ആഷാഢ പൂര്‍ണിമ-ധര്‍മ്മ ചക്ര ദിന പരിപാടിയിലെ പ്രധാനമന്ത്രിയുടെ സന്ദേശം

July 24th, 08:44 am

നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ സന്തോഷകരമായ ധര്‍മ്മചക്ര ദിനവും ആഷാഢ പൂര്‍ണിമയും നേരുന്നു! ഇന്ന് നമ്മള്‍ ഗുരു പൂര്‍ണിമയും ആഘോഷിക്കുക യാണ്. ജ്ഞാനോദയം നേടിയശേഷം ബുദ്ധന്‍ ലോക ത്തിന് തന്റെ ആദ്യത്തെ ധര്‍മ്മപ്രഭാഷണം നടത്തിയ ദിവസമാണ് ഇന്ന്. അറിവുള്ളിടത്ത് പൂര്‍ണ്ണതയുണ്ടെന്ന് നമ്മുടെ രാജ്യത്ത് പറയപ്പെടാറുണ്ട്. പ്രാസംഗികന്‍ ബുദ്ധന്‍ തന്നെ ആയിരിക്കുമ്പോള്‍, ഈ തത്ത്വചിന്ത ലോകക്ഷേമത്തിന്റെ പര്യായമായി മാറുന്നത് സ്വാഭാവി കമാണ്. ത്യാഗത്തിന്റെയും സഹിഷ്ണുതയുടെയും പ്രതിരൂപമായ ബുദ്ധന്‍ സംസാരിക്കുമ്പോള്‍, അത് കേവലം വാക്കുകള്‍ മാത്രമല്ല അവിടെ ധര്‍മ്മത്തിന്റെ ഒരു സമ്പൂര്‍ണ്ണ ചക്രം ആരംഭിക്കുകയാണ്. അന്ന് അദ്ദേഹം അഞ്ച് ശിഷ്യന്മാര്‍ക്ക് മാത്രമാണ് ധര്‍മ്മ പ്രഭാഷണം നടത്തിയത്, എന്നാല്‍ ഇന്ന് ലോകമെ മ്പാടും ആ തത്ത്വചിന്തയുടെ അനുയായികളുണ്ട്, ബുദ്ധനില്‍ വിശ്വസിക്കുന്നവരായി

ആഷാഢ പൂർണിമ-ധർമ്മ ചക്ര ദിന പരിപാടിയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

July 24th, 08:43 am

കൊറോണ മഹാമാരിയുടെ ഇന്നത്തെ കാലഘട്ടത്തിൽ ബുദ്ധൻ കൂടുതൽ പ്രസക്തനാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ബുദ്ധന്റെ പാത പിന്തുടർന്ന് നമുക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വെല്ലുവിളിയെ പോലും എങ്ങനെ നേരിടാമെന്ന് ഇന്ത്യ കാണിച്ചു. ബുദ്ധന്റെ പഠിപ്പിക്കലുകൾ പിന്തുടർന്ന് മുഴുവൻ ലോകവും ഐക്യദാർഢ്യത്തോടെ മുന്നേറുകയാണ്. ഇതിൽ അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷന്റെ ‘പ്രാർത്ഥനയോടൊപ്പം കരുതലും സംരംഭം പ്രശംസ നീയമാണെന്ന് ആഷാഢ പൂർണിമ-ധർമ്മ ചക്ര ദിന പരിപാടിക്ക് പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞു.

നാളെ നടക്കുന്ന ആഷാഢ പൂർണിമ-ധർമ്മ ചക്ര ദിന പരിപാടിയിൽ പ്രധാനമന്ത്രി സന്ദേശം പങ്കിടും

July 23rd, 09:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ജൂലൈ 24 ) ന് രാവിലെ 8:30 ന് നടക്കുന്ന ആഷാഢ പൂർണിമ-ധർമ്മ ചക്ര ദിന പരിപാടിയിൽ തന്റെ സന്ദേശം പങ്കിടും.