വൺ റാങ്ക് വൺ പെൻഷൻ (ഒ.ആർ.ഒ.പി. ) പദ്ധതി നമ്മുടെ വന്ദ്യവയോധിക സൈനികരുടെയും വിമുക്തഭടന്മാരുടെയും ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരം: പ്രധാനമന്ത്രി

November 07th, 09:39 am

വൺ റാങ്ക് വൺ പെൻഷൻ (ഒ.ആർ.ഒ.പി.) പദ്ധതി ഇന്ന് പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിൽ, രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജീവൻ സമർപ്പിക്കുന്ന നമ്മുടെ വന്ദ്യവയോധിക സൈനികരുടെയും വിമുക്തഭടന്മാരുടെയും ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരവാണ് ഇതെന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി,പറഞ്ഞു. ഒ.ആർ.ഒ.പി നടപ്പിലാക്കാനുള്ള തീരുമാനം നമ്മുടെ വീരപുത്രന്മാരുടെ ദീർഘകാലമായുള്ള ആവശ്യം പരിഹരിക്കുന്നതിനും അവരോടുള്ള രാജ്യത്തിൻ്റെ കടപ്പാട് ആവർത്തിച്ച് ഉറപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ സായുധ സേനയെ ശക്തിപ്പെടുത്തുന്നതിനും നമ്മെ സേവിക്കുന്നവരുടെ ക്ഷേമത്തിനുമായി ഗവൺമെൻ്റ് എല്ലായ്‌പ്പോഴും സാധ്യമായതെല്ലാം ചെയ്യുമെന്ന് ശ്രീ മോദി ഉറപ്പുനൽകി.

പ്രധാനമന്ത്രി മാർച്ച് 12നു ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും

March 10th, 05:24 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാർച്ച് 12നു ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും. രാവിലെ 9.15നു പ്രധാനമന്ത്രി 85,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. രാവിലെ പത്തോടെ സാബർമതി ആശ്രമം സന്ദർശിക്കുന്ന പ്രധാനമന്ത്രി,​ കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്യും. ഗാന്ധി ആശ്രമം സ്മാരകത്തിന്റെ ആസൂത്രണപദ്ധതി അവതരിപ്പിക്കും. പുലർച്ചെ 1.45നു രാജസ്ഥാനിലെ പോഖ്രണിൽ മൂന്നു സേനാവിഭാഗങ്ങളുടെയും വെടിക്കോപ്പുകളും തന്ത്രങ്ങളും പരിശോധിക്കുന്ന, തദ്ദേശീയ പ്രതിരോധ ശേഷികളുടെ തത്സമയ സംയോജിത അഭ്യാസപ്രകടനമായ ‘ഭാരത് ശക്തി’ക്കു പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും.

Glimpses from 75th Republic Day celebrations at Kartavya Path, New Delhi

January 26th, 01:08 pm

India marked the 75th Republic Day with great fervour and enthusiasm. The country's perse culture, prowess of the Armed Forces were displayed at Kartavya Path in New Delhi. President Droupadi Murmu, Prime Minister Narendra Modi, President Emmanuel Macron of France, who was this year's chief guest, graced the occasion.

India has gained new strategic strength; Borders more secure than ever: PM Modi

August 15th, 02:46 pm

Armed Forces are being modernised, making them young & battle ready to deal with future challenges our top priority, said PM Modi highlighting that India has gained a new strategic strength in recent years and today our borders are more secure than ever.

2022 ബാച്ചിലെ ഐഎഫ്എസ് ഓഫീസർ ട്രെയിനികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

July 25th, 07:56 pm

ഓഫീസർ ട്രെയിനികളുമായി പ്രധാനമന്ത്രി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും ഗവണ്മെന്റ് സർവീസിൽ ചേർന്നശേഷം ഇതുവരെയുള്ള അനുഭവങ്ങളെക്കുറിച്ച് അവരോട് ആരായുകയും ചെയ്തു. ഗ്രാമസന്ദർശനം, ഭാരതദർശനം, സായുധസേനാബന്ധം എന്നിവ ഉൾപ്പെടെ, പരിശീലനവേളയിൽ ലഭിച്ച പാഠങ്ങൾ ഓഫീസർ ട്രെയിനികൾ പങ്കിട്ടു. ജൽ ജീവൻ ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങി ഗവണ്മെന്റിന്റെ നിരവധി ക്ഷേമപദ്ധതികളുടെ പരിവർത്തനപരമായ പ്രത്യാഘാതങ്ങളെക്കുക്കുറിച്ചും തങ്ങൾ അതു നേരിട്ടു കണ്ടറിഞ്ഞതായും അവർ പ്രധാനമന്ത്രിയെ അറിയിച്ചു.

ലോകം ഇന്ത്യയെയും അതിന്റെ പുരോഗതിയെയും പുകഴ്ത്തുന്നുവെങ്കിൽ അതിന്റെ കാരണം മോദിയല്ല. കേന്ദ്രത്തിൽ ഭൂരിപക്ഷ സർക്കാരിനെ തിരഞ്ഞെടുത്തത് നിങ്ങളും നിങ്ങളുടെ വോട്ടും കൊണ്ടാണ്: പ്രധാനമന്ത്രി മോദി മുദ്ബിദ്രിയിൽ

May 03rd, 11:01 am

തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ മുദ്ബിദ്രിയിൽ ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് ദിവസമായ മെയ് 10 അടുത്തുവരികയാണ്. കർണാടകയെ മികച്ച സംസ്ഥാനമാക്കാൻ ബിജെപി ദൃഢനിശ്ചയം ചെയ്യുന്നു, കർണാടകയെ ഉൽപ്പാദനരംഗത്ത് സൂപ്പർ പവർ ആക്കാനാണ് ബിജെപിയുടെ ദൃഢനിശ്ചയം. ഇതാണ് വരും വർഷങ്ങളിലെ ഞങ്ങളുടെ റോഡ്മാപ്പ്, പ്രധാനമന്ത്രി പറഞ്ഞു.

കർണാടകയിലെ മുദ്ബിദ്രി, അങ്കോള, ബൈൽഹോംഗൽ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

May 03rd, 11:00 am

തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ മുദ്ബിദ്രിയിൽ ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് ദിവസമായ മെയ് 10 അടുത്തുവരികയാണ്. കർണാടകയെ മികച്ച സംസ്ഥാനമാക്കാൻ ബിജെപി ദൃഢനിശ്ചയം ചെയ്യുന്നു, കർണാടകയെ ഉൽപ്പാദനരംഗത്ത് സൂപ്പർ പവർ ആക്കാനാണ് ബിജെപിയുടെ ദൃഢനിശ്ചയം. ഇതാണ് വരും വർഷങ്ങളിലെ ഞങ്ങളുടെ റോഡ്മാപ്പ്, പ്രധാനമന്ത്രി പറഞ്ഞു.

സൈനിക മേധാവികളുടെ സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു.

April 01st, 08:36 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന സൈനിക മേധാവികളുടെ സംയുക്ത സമ്മേളനത്തിൽ പങ്കെടുത്തു.

കരസേനയ്ക്കു വേണ്ടി മെച്ചപ്പെട്ട ആകാശ് ആയുധ സംവിധാനത്തിനും 12 വെപ്പൺ ലൊക്കേറ്റിംഗ് റഡാറുകൾ സ്വാതിയ്ക്കും (പ്ലെയിൻസ്) 9,100 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു.

March 31st, 09:14 am

കരസേനയ്ക്കായി 12 വെപ്പൺ ലൊക്കേറ്റിംഗ് റഡാറുകൾ, ഡബ്ല്യുഎൽആർ സ്വാതി (പ്ലെയിൻസ്) എന്നിവ വാങ്ങുന്നതിനുള്ള കരാറിൽ 2023 മാർച്ച് 30 ന് ഒപ്പുവെച്ചതായി പ്രതിരോധ മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു. 9,100 കോടി.

പ്രധാനമന്ത്രി ഏപ്രില്‍ ഒന്നിന് ഭോപ്പാല്‍ സന്ദര്‍ശിക്കും

March 30th, 11:34 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രില്‍ 1-ന് ഭോപ്പാല്‍ സന്ദര്‍ശിക്കും. ഭോപ്പാലിലെ കുശാഭാവു താക്കറെ ഹാളില്‍ നടക്കുന്ന സംയുക്ത കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സ്-202 ( സൈനിക മേധാവിമാരുടെ സംയുക്ത സമ്മേളത്തിൽ രാവിലെ 10 മണിയോടെ പ്രധാനമന്ത്രി പങ്കെടുക്കും. അതിനുശേഷം, ഉച്ചകഴിഞ്ഞ് 3:15 ന് ഭോപ്പാലിനും ന്യൂഡല്‍ഹിക്കും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഭോപ്പാലിലെ റാണി കമലപതി റെയില്‍വേ സ്‌റ്റേഷനില്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.

ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ നടന്ന 74-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ

January 26th, 02:29 pm

ഇന്ത്യ 74-ാം റിപ്പബ്ലിക് ദിനം വളരെ ഉത്സാഹത്തോടെയും ആവേശത്തോടെയും ആഘോഷിച്ചു. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്‌കാരവും, സായുധ സേനയുടെ പ്രാഗത്ഭ്യവും ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ പ്രദർശിപ്പിച്ചു. പ്രസിഡന്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ വർഷത്തെ മുഖ്യാതിഥിയായിരുന്ന ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പോലീസ് ഡയറക്ടര്‍ ജനറല്‍മാരുടെയും / ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെയും അഖിലേന്ത്യാ സമ്മേളനത്തില്‍ ജനുവരി 21-22 തീയതികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും

January 20th, 07:15 pm

ന്യൂഡല്‍ഹിയിലെ പൂസ നാഷണല്‍ അഗ്രികള്‍ച്ചറല്‍ സയന്‍സ് കോംപ്ലക്‌സില്‍ നടക്കുന്ന പോലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ / ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജനുവരി 21-22 തീയതികളില്‍ പങ്കെടുക്കും.

പ്രധാനമന്ത്രി അഗ്നിവീരന്മാരുടെ ആദ്യ ബാച്ചിനെ അഭിസംബോധനചെയ്തു

January 16th, 12:37 pm

മൂന്നു സൈനികവിഭാഗങ്ങളിൽ അടിസ്ഥാനപരിശീലനം ആരംഭിച്ച അഗ്നിവീരന്മാരുടെ ആദ്യസംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന് കീഴില്‍ സായുധ സേനാ പെന്‍ഷന്‍കാര്‍/കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; 2019 ജൂലൈ 01 മുതല്‍ പ്രാബല്യത്തിൽ

December 23rd, 10:53 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭായോഗം സായുധ സേനാ പെന്‍ഷന്‍കാര്‍/കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരുടെ പെന്‍ഷന്‍ പരിഷ്‌കരണത്തിന് അംഗീകാരം നല്‍കി. 2019 ജൂലൈ 01 മുതല്‍ ഇത് പ്രാബല്യത്തിലാകും.

വിജയ് ദിവസിൽ പ്രധാനമന്ത്രി സായുധ സേനകൾക്ക് പ്രണാമം അർപ്പിച്ചു

December 16th, 11:25 am

1971ലെ യുദ്ധത്തിൽ ഇന്ത്യക്ക് അസാധാരണമായ വിജയം ഉറപ്പാക്കിയ ധീരരായ എല്ലാ സായുധ സേനാംഗങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിജയ് ദിവസിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

സായുധ സേനയുടെ പതാക ദിനത്തില്‍ പ്രധാനമന്ത്രിയുടെ അഭിവാദ്യം

December 07th, 07:22 pm

സായുധ സേനാ പതാക ദിനത്തില്‍ സായുധ സേനയുടെ വീര്യത്തെയും ത്യാഗത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു.

രാജ്യസഭയിൽ ഉപരാഷ്ട്രപതി‌ ജഗ്ദീപ് ധൻഖറിനെ സ്വാഗതംചെയ്തു പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

December 07th, 03:32 pm

ആദ്യമായി, ബഹുമാനപ്പെട്ട അധ്യക്ഷനെ ഈ സഭയ്ക്കുവേണ്ടിയും രാജ്യത്തിനാകെവേണ്ടിയും ഞാൻ അഭിനന്ദിക്കുന്നു. സാധാരണ കുടുംബത്തിൽനിന്ന്, പോരാട്ടങ്ങളുടെ നടുവിലൂടെയുള്ള ജീവിതയാത്രയിൽ താങ്കൾ ഇന്നെത്തിയിരിക്കുന്ന സ്ഥാനം രാജ്യത്തെ നിരവധിപേർക്കു പ്രചോദനമാണ്. താങ്കൾ ഉപരിസഭയിലെ ഈ അന്തസുറ്റ ഇരിപ്പിടത്തെ മഹത്വവൽക്കരിക്കുന്നു. കിഠാനയുടെ പുത്രന്റെ നേട്ടങ്ങൾ കാണുമ്പോൾ രാജ്യത്തിന്റെ സന്തോഷത്തിന് അതിരുകളില്ലെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

PM addresses Rajya Sabha at the start of Winter Session of Parliament

December 07th, 03:12 pm

PM Modi addressed the Rajya Sabha at the start of the Winter Session of the Parliament. He highlighted that the esteemed upper house of the Parliament is welcoming the Vice President at a time when India has witnessed two monumental events. He pointed out that India has entered into the Azadi Ka Amrit Kaal and also got the prestigious opportunity to host and preside over the G-20 Summit.

Since 2014 difficulties in the North East are reducing and development is taking place: PM Modi

April 28th, 11:33 am

PM Modi addressed the ‘Peace, Unity and Development Rally’ at Diphu in Karbi Anglong District of Assam. The PM said that the ‘double engine’ government was working with the spirit of Sabka Saath Sabka Vikas, Sabka Vishwas and Sabka Prayas. “Today this resolve has been reinforced on this land of Karbi Anglong. The work of carrying out the agreement which was signed for the permanent peace and rapid development of Assam is going on at a brisk pace”, he said.

അസമിലെ ദിഫുവില്‍ സമാധാന, ഐക്യ, വികസന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 28th, 11:32 am

കര്‍ബി ആങ്‌ലോങ് ജില്ലയിലെ ദിഫുവില്‍ സമാധാന, ഐക്യ, വികസന റാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. പരിപാടിയില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. വെറ്ററിനറി കോളേജ് (ദിഫു), ഡിഗ്രി കോളേജ് (വെസ്റ്റ് കര്‍ബി ആം ോംഗ്), കാര്‍ഷിക കോളേജ് (കൊലോംഗ, വെസ്റ്റ് കര്‍ബി ആം ോംഗ്) എന്നിപദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. 500 കോടിയിലധികം ചെലവുവരുന്ന ഈ പദ്ധതികള്‍ മേഖലയില്‍ നൈപുണ്യത്തിനും തൊഴിലിനും പുതിയ അവസരങ്ങള്‍ കൊണ്ടുവരും. 2950ലധികം അമൃത് സരോവര്‍ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഏകദേശം 1150 കോടി രൂപയുടെ മൊത്തം ചെലവില്‍ സംസ്ഥാനം ഈ അമൃത് സരോവറുകള്‍ വികസിപ്പിക്കും. അസം ഗവര്‍ണര്‍ ശ്രീ ജഗദീഷ് മുഖി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.