ചെന്നൈയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 19th, 06:33 pm
തമിഴ്നാട് ഗവര്‍ണര്‍ ശ്രീ ആര്‍ എന്‍ രവി ജി, മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ അനുരാഗ് താക്കൂര്‍, എല്‍ മുരുകന്‍, നിസിത് പ്രമാണിക്, തമിഴ്നാട് ഗവണ്‍മെന്റിലെ മന്ത്രി ഉദയനിധി സ്റ്റാലിന്‍, ഭാരതത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഇവിടെ വന്നെത്തിയ എന്റെ യുവ സുഹൃത്തുക്കളേ,പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ഉദ്ഘാടനം ചെയ്തു
January 19th, 06:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ഉദ്ഘാടനം ചെയ്തു. പ്രക്ഷേപണ മേഖലയുമായി ബന്ധപ്പെട്ട ഏകദേശം 250 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശ്രീ മോദി നിര്‍വഹിച്ചു. സാംസ്‌കാരിക പരിപാടിക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. രണ്ട് കായികതാരങ്ങള്‍ കൈമാറിയ ഗെയിംസിന്റെ ദീപശിഖ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് തുടക്കം കുറിച്ചു. 13-ാം ഖേലോ ഇന്ത്യാ ഗെയിംസിലേക്ക് ഏവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, 2024നു തുടക്കംകുറിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഈ അവസരത്തില്‍ ഒത്തുകൂടിയവർ യുവ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറഞ്ഞ അദ്ദേഹം അത് കായിക ലോകത്ത് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ഊര്‍ജമുള്ള പുതിയ ഇന്ത്യയാണെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെന്നൈയിലെത്തിയ എല്ലാ കായികതാരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. “നിങ്ങള്‍ ഒരുമിച്ച്, ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്നതിന്റെ യഥാര്‍ഥ ചൈതന്യം പ്രദര്‍ശിപ്പിക്കുന്നു” എന്ന് പറഞ്ഞ പ്രധാനമന്ത്രി തമിഴ്നാട്ടിലെ സ്നേഹനിർഭരരായ ജനങ്ങൾ, മനോഹരമായ തമിഴ് ഭാഷ, അതിന്റെ സംസ്‌കാരം, പാചകരീതി എന്നിവ കായികതാരങ്ങള്‍ക്ക് സ്വന്തം വീട്ടിലേന്നതുപോലെ അനുഭവപ്പെടുമെന്ന് കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിന്റെ ആതിഥേയത്വം എല്ലാ ഹൃദയങ്ങളെയും കീഴടക്കുമെന്നും കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. “ഇവിടെ സൃഷ്ടിക്കുന്ന പുതിയ സൗഹൃദങ്ങള്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും” – ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.ലഹരിമുക്ത ഇന്ത്യക്കായുള്ള പ്രചരണ പരിപാടിക്കു പ്രധാനമന്ത്രി വീഡിയോ സന്ദേശം നല്‍കി
February 19th, 07:56 pm
ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ലഹരിമുക്ത ഇന്ത്യക്കായുള്ള പ്രചരണ പരിപാടിക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ സന്ദേശം നല്‍കി. ഹിസാറിലെ ഗുരു ജംബേഷ്വര്‍ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഈ സന്ദേശം പ്രദര്‍ശിപ്പിക്കപ്പെട്ടു.അഹമ്മദാബാദ് ഷോപ്പിങ് ഫെസ്റ്റിവല്‍ 2019 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 17th, 06:00 pm
അഹമ്മദാബാദിലെ സബര്‍മതി നദീതീരത്ത് അഹമ്മദാബാദ് ഷോപ്പിങ് ഫെസ്റ്റിവല്‍ 2019 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ”തെരുവു കച്ചവക്കാര്‍ മുതല്‍ ഷോപ്പിങ് മാളുകള്‍ നടത്തുന്നവര്‍ വരെയും കരകൗശല തൊഴിലാളികള്‍ മുതല്‍ ഹോട്ടലുകളും റസ്റ്ററന്റുകളുമായി ബന്ധമുള്ള ബിസിനസുകള്‍ നടത്തുന്നവര്‍ വരെയുമായ ഗുജറാത്തിലെങ്ങും ഉള്ളവര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പ്രചരിപ്പിക്കാനും ഇവിടെ വന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്കൊപ്പം സംഘടിപ്പിക്കപ്പെടുന്നതിനാല്‍ ഈ ആഘോഷം സവിശേഷമാണ്”, ചടങ്ങിനോടനുബന്ധിച്ചു നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്ത് ബിസിനസ് നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ട്: പ്രധാനമന്ത്രി
January 17th, 06:00 pm
അഹമ്മദാബാദിലെ സബര്‍മതി നദീതീരത്ത് അഹമ്മദാബാദ് ഷോപ്പിങ് ഫെസ്റ്റിവല്‍ 2019 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.. ജി.എസ്.ടിയുടെയും മറ്റ് വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ചെറിയ സംരംഭകര്‍ക്കു വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്കു സാധിക്കുന്ന രീതിയിലേക്കു നാം മാറുകയാണ്. 59 മിനിട്ടിനകം ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.World Culture Festival is a Kumbh Mela of culture: PM Modi
March 11th, 08:02 pm
PM addresses inaugural ceremony of World Culture Festival
March 11th, 08:01 pm