പ്രധാനമന്ത്രി ജോർജ്ജ്ടൗണിലെ ആര്യസമാജ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു

November 22nd, 03:09 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ജോർജ്ജ്ടൗണിലുള്ള ആര്യസമാജ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഗയാനയിൽ ഇന്ത്യൻ സംസ്കാരം സംരക്ഷിക്കുന്നതിലുള്ള ആര്യസമാജത്തിന്റെ പങ്കിനെയും അവരുടെ ശ്രമങ്ങളെയും ശ്രീ മോദി പ്രശംസിച്ചു. സ്വാമി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തി ആഘോഷിക്കുന്നതിനാൽ ഈ വർഷം വളരെ സവിശേഷമായ ഒന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.