ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
August 05th, 03:30 pm
ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഇലക്ട്രോണിക്സ് കയറ്റുമതി ആഗോളതലത്തിൽ ആദ്യ മൂന്നിൽ ഇടംപിടിച്ചു. നൂതനമായ യുവശക്തിക്കാണ് ശ്രീ മോദി ഇതിന്റെ ഖ്യാതി നൽകിയത്. വരുംകാലങ്ങളിലും ഈ വേഗത തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.പശ്ചിമ ബംഗാളില്‍ റെയില്‍വേ അപകടത്തില്‍ ഉണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
June 17th, 12:58 pm
പശ്ചിമ ബംഗാളില്‍ റെയില്‍വേ അപകടത്തിലുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതരെ സഹായിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാ ണെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുമുണ്ട്. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയുടെയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുടെയും ധനസഹായം പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയില്‍ (പി.എം.എന്‍.ആര്‍.എഫ്) നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിച്ചു.'വികസിത ഭാരത്, വികസിത മുംബൈ'-ക്കായി ഘാട്‌കോപ്പർ ഈസ്റ്റിൽ വികസിത ഭാരത് അംബാസഡർമാരുടെ യോഗം
May 17th, 04:14 pm
പ്രാദേശിക വജ്ര വ്യാപാരികളുമായും വ്യാപാരികളുമായും ഇടപഴകുന്നതിനായി വികസിത ഭാരത് അംബാസഡർമാർ മുംബൈയിലെ ഘട്‌കോപ്പർ ഈസ്റ്റിലെ ഭാട്ടിയ വാദിയിൽ കൂടിക്കാഴ്ച നടത്തി. പ്രദേശത്തെ 300-ലധികം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ ശ്രീ. അശ്വിനി വൈഷ്ണവ്, കേന്ദ്ര റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഐടി മന്ത്രി പങ്കെടുത്തു. പങ്കെടുത്തവർ അവരുടെ നിർദ്ദേശങ്ങളും അനുഭവങ്ങളും മന്ത്രിയെ നേരിട്ട് അറിയിച്ചു.പോസ്റ്റ് ഓഫീസ് നിർമ്മാണത്തിൽ 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
April 12th, 07:30 pm
കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.ഭോപ്പാലിനും ന്യൂഡൽഹിക്കും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 01st, 03:51 pm
മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് പട്ടേൽ, മുഖ്യമന്ത്രി ശിവരാജ് ജി, റെയിൽവേ മന്ത്രി അശ്വിനി ജി, മറ്റെല്ലാ പ്രമുഖരും, ഭോപ്പാലിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരും.മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലാപതി സ്റ്റേഷനിൽ പ്രധാനമന്ത്രി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു
April 01st, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ ഭോപ്പാൽ - ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. വേദിയിൽ എത്തിയ പ്രധാനമന്ത്രി, റാണി കമലാപതി-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്‌പ്രസ് പരിശോധിക്കുകയും ട്രെയിനിലെ കുട്ടികളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തുകയും ചെയ്തു.