മാതാ ഗുജ്രിയുടെയും ഗുരു ഗോവിന്ദ് സിംഗ് ജിയുടെയും അവരുടെ നാല് സാഹിബ്സാദമാരുടെയും ധീരതയും ആദര്‍ശങ്ങളും ഓരോ ഇന്ത്യക്കാരനും ശക്തി പകരുന്നു. ഈ യഥാര്‍ത്ഥ വീരന്മാരുടെയും അവര്‍ക്ക് ജന്‍മം നല്‍കിയ അമ്മമാരുടെയും സമാനതകളില്ലാത്ത ധീരതയ്ക്കുള്ള രാജ്യത്തിന്റെ യഥാര്‍ത്ഥ ആദരവാണ് വീര്‍ ബാല്‍ ദിവസ്. ഇന്ന്, ബാബ മോത്തി റാം മെഹ്റയുടെയും കുടുംബത്തിന്റെയും രക്തസാക്ഷിത്വവും ദിവാന്‍ തോഡര്‍ മാളിന്റെ സമര്‍പ്പണത്തെയും ഞാന്‍ ഭക്തിപൂര്‍വം സ്്മരിക്കുകയും ആദരം അര്‍പ്പിക്കുകയും ചെയ്യുന്നു. ദേശസ്നേഹത്തിന്റെ ചൈതന്യം ജ്വലിപ്പിക്കുന്ന നമ്മുടെ ഗുരുക്കളോടുള്ള അഗാധമായ ഭക്തിയുടെ ഉദാഹരണമായിരുന്നു അവര്‍.

'വീര്‍ ബാല്‍ ദിവസ്' അടയാളപ്പെടുത്തുന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

December 26th, 11:00 am

'വീര്‍ ബാല്‍ ദിവസി'നെ അടയാളപ്പെടുന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ അഭിസംബോധന ചെയ്തു. കുട്ടികള്‍ അവതരിപ്പിച്ച സംഗീതത്തിനും മൂന്ന് ആയോധന കലകളുടെ പ്രദര്‍ശനത്തിനും ശ്രീ മോദി സാക്ഷ്യം വഹിച്ചു. ഈ അവസരത്തില്‍ ഡല്‍ഹിയില്‍ യുവജനങ്ങളുടെ മാര്‍ച്ച്പാസ്റ്റ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.

140 കോടി ജനങ്ങൾ നിരവധി മാറ്റങ്ങൾക്ക് വഴി ഒരുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

November 26th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തി'ലേക്ക് സ്വാഗതം. ഇന്ന് അതായത് നവംബർ 26 നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഈ ദിവസമാണ് ഏറ്റവും ഹീനമായ ഭീകരാക്രമണം നമ്മുടെ രാജ്യത്ത് നടന്നത്. ഭീകരർ മുംബൈയെയും രാജ്യത്തെയൊട്ടാകെ തന്നെയും വിറപ്പിച്ചു നിർത്തി. എന്നാൽ, ഭാരതം സ്വന്തം കഴിവിൽ ആ ആക്രമണത്തിൽ നിന്ന് കരകയറി എന്നുമാത്രമല്ല, ഇപ്പോൾ പൂർണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമർത്തുകയും ചെയ്യുന്നു. മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം ഇന്ന് സ്മരിക്കുന്നു.

PM Modi interacts with the Indian community in Paris

July 13th, 11:05 pm

PM Modi interacted with the Indian diaspora in France. He highlighted the multi-faceted linkages between India and France. He appreciated the role of Indian community in bolstering the ties between both the countries.The PM also mentioned the strides being made by India in different domains and invited the diaspora members to explore opportunities of investing in India.

അടല്‍ ഇന്നൊവേഷന്‍ മിഷന്റെ വിപുലീകരണത്തിന് മന്ത്രിസഭയുടെ അംഗീകാരം

April 08th, 09:16 pm

അടല്‍ ഇന്നൊവേഷന്‍ മിഷന്‍(എ.ഐ.എം) 2023 മാര്‍ച്ച് വരെ തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. രാജ്യത്ത് നൂതനാശയങ്ങളുടെ സംസ്‌ക്കാരവും സംരംഭകത്വ ആവാസവ്യവസ്ഥയും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എ.ഐ.എം പ്രവര്‍ത്തിക്കും. എ.ഐ.എം അതിന്റെ വിവിധ പരിപാടികള്‍ വഴി ഇത് ചെയ്യും.

വിദ്യാഭ്യാസ മേഖലയിലെ ബജറ്റ് വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള വെബിനാറിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

March 03rd, 10:15 am

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ബജറ്റ് വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു വെബിനാറിനെ അഭിസംബോധന ചെയ്തു.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ബജറ്റ് നിർദ്ദേശങ്ങളുടെ ഫലപ്രദമായ നടത്തിപ്പ് സംബന്ധിച്ച വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 03rd, 10:14 am

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ബജറ്റ് വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു വെബിനാറിനെ അഭിസംബോധന ചെയ്തു.