ലക്‌നോവില്‍ ആസാദി @75 സമ്മേളനവും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 05th, 10:31 am
ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദബെന്‍ പട്ടേല്‍ ജി, കേന്ദ്ര മന്ത്രി സഭയിലെ മന്ത്രിയും ലക്‌നോവിലെ എംപിയുമായ നമ്മുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകനുമായ ശ്രീ. രാജ്‌നാഥ് സിംങ് ജി, ശ്രീ ഹര്‍ദീപ് സിംങ് പുരി ജി, മഹേന്ദ്രനാഥ് പാണ്ഡെ ജി, ജനകീയനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപ മുഖ്യമന്ത്രി ശ്രീ. കേശവ് പ്രസാദ് മയൂര ജി, ശ്രീ ദിനേഷ് ശര്‍മാ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. കൗശല്‍ കിഷേര്‍ ജി, സംസ്ഥാന മന്ത്രിമാരെ, എംപിമാരെ എം എല്‍ എ മാരെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങലില്‍ നിന്നുള്ള ബഹുമാനപ്പെട്ട മന്ത്രിമാരെ മറ്റ് വിശിഷ്ട വ്യക്തിളെ, ഉത്തര്‍ പ്രദേശിലെ എന്റെ പ്രിയ സഹോദരി സഹോദരന്മാരെ,സ്വാതന്ത്ര്യം@75-പുതിയ നഗര ഇന്ത്യ : നഗര ഭൂപ്രകൃതി മാറുന്നു: സമ്മേളനവും മേളയും പ്രധാനമന്ത്രി ലഖ്നൌവില്‍ ഉദ്ഘാടനം ചെയ്തു
October 05th, 10:30 am
'സ്വാതന്ത്ര്യം@75-പുതിയ നഗര ഇന്ത്യ: നഗര ഭൂപ്രകൃതി മാറുന്നു' സമ്മേളനവും മേളയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലഖ്നൌവില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ ശ്രീ രാജ്‌നാഥ് സിംഗ്, ശ്രീ ഹര്‍ദീപ് പുരി, ശ്രീ മഹേന്ദ്ര നാഥ് പാണ്ഡെ, ശ്രീ കൗശല്‍ കിഷോര്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഭക്ഷ്യ എണ്ണകളുടെ ദേശീയ ദൗത്യം-എണ്ണപ്പന നടപ്പിലാക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
August 18th, 11:54 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ, എണ്ണപ്പനയുടെ കാര്യത്തില്‍ പുതിയ ദൗത്യം ആരംഭിക്കുന്നതിന് അംഗീകാരം നല്‍കി. 'ഭക്ഷ്യ എണ്ണകളുടെ ദേശീയ ദൗത്യം-എണ്ണപ്പന (എന്‍എംഇഒ-ഒപി) എന്നു പേരിട്ട പദ്ധതി വടക്കുകിഴക്കന്‍ മേഖലയിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും പ്രത്യേക ശ്രദ്ധ നല്‍കും. ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി വളരെയേറെ ആശ്രയിക്കുന്നതിനാല്‍, ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത് പ്രാധാന്യമര്‍ഹിക്കുന്നു. അതില്‍ എണ്ണപ്പനയുടെ വിസ്തൃതിയും ഉല്‍പ്പാദനക്ഷമതയും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.നഗര വികസന പദ്ധതികളുടെ മൂന്നാം വാര്‍ഷികാഘോഷച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 28th, 05:45 pm
പ്രധാനമന്ത്രി ആവാസ് യോജന (നഗരം), അടല്‍ മിഷന്‍ ഫോര്‍ റീജൂവനേഷന്‍ ഓഫ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ (അമൃത്), സ്മാര്‍ട്ട് സിറ്റി പദ്ധതി എന്നീ മൂന്നു പ്രധാന നഗരവികസന പദ്ധതികളുടെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലഖ്‌നൗവില്‍ നടന്ന ‘നഗരങ്ങളെ പരിഷ്‌കരിക്കല്‍’ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിച്ചു.പാവങ്ങളുടെ വേദന പങ്കിടുന്നതിൽ ഞാൻ അഭിമാനിക്കുന്നു: പ്രധാനമന്ത്രി മോദി
July 28th, 05:45 pm
ലളിതജീവിതം, വിദ്യാഭ്യാസം, തൊഴിലവസരംങ്ങൾ, സമ്പദ്‌വ്യവസ്ഥ, വിനോദം എന്നീ അഞ്ച് കാര്യങ്ങളിൽ അടിസ്ഥാനമാക്കിയ ജീവിതത്തിനായുള്ള ഒരു സംവിധാനം ഭാവിതലമുറകൾക്കായി കെട്ടിപ്പടുക്കാൻ ഞങ്ങൾ ബാദ്ധ്യസ്ഥരാണ് എന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു.