അടുത്ത തവണ വീട്ടിലേയ്ക്ക് നായ്ക്കുട്ടിയെ തെരഞ്ഞെടുക്കുമ്പോള്‍, അത് ഇന്ത്യന്‍ ജനുസാവട്ടെ – മന്‍ കി ബാതില്‍ പ്രധാനമന്ത്രി
August 30th, 04:34 pm
മന്‍കി ബാത് പരമ്പരയുടെ ഏറ്റവും ഒടുവിലത്തെ പ്രഭാഷണത്തില്‍ ഇന്ത്യന്‍ സേനയിലെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫിന്റെ പ്രശസ്തി പത്രം നേടിയ സോഫി, വൈദ എന്നീ രണ്ട് നായ്ക്കളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുകയുണ്ടായി. സായുധ സേനയിലും സുരക്ഷാ സേനയിലും ഇത്തരം ധീരരായ നായ്ക്കള്‍ ഉണ്ട്, തീവ്രവാദികള്‍ ആസൂത്രണം ചെയ്ത എത്രയോ ബോംബ് സ്ഫോടനങ്ങളും ഭീകരരുടെ ഗൂഢാലോചകളും പരാജയപ്പെടുത്തുന്നതില്‍ ഈ നായക്കള്‍ അതിപ്രധാനമായ പങ്കു വഹിച്ചിട്ടുമുണ്ട്, അദ്ദേഹം പറഞ്ഞു. ഈ നായ്ക്കള്‍, ശത്രുക്കളുടെ ആയുധ ശേഖരങ്ങളും, സ്ഫോടക വസ്തുക്കളും മണത്ത് അറിഞ്ഞ നിരവധി ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമാദമായ 300 ലധികം കേസുകളില്‍ തെളിവുകളുണ്ടാക്കിയശേഷം ശ്വാന സംഘത്തില്‍ നിന്ന് അടുത്ത നാളില്‍ നഷ്ടമായ റോക്കി എന്ന നായക്ക് ബീഡ് പൊലീസ് സേന വീരോചിതമായ അന്തിമോപചാരം നല്കിയ കാര്യവും അദ്ദേഹം അനുസ്മരിച്ചു.ഇപ്പോൾ പ്രാദേശിക കളിപ്പാട്ടങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തേണ്ട സമയം: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ
August 30th, 11:00 am
സുഹൃത്തുക്കളേ, ഓണം നമ്മുടെ കൃഷിയുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ്. ഇത് നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു പുതിയ തുടക്കത്തിന്റെ സമയമാണ്. കര്‍ഷകരുടെ ബലത്തിലാണ് നമ്മുടെ ജീവിതവും സമൂഹവും മുന്നോട്ടു പോകുന്നത്. നമ്മുടെ ഉത്സവങ്ങള്‍ കര്‍ഷകരുടെ പരിശ്രമംകൊണ്ടാണ് നിറവൈവിധ്യങ്ങളുടേതാകുന്നത്. നമ്മുടെ അന്നദാതാക്കളെ, കര്‍ഷകരുടെ ജീവന്‍ദായിനിയായ ശക്തിയെ വേദങ്ങളില്‍ പോലും വളരെ അഭിമാനത്തോടെ നമിക്കപ്പെട്ടിരിക്കുന്നു.