​പ്രധാനമന്ത്രി ഇൻഡോനേഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

November 19th, 06:09 am

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇൻ​ഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

Today India is working in every sector, in every area with unprecedented speed: PM at NDTV World Summit

October 21st, 10:25 am

Prime Minister Narendra Modi addressed the NDTV World Summit 2024. “Today, India is working in every sector and area with unprecedented speed”, the Prime Minister said. Noting the completion of 125 days of the third term of the government, PM Modi threw light on the work done in the country.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ എൻഡിടിവി ലോക ഉച്ചകോടി 2024നെ അഭിസംബോധന ചെയ്തു

October 21st, 10:16 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2024-നെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുകയും ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള ആഗോള നേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, നേതാക്കൾ അവരുടെ കാഴ്ചപ്പാടുകൾ ഉയർത്തിക്കാട്ടുമെന്നും പറഞ്ഞു.

പ്രധാനമന്ത്രി ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാം കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

October 11th, 08:15 am

ആസിയാന്റെ ഐക്യത്തെയും കേന്ദ്രീകരണത്തെയും ഇന്ത്യ നിരന്തം പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇൻഡോ-പസഫിക് കാഴ്ചപ്പാടിനും ക്വാഡ് സഹകരണത്തിനും ആസിയാൻ നിർണായകമാണ്. ഇന്ത്യയുടെ “ഇൻഡോ-പസഫിക് സമുദ്രസംരംഭം”, “ആസിയാൻ കാഴ്ചപ്പാടിലെ ഇന്തോ-പസഫിക്” എന്നിവ തമ്മിൽ പ്രധാനപ്പെട്ട സമാനതകളുണ്ട്. സ്വതന്ത്രവും തുറന്നതും ഏവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവും നിയമാധിഷ്ഠിതവുമായ ഇൻഡോ-പസഫിക്, പ്രദേശത്തിന്റെയാകെ സമാധാനത്തിനും പുരോഗതിക്കും നിർണായകമാണ്.

പ്രധാനമന്ത്രി 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പങ്കെടുത്തു

October 11th, 08:10 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഒക്ടോബർ 11നു ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ (EAS) പങ്കെടുത്തു.

21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇന്ത്യയുടെ ദേശീയ പ്രസ്താവനയുടെ പൂർണരൂപം

October 10th, 08:37 pm

വിലയേറിയ ഉൾക്കാഴ്ചകൾക്കും നിർദേശങ്ങൾക്കും നിങ്ങൾക്കേവർക്കും നന്ദി. ഇന്ത്യയും ആസിയാനും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിനു കരുത്തേകാൻ നാം പ്രതിജ്ഞാബദ്ധരാണ്. മനുഷ്യക്ഷേമം, പ്രാദേശിക സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി നാം തുടർന്നും കൂട്ടായി യത്നിക്കുമെന്ന് എനിക്കുറപ്പുണ്ട്.

ലാവോസില്‍ നടന്ന 21-ാമത് ആസിയാന് -ഇന്ത്യ ഉച്ചകോടിയില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ സമാപന പ്രസംഗം

October 10th, 08:13 pm

ഇന്നത്തെ ഞങ്ങളുടെ നല്ല ചര്‍ച്ചകള്‍ക്കും നിങ്ങളുടെ എല്ലാ വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

ഡിജിറ്റൽ പരിവർത്തനത്തിലെ മുന്നേറ്റം സംബന്ധിച്ച ആസിയാൻ-ഇന്ത്യ സംയുക്ത പ്രസ്താവന

October 10th, 05:42 pm

ഞങ്ങൾ, സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) അംഗരാജ്യങ്ങളും റിപ്പബ്ലിക് ഓഫ് ഇന്ത്യയും , 2024 ഒക്‌ടോബർ 10-ന് ലാവോ പി ഡി ആറി ലെ വിയൻ്റിയാനിൽ നടക്കുന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയുടെ അവസരത്തിൽ,

ലാവോസ് തലസ്ഥാനമായ വിയൻ്റിയാനിൽ നടന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.

October 10th, 02:35 pm

പത്ത് വർഷം മുമ്പ് ഞാൻ ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ്' നയം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു ദശകത്തിൽ, നമ്മുടെ ഈ നയം ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് ദിശാബോധവും, നവോന്മേഷവും ചലനാത്മകതയും നൽകി പുനരുജ്ജീവിപ്പിച്ചു.

ലാവോസ് തലസ്ഥാനമായ വിയൻ്റിയാനിൽ നടന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.

October 10th, 02:30 pm

പത്ത് വർഷം മുമ്പ് ഞാൻ ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ്' നയം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു ദശകത്തിൽ, നമ്മുടെ ഈ നയം ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് ദിശാബോധവും, നവോന്മേഷവും ചലനാത്മകതയും നൽകി പുനരുജ്ജീവിപ്പിച്ചു.

വസ്തുതാപത്രം: 2024 ക്വാഡ് നേതൃ ‌ഉച്ചകോടി

September 22nd, 12:06 pm

2024 സെപ്തംബർ 21ന്, നാലാമത് ക്വാഡ് നേതൃ ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ഡെലവേയിലെ വിൽമിങ്ടണിൽ ആതിഥേയത്വം വഹിച്ചു. ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ , ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പങ്കെടുത്തു.

വിൽമിംഗ്ടൺ പ്രഖ്യാപനത്തിൽ ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേതാക്കളുടെ സംയുക്ത പ്രസ്താവന

September 22nd, 11:51 am

ഇന്ന്, ഞങ്ങൾ - ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ ജൂനിയർ - നാലാമത്തെ ഇൻ-പേഴ്സൺ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കായി കണ്ടുമുട്ടി, ഡെലവെയറിലെ വിൽമിംഗ്ടണിൽ പ്രസിഡന്റ് ബൈഡൻ ആതിഥേയത്വം വഹിച്ചു.

ब्रुनेईच्या सुलतानातर्फे आयोजित राजकीय मेजवानी प्रसंगी पंतप्रधान नरेंद्र मोदी यांचे भाषण

September 04th, 12:32 pm

स्नेहपूर्ण स्वागत आणि आदरातिथ्याबद्दल मी आदरणीय महाराज आणि संपूर्ण राजघराण्याचे हृदयपूर्वक अनेकानेक आभार व्यक्त करतो. भारतीय पंतप्रधानांनी ब्रुनेईला दिलेली ही पहिलीच द्विपक्षीय भेट आहे. मात्र इथे मिळालेल्या आपुलकीच्या भावनेमुळे मला आपल्या दोन्ही देशांमधील शतकांपूर्वीचे जुने नाते प्रत्येक क्षणाला जाणवते आहे.

ഇന്ത്യ-മലേഷ്യ സമഗ്ര നയതന്ത്ര പങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന

August 20th, 08:39 pm

ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് 2024 ഓഗസ്റ്റ് 20 ന്, മലേഷ്യന്‍ പ്രധാനമന്ത്രി ഡാറ്റോ സെരി അന്‍വര്‍ ഇബ്രാഹിം ഇന്ത്യ സന്ദര്‍ശിച്ചു. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ദക്ഷിണേഷ്യന്‍ മേഖലയിലേക്കുള്ള ആദ്യ സന്ദര്‍ശനവും രണ്ട് പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുമാണിത്. പരിഷ്‌ക്കരിച്ച നയതന്ത്ര ബന്ധങ്ങള്‍ വിലയിരുത്താന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചു. ഇന്ത്യ-മലേഷ്യ ബന്ധം ബഹുതലവും ബഹുമുഖവുമാക്കുന്ന നിരവധി മേഖലകള്‍ വിപുലമായ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ-റഷ്യ 22-ാമത് വാർഷിക ഉച്ചകോടിക്ക് ശേഷമുള്ള സംയുക്ത പ്രസ്താവന

July 09th, 09:54 pm

1. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരം 2024 ജൂലൈ 8-9 തീയതികളിൽ റഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇന്ത്യ-റഷ്യ 22-ാമത് വാർഷിക ഉച്ചകോടിക്കായാണ് അ‌ദ്ദേഹം റഷ്യയിലെത്തിയത്.

പ്രധാനമന്ത്രി വിദേശകാര്യ മന്ത്രിമാരുമായും ആസിയാൻ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി

June 16th, 03:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദേശകാര്യ മന്ത്രിമാരുമായും ആസിയാൻ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.

കംബോഡിയൻ പ്രധാനമന്ത്രി സാംദേക് അക്ക മോഹ സേന പദേയ് ടെക്കോ ഹുൻ സെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വെർച്വൽ കൂടിക്കാഴ്ച

May 18th, 08:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കംബോഡിയൻ പ്രധാനമന്ത്രി സാംദേക് അക്ക മോഹ സേന പാഡെ ടെക്കോ ഹുൻ സെന്നുമായി ഒരു വെർച്വൽ കൂടിക്കാഴ്ച നടത്തി.

18-ാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന

October 28th, 12:35 pm

ഈ വർഷവും നമ്മുടെ പരമ്പരാഗത കുടുംബചിത്രം എടുക്കാൻ കഴിഞ്ഞില്ല, എന്നാൽ ഫലത്തിൽ ആസിയാൻ-ഇന്ത്യ ഉച്ചകോടിയുടെ പാരമ്പര്യത്തിന്റെ തുടർച്ച നാം നിലനിർത്തി. 2021-ൽ ആസിയാന്റെ പ്രസിഡന്റായതിന് ബ്രൂണെയിലെ സുൽത്താനെ ഞാൻ അഭിനന്ദിക്കുന്നു.

16-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു

October 27th, 10:28 pm

16-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ ( ഇ എ എസ് ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി ഇന്ന് പങ്കെടുത്തു. 16-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത് ഇഎഎസിന്റെയും ആസിഎന്റെയും അധ്യക്ഷ പദവിയിലുള്ള ബ്രൂണെ ആയിരുന്നു. ആസിയാൻ രാജ്യങ്ങളിൽ നിന്നും ഓസ്‌ട്രേലിയ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, റഷ്യ, യുഎസ്എ, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള മറ്റ് ഇഎഎസ് പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു. ഇ.എ.എസിന്റെ സജീവ പങ്കാളിയാണ് ഇന്ത്യ. പ്രധാനമന്ത്രിയുടെ ഏഴാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയായിരുന്നു ഇത്.

18-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയും 16-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയും

October 25th, 07:32 pm

ബ്രൂണെ സുൽത്താന്റെ ക്ഷണപ്രകാരം 2021 ഒക്ടോബർ 28-ന് നടക്കുന്ന 18-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ഉച്ചകോടിയിൽ ആസിയാൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാരും , ഗവണ്മെന്റ് തലവന്മാരും പങ്കെടുക്കും.