ഇന്ത്യന്‍ വ്യോമസേനാ മാര്‍ഷല്‍ അര്‍ജന്‍ സിങ്ങിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

September 17th, 09:36 pm

ഇന്ത്യന്‍ വ്യോമസേനാ മാര്‍ഷല്‍ അർജൻ സിങ്ങിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചു . ഇന്ത്യന്‍ വ്യോമസേനാ അർജൻ സിംഗിന്റെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.

സർദാർ പട്ടേലിൻ്റെ പ്രവർത്തനങ്ങൾ മൂലമാണ് ഏകഭാരതം, ശ്രേഷ്ഠഭാരതം എന്ന സ്വപ്നം നമ്മൾ സാക്ഷാത്കരിക്കുന്നത്: പ്രധാനമന്ത്രി മോദി

September 17th, 12:26 pm

ദാഭോയില്‍ ദേശീയ ഗോതവര്‍ഗ സ്വാതന്ത്ര്യസമരസേനാനി മ്യൂസിയത്തിനു തറക്കല്ലിട്ടുകൊണ്ടുള്ള ഫലകത്തിന്റെ അനാച്ഛാദനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.കോളനിവല്‍ക്കരണത്തിനെതിരെ പോരാടിയ ഗോത്രവര്‍ഗക്കാരായ സ്വാതന്ത്ര്യസമര സേനാനികളെ പ്രധാനമന്ത്രി അനുസ്മരിച്ചു

പ്രധാനമന്ത്രി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് രാജ്യത്തിനു സമര്‍പ്പിച്ചു; ദാഭോയില്‍ നര്‍മദ മഹോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ പങ്കെടുത്തു

September 17th, 12:25 pm

.സ്റ്റാച്യൂ ഓഫ് യൂണിറ്റി സര്‍ദാര്‍ പട്ടേലിന്റെ മഹത്വത്തിനു ചേര്‍ന്ന സ്മാരകമാണെന്നും ഈ കേന്ദ്രം എല്ലായിടത്തുനിന്നുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളനിവല്‍ക്കരണത്തിനെതിരെ പോരാടിയ ഗോത്രവര്‍ഗക്കാരായ സ്വാതന്ത്ര്യസമര സേനാനികളെ പ്രധാനമന്ത്രി അനുസ്മരിച്ചു.

ഇന്ത്യന്‍ വ്യോമസേനാ മാര്‍ഷല്‍ അര്‍ജന്‍ സിങ്ങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

September 16th, 09:50 pm

‘ഇന്ത്യന്‍ വ്യോമസേനാ മാര്‍ഷല്‍ അര്‍ജന്‍ സിങ്ങിന്റെ ദൗര്‍ഭാഗ്യകരമായ നിര്യാണം രാജ്യത്തെ കണ്ണീരണിയിക്കുന്നു. രാജ്യത്തിനായി അദ്ദേഹം നടത്തിയ വിശിഷ്ടമായ സേവനത്തെ നാം ഈ അവസരത്തില്‍ സ്മരിക്കുകയാണ്.

ഇന്ത്യന്‍ വ്യോമസേനാ മാര്‍ഷല്‍ അര്‍ജന്‍ സിങ്ങിനെ പ്രധാനമന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു; വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിച്ചു

September 16th, 06:43 pm

‘അത്യാസന്ന നിലയില്‍ ആര്‍. ആന്‍ഡ് ആര്‍. ആശുപത്രിയില്‍ കഴിയുന്ന ഇന്ത്യന്‍ വ്യോമസേനാ മാര്‍ഷല്‍ അര്‍ജന്‍ സിങ്ങിനെ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ഞാന്‍ കണ്ടു. മാര്‍ഷല്‍ അര്‍ജന്‍ സിങ് പെട്ടെന്നു സുഖം പ്രാപിക്കട്ടെ എന്നു നാമെല്ലാവരും പ്രാര്‍ഥിക്കുകയാണ്. ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തുന്നുണ്ട്’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.