കാശി സന്‍സദ് സംസ്‌കൃതിക് മഹോത്സവ് 2023ന്റെ സമാപന ചടങ്ങിലും വാരണാസിയിലെ അടല്‍ ആവാസീയ വിദ്യാലയങ്ങളുടെ സമര്‍പ്പണ ചടങ്ങിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 23rd, 08:22 pm
പരമശിവന്റെ അനുഗ്രഹത്താല്‍ കാശിയുടെ പ്രശസ്തി ഇന്ന് പുതിയ ഉയരങ്ങളിലെത്തുകയാണ്. ജി 20 ഉച്ചകോടിയിലൂടെ ഭാരതം ലോക വേദിയില്‍ പതാക ഉയര്‍ത്തിയെങ്കിലും കാശിയെക്കുറിച്ചുള്ള ചര്‍ച്ച പ്രത്യേകമാണ്. കാശിയുടെ സേവനം, രുചി, സംസ്‌കാരം, സംഗീതം... ജി 20 യില്‍ അതിഥിയായി കാശിയിലെത്തിയ എല്ലാവരും അത് തിരികെ പോകുമ്പോള്‍ ഓര്‍മകളിലേക്ക് കൊണ്ടുപോയി. ശിവന്റെ അനുഗ്രഹം കൊണ്ടാണ് ജി20യുടെ അവിശ്വസനീയമായ വിജയം സാധ്യമായതെന്ന് ഞാന്‍ വിശ്വസിക്കുന്നു.ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ കാശി സന്‍സദ് സംസ്‌കൃതിക് മഹോത്സവം 2023ന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
September 23rd, 04:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ വാരണാസിയിലെ രുദ്രാക്ഷ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കാശി സന്‍സദ് സംസ്‌കൃതിക് മഹോത്സവ് 2023ന്റെ സമാപന ചടങ്ങിനെ അഭിസംബോധന ചെയ്തു. ഉത്തര്‍പ്രദേശില്‍ ഉടനീളം 1115 കോടി രൂപ ചെലവില്‍ നിര്‍മിച്ച 16 അടല്‍ ആവാസീയ വിദ്യാലയങ്ങള്‍ ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കാശി സന്‍സദ് ഖേല്‍ പ്രതിയോഗിതയുടെ രജിസ്‌ട്രേഷനായുള്ള പോര്‍ട്ടലും ശ്രീ മോദി ഉദ്ഘാടനം ചെയ്തു. കാശി സന്‍സദ് സാംസ്‌കാരിക മഹോത്സവ വിജയികള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. പരിപാടിക്ക് മുമ്പ് അടല്‍ ആവാസിയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു.