
അസമിലെ നംരൂപിലുള്ള ബ്രഹ്മപുത്ര വാലി ഫെർട്ടിലൈസർ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി വി എഫ് സി എൽ) നിലവിലുള്ള സ്ഥലത്ത് ഒരു പുതിയ ബ്രൗൺഫീൽഡ് അമോണിയ-യൂറിയ കോംപ്ലക്സ് നംരൂപ് IV ഫെർട്ടിലൈസർ പ്ലാന്റ് സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി
March 19th, 04:09 pm
അസമിലെ നംരൂപിലുള്ള ബ്രഹ്മപുത്ര വാലി ഫെർട്ടിലൈസർ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിവിഎഫ്സിഎൽ) നിലവിലുള്ള സ്ഥലത്ത് 12.7 ലക്ഷം മെട്രിക് ടൺ (എൽഎംടി) വാർഷിക യൂറിയ ഉൽപാദന ശേഷിയുള്ള ഒരു പുതിയ ബ്രൗൺഫീൽഡ് അമോണിയ-യൂറിയ കോംപ്ലക്സ് സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകി. 2012 ലെ പുതിയ നിക്ഷേപ നയപ്രകാരവും, 2014 ഒക്ടോബർ 7ന് കൊണ്ടുവന്ന ഭേദഗതികൾ പ്രകാരവും, സംയുക്ത സംരംഭം (ജെ വി) വഴി 70:30 ബാധ്യത-ഓഹരി (Debt-Equity) അനുപാതത്തിൽ 10,601.40 കോടി രൂപയാണ് ഇതിന്റെ ആകെ പദ്ധതി ചെലവ്. നംരൂപ്-IV പദ്ധതി കമ്മീഷൻ ചെയ്യുന്നതിനായി പ്രതീക്ഷിക്കുന്ന മൊത്ത സമയക്രമം 48 മാസമാണ്.
BJP government is not only developing Assam but also serving the ‘Tea Tribe’ community: PM Modi in Guwahati
February 24th, 06:40 pm
PM Modi participated in the Jhumoir Binandini 2025, a Mega Jhumoir programme in Guwahati. PM Modi praised the impressive preparations by all the artists of the Jhumoir. PM also spoke about the pride of Assam, the brave warrior Lachit Borphukan. He exclaimed Assamese language being granted the status of a classical language and Charaideo Moidam being included in the UNESCO World Heritage list, as significant achievements of their Government. PM assured their Government is developing Assam and serving the 'Tea Tribe' community as well.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ഗുവാഹാട്ടിയിൽ ‘ഝുമോയിർ ബിനന്ദിനി’ പരിപാടിയിൽ പങ്കെടുത്തു
February 24th, 06:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ഗുവാഹാട്ടിയിൽ ബൃഹദ് ഝുമോയിർ പരിപാടിയായ ‘ഝുമോയിർ ബിനന്ദിനി 2025’ൽ പങ്കെടുത്തു. ഊർജവും ഉത്സാഹവും ആവേശവും നിറഞ്ഞ അന്തരീക്ഷമാണു പരിപാടിക്ക് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തേയിലത്തോട്ടങ്ങളുടെ സുഗന്ധവും സൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന ഝുമോയിറിലെ എല്ലാ കലാകാരന്മാരുടെയും ശ്രദ്ധേയമായ ഒരുക്കങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഝൂമറുമായും തേയിലത്തോട്ട സംസ്കാരവുമായും ജനങ്ങൾക്കു പ്രത്യേക ബന്ധമുള്ളതുപോലെ, താനും സമാനമായ ബന്ധം പങ്കിടുന്നുവെന്ന് അദ്ദേഹം പരാമർശിച്ചു. ഇന്നു ഝൂമർ നൃത്തം അവതരിപ്പിക്കുന്ന ഇത്രയധികം കലാകാരന്മാർ റെക്കോർഡു സൃഷ്ടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 11,000 കലാകാരന്മാർ ബിഹു നൃത്തം അവതരിപ്പിച്ചു റെക്കോർഡു സൃഷ്ടിച്ചവേളയിൽ 2023ൽ അസം സന്ദർശിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി, അത് അവിസ്മരണീയമാണെന്നും സമാനമായ ആവേശോജ്വല പ്രകടനം പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. ഉജ്വലമായ സാംസ്കാരിക പരിപാടി സംഘടിപ്പിച്ച അസം ഗവണ്മെന്റിനെയും മുഖ്യമന്ത്രിയെയും അദ്ദേഹം അഭിനന്ദിച്ചു. തേയിലത്തോട്ട സമൂഹവും ഗോത്രവർഗക്കാരും ആഘോഷങ്ങളിൽ പങ്കാളികളാകുന്ന അസമിനെ സംബന്ധിച്ച്, ഇന്ന് അഭിമാനകരമായ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സവിശേഷദിനത്തിൽ ഏവർക്കും അദ്ദേഹം ആശംസകൾ നേർന്നു.പ്രധാനമന്ത്രി ഫെബ്രുവരി 23 മുതൽ 25 വരെ മധ്യപ്രദേശ്, ബിഹാർ, അസം എന്നിവിടങ്ങൾ സന്ദർശിക്കും
February 22nd, 02:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 23 മുതൽ 25 വരെ മധ്യപ്രദേശ്, ബിഹാർ, അസം എന്നിവിടങ്ങൾ സന്ദർശിക്കും. ഫെബ്രുവരി 23നു മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിലേക്കു പോകുന്ന അദ്ദേഹം ഉച്ചയ്ക്ക് രണ്ടിന് ബാഗേശ്വർ ധാം വൈദ്യശാസ്ത്ര-ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന്റെ തറക്കല്ലിടൽ നിർവഹിക്കും. പ്രധാനമന്ത്രി ഫെബ്രുവരി 24നു രാവിലെ 10നു ഭോപ്പാലിൽ 'ആഗോള നിക്ഷേപക ഉച്ചകോടി 2025' ഉദ്ഘാടനം ചെയ്യും. തുടർന്ന്, ബിഹാറിലെ ഭാഗൽപുരിലേക്കു പോകുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 2.15നു പിഎം കിസാൻ പദ്ധതിയുടെ 19-ാം ഗഡു വിതരണം ചെയ്യുകയും ബിഹാറിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും. തുടർന്നു ഗുവാഹാട്ടിയിലേക്കു പോകുന്ന അദ്ദേഹം, വൈകിട്ട് ആറിനു 'ഝുമോയിർ ബിനന്ദിനി (മെഗാ ഝുമോയിർ) 2025' പരിപാടിയിൽ പങ്കെടുക്കും. ഫെബ്രുവരി 25നു രാവിലെ 10.45നു പ്രധാനമന്ത്രി ഗുവാഹാട്ടിയിൽ 'അഡ്വാന്റേജ് അസം 2.0 നിക്ഷേപ-അടിസ്ഥാനസൗകര്യ ഉച്ചകോടി 2025' ഉദ്ഘാടനം ചെയ്യും.അസമിലെ ജോഗീഘോപയിൽ ഉൾനാടൻ ജലപാതാ ടെർമിനലിന്റെ ഉദ്ഘാടനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
February 18th, 09:21 pm
കേന്ദ്ര തുറമുഖ-കപ്പൽഗതാഗത-ജലപാതാ മന്ത്രി ശ്രീ സർബാനന്ദ സോനോവാളും ഭൂട്ടാൻ ധനമന്ത്രി ലിയോൺപോ നംഗ്യാൽ ദോർജിയും ചേർന്നാണ് അസമിലെ ജോഗീഘോപയിൽ ഉൾനാടൻ ജലപാതാ ഗതാഗത (IWT) ടെർമിനൽ ഉദ്ഘാടനം ചെയ്തത്. ബഹുതല ലോജിസ്റ്റിക്സ് പാർക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതും ജോഗീഘോപയിൽ തന്ത്രപ്രധാനമായി സ്ഥിതിചെയ്യുന്നതുമായ അത്യാധുനിക ടെർമിനൽ അസമിലും വടക്കുകിഴക്കൻ മേഖലയിലും ലോജിസ്റ്റിക്സും ചരക്കുനീക്കവും വർധിപ്പിക്കുന്നതിനൊപ്പം ഭൂട്ടാനും ബംഗ്ലാദേശിനുമിടയിൽ അന്താരാഷ്ട്ര തുറമുഖമായും വർത്തിക്കും.Today, be it major nations or global platforms, the confidence in India is stronger than ever: PM at ET Summit
February 15th, 08:30 pm
PM Modi, while addressing the ET Now Global Business Summit 2025, highlighted India’s rapid economic growth and reforms. He emphasized India’s rise as a global economic leader, crediting transformative policies like the SVAMITVA Yojana and banking reforms. He stressed the importance of a positive mindset, swift justice, and ease of doing business, reaffirming India's commitment to Viksit Bharat.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ET നൗ ആഗോള വ്യവസായ ഉച്ചകോടി 2025’-നെ അഭിസംബോധന ചെയ്തു
February 15th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ‘ET നൗ ആഗോള വ്യവസായ ഉച്ചകോടി 2025’നെ അഭിസംബോധന ചെയ്തു. കഴിഞ്ഞ തവണ ‘ET നൗ ഉച്ചകോടി’യിൽ, മൂന്നാം ഊഴത്തിൽ ഇന്ത്യ പുതിയ വേഗത്തിൽ പ്രവർത്തിക്കുമെന്നു വിനയപൂർവം പ്രസ്താവിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. ഈ വേഗത ഇപ്പോൾ പ്രകടമാണെന്നും രാജ്യത്തുനിന്നു പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. വികസിത ഭാരതത്തോടുള്ള പ്രതിജ്ഞാബദ്ധതയ്ക്കു വലിയ പിന്തുണ നൽകിയതിന് ഒഡിഷ, മഹാരാഷ്ട്ര, ഹരിയാണ, ന്യൂഡൽഹി എന്നിവിടങ്ങളിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ രാജ്യത്തെ പൗരന്മാർ എങ്ങനെ തോളോടുതോൾ ചേർന്നു പ്രവർത്തിക്കുന്നു എന്നതിന്റെ അംഗീകാരമായാണ് ഇതിനെ അദ്ദേഹം വിലയിരുത്തിയത്.ബോഡോ സമൂഹത്തെ ശാക്തീകരിക്കുന്നതിനും ബോഡോ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും കേന്ദ്രത്തിലെയും അസമിലെയും എൻഡിഎ ഗവണ്മെന്റുകൾ അക്ഷീണം പ്രവർത്തിക്കുകയാണ്; ഈ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ തുടരും: പ്രധാനമന്ത്രി
February 15th, 04:08 pm
ഫെബ്രുവരി 17ന് കൊക്രാഝാറിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ പ്രത്യേക ഏകദിന നിയമസഭാ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
February 03rd, 05:23 pm
അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷൻ കാലാകാലങ്ങളിൽ നമ്മുടെ വോട്ടിംഗ് പ്രക്രിയ ശക്തിപ്പെടുത്തിയിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
January 19th, 11:30 am
In the 118th episode of Mann Ki Baat, PM Modi reflected on key milestones, including the upcoming 75th Republic Day celebrations and the significance of India’s Constitution in shaping the nation’s democracy. He highlighted India’s achievements and advancements in space sector like satellite docking. He spoke about the Maha Kumbh in Prayagraj and paid tributes to Netaji Subhas Chandra Bose.ഭരണഘടന നമ്മുടെ വഴികാട്ടിയാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
December 29th, 11:30 am
മൻ കി ബാത്തിൻ്റെ ഈ എപ്പിസോഡിൽ, ഭരണഘടനയുടെ 75-ാം വാർഷികവും പ്രയാഗ്രാജിലെ മഹാകുംഭ മേളയുടെ ഒരുക്കങ്ങളും ഉൾപ്പെടെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ബസ്തർ ഒളിമ്പിക്സിൻ്റെ വിജയത്തെ അദ്ദേഹം അഭിനന്ദിക്കുകയും, ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള മലേറിയ നിർമാർജനം, കാൻസർ ചികിത്സ എന്നിവയിലെ പുരോഗതി പോലുള്ള ആരോഗ്യപരമായ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. കൂടാതെ, ഒഡീഷയിലെ കലഹണ്ടിയിലെ കാർഷിക പരിവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു.The World This Week on India
December 24th, 11:59 am
India’s footprint on the global stage this week has been marked by a blend of diplomatic engagements, economic aspirations, cultural richness, and strategic initiatives.The World This Week on India
December 17th, 04:23 pm
In a week filled with notable achievements and international recognition, India has once again captured the world’s attention for its advancements in various sectors ranging from health innovations and space exploration to climate action and cultural influence on the global stage.അസം ജനകീയ മുന്നേറ്റത്തിൽ സ്വയം സമർപ്പിച്ചവരുടെ അസാധാരണമായ ധീരതയെയും ത്യാഗത്തെയും സ്മരിക്കാനുള്ള അവസരമാണ് സ്വാഹിദ് ദിവസ്: പ്രധാനമന്ത്രി
December 10th, 04:16 pm
അസം ജനകീയ മുന്നേറ്റത്തിന് വേണ്ടി സ്വയം സമർപ്പിച്ചവരുടെ അസാധാരണമായ ധീരതയെയും ത്യാഗത്തെയും സ്മരിക്കാനുള്ള അവസരമാണ് സ്വാഹിദ് ദിവസെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിപ്രായപ്പെട്ടു.Northeast is the 'Ashtalakshmi' of India: PM Modi
December 06th, 02:10 pm
PM Modi inaugurated the Ashtalakshmi Mahotsav at Bharat Mandapam, New Delhi. The event showcased North-East India's culture, cuisine, and business potential, aiming to attract investments and celebrate regional achievers.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു
December 06th, 02:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്ത അദ്ദേഹം, ഇത് ബാബാസാഹേബ് ഡോ. ബി ആർ അംബേദ്കറുടെ മഹാപരിനിർവാണ ദിനമാണെന്നും ചൂണ്ടിക്കാട്ടി. ബാബാസാഹേബ് അംബേദ്കർ തയ്യാറാക്കിയ, 75 വർഷം പൂർത്തിയാക്കിയ ഭരണഘടന എല്ലാ പൗരന്മാർക്കും വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വേണ്ടി ബാബാസാഹെബ് അംബേദ്കറിന് ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
December 02nd, 02:07 pm
“അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ @himantabiswa പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. @CMOofficeAssam” - പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) എക്സിൽ പോസ്റ്റ് ചെയ്തു.ഇന്ത്യൻ പ്രവാസികൾ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 24th, 11:30 am
മൻ കി ബാത്തിൻ്റെ 116-ാം എപ്പിസോഡിൽ, എൻസിസി കേഡറ്റുകളുടെ വളർച്ചയും ദുരന്തനിവാരണത്തിൽ അവരുടെ പങ്കും എടുത്തുകാണിച്ചുകൊണ്ട് എൻസിസി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ചർച്ച ചെയ്തു. വികസിത ഇന്ത്യക്കായി യുവാക്കളുടെ ശാക്തീകരണത്തിന് ഊന്നൽ നൽകിയ അദ്ദേഹം വികസിത ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിനെക്കുറിച്ച് സംസാരിച്ചു. മുതിർന്ന പൗരന്മാരെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന യുവാക്കളുടെ പ്രചോദനാത്മകമായ കഥകളും ഏക് പേട് മാ കെ നാം കാമ്പെയ്നിൻ്റെ വിജയവും അദ്ദേഹം പങ്കുവെച്ചു.Maharashtra has witnessed the triumph of development, good governance, and genuine social justice: PM Modi
November 23rd, 10:58 pm
Prime Minister Narendra Modi addressed BJP workers at the party headquarters following the BJP-Mahayuti alliance's resounding electoral triumph in Maharashtra. He hailed the victory as a decisive endorsement of good governance, social justice, and development, expressing heartfelt gratitude to the people of Maharashtra for trusting BJP's leadership for the third consecutive time.PM Modi addresses passionate BJP Karyakartas at the Party Headquarters
November 23rd, 06:30 pm
Prime Minister Narendra Modi addressed BJP workers at the party headquarters following the BJP-Mahayuti alliance's resounding electoral triumph in Maharashtra. He hailed the victory as a decisive endorsement of good governance, social justice, and development, expressing heartfelt gratitude to the people of Maharashtra for trusting BJP's leadership for the third consecutive time.