
പ്രധാനമന്ത്രി ഡിസംബർ 17നു രാജസ്ഥാൻ സന്ദർശിക്കും
December 16th, 03:19 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 17നു രാജസ്ഥാൻ സന്ദർശിക്കും. രാജസ്ഥാൻ സംസ്ഥാന ഗവണ്മെൻ്റ് ഒരു വർഷം പൂർത്തിയാക്കുന്ന ‘ഏക് വർഷ്-പരിണാമം ഉത്കർഷ്’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ വേളയിൽ രാജസ്ഥാനിലെ ജയ്പൂരിൽ ഊർജം, റോഡ്, റെയിൽവേ, ജലം എന്നിവയുമായി ബന്ധപ്പെട്ട 46,300 കോടി രൂപയുടെ 24 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.