പാരിസ് പാരാലിമ്പിക്സിൽ വെങ്കലം നേടിയ ശീതൾ ദേവിയേയും രാകേഷ് കുമാറിനേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
September 02nd, 11:40 pm
ഒത്തൊരുമയാർന്ന പ്രകടനത്തിലൂടെ പാരിസ് പാരാലിമ്പിക്സിൽ മിക്സഡ് ടീം കോമ്പൗണ്ട് ഓപ്പൺ അമ്പെയ്ത്തിൽ വെങ്കല മെഡൽ നേടിയ ശീതൾ ദേവിയെയും രാകേഷ് കുമാറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.ചെന്നൈയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 19th, 06:33 pm
തമിഴ്നാട് ഗവര്‍ണര്‍ ശ്രീ ആര്‍ എന്‍ രവി ജി, മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ അനുരാഗ് താക്കൂര്‍, എല്‍ മുരുകന്‍, നിസിത് പ്രമാണിക്, തമിഴ്നാട് ഗവണ്‍മെന്റിലെ മന്ത്രി ഉദയനിധി സ്റ്റാലിന്‍, ഭാരതത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഇവിടെ വന്നെത്തിയ എന്റെ യുവ സുഹൃത്തുക്കളേ,പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ഉദ്ഘാടനം ചെയ്തു
January 19th, 06:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ഉദ്ഘാടനം ചെയ്തു. പ്രക്ഷേപണ മേഖലയുമായി ബന്ധപ്പെട്ട ഏകദേശം 250 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശ്രീ മോദി നിര്‍വഹിച്ചു. സാംസ്‌കാരിക പരിപാടിക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. രണ്ട് കായികതാരങ്ങള്‍ കൈമാറിയ ഗെയിംസിന്റെ ദീപശിഖ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് തുടക്കം കുറിച്ചു. 13-ാം ഖേലോ ഇന്ത്യാ ഗെയിംസിലേക്ക് ഏവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, 2024നു തുടക്കംകുറിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഈ അവസരത്തില്‍ ഒത്തുകൂടിയവർ യുവ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറഞ്ഞ അദ്ദേഹം അത് കായിക ലോകത്ത് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ഊര്‍ജമുള്ള പുതിയ ഇന്ത്യയാണെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെന്നൈയിലെത്തിയ എല്ലാ കായികതാരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. “നിങ്ങള്‍ ഒരുമിച്ച്, ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്നതിന്റെ യഥാര്‍ഥ ചൈതന്യം പ്രദര്‍ശിപ്പിക്കുന്നു” എന്ന് പറഞ്ഞ പ്രധാനമന്ത്രി തമിഴ്നാട്ടിലെ സ്നേഹനിർഭരരായ ജനങ്ങൾ, മനോഹരമായ തമിഴ് ഭാഷ, അതിന്റെ സംസ്‌കാരം, പാചകരീതി എന്നിവ കായികതാരങ്ങള്‍ക്ക് സ്വന്തം വീട്ടിലേന്നതുപോലെ അനുഭവപ്പെടുമെന്ന് കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിന്റെ ആതിഥേയത്വം എല്ലാ ഹൃദയങ്ങളെയും കീഴടക്കുമെന്നും കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. “ഇവിടെ സൃഷ്ടിക്കുന്ന പുതിയ സൗഹൃദങ്ങള്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും” – ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.ബാങ്കോക്കിൽ നടന്ന പാരാ ഏഷ്യൻ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ പാരാ ആർച്ചറി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
November 23rd, 10:58 am
ബാങ്കോക്കിൽ നടന്ന പാരാ ഏഷ്യൻ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ പാരാ ആർച്ചറി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഏഷ്യൻ പാരാ ഗെയിംസ് അമ്പെയ്ത്തിൽ സ്വർണം നേടിയ ശീതൾ ദേവിയെയും രാകേഷ് കുമാറിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
October 27th, 12:34 am
ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ന് നടന്ന അമ്പെയ്‌ത്തിൽ സ്വർണം നേടിയ ശീതൾ ദേവിയേയും രാകേഷ് കുമാറിനേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.2022 ഏഷ്യന്‍ പാരാ ഗെയിംസിലെ പുരുഷന്മാരുടെ ഡബിള്‍സ് റികര്‍വ് ഇനത്തില്‍ പാരാ ആര്‍ച്ചര്‍മാരായ ഹര്‍വീന്ദര്‍ സിങ്ങിന്റേയും സാഹിലിന്റേയും വെങ്കല മെഡല്‍ നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി
October 25th, 04:40 pm
ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഡബിള്‍സ് റികര്‍വ് ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ പാരാ ആര്‍ച്ചര്‍മാരായ ഹര്‍വീന്ദര്‍ സിങ്ങിനെയും സാഹിലിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.2029ല്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യയ്ക്ക് താല്‍പര്യമുണ്ട്: പ്രധാനമന്ത്രി മോദി
October 14th, 10:34 pm
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) 141-ാംസമ്മേളനം ഇന്ന് മുംബൈയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കായികമേഖലയുമായി ബന്ധപ്പെട്ട വിവിധ പങ്കാളികള്‍ക്കിടയില്‍ ആശയവിനിമയത്തിനും വിജ്ഞാനം പങ്കിടലിനുമുള്ള അവസരവും സമ്മേളനം ലഭ്യമാക്കി.ഇന്ത്യയില്‍ 40 വര്‍ഷത്തിനു ശേഷം നടക്കുന്ന സമ്മേളനത്തിന്റെ പ്രാധാന്യത്തിന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അടിവരയിട്ടു. അഹമ്മദാബാദിലെ ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ആര്‍പ്പുവിളികളുടെ മുഴക്കത്തിനിടയില്‍ ഇന്ത്യ നേടിയ വിജയത്തെക്കുറിച്ചും അദ്ദേഹം സദസ്സിനെ അറിയിച്ചു. ''ഈ ചരിത്ര വിജയത്തില്‍ ടീം ഭാരതിനെയും ഓരോ ഇന്ത്യക്കാരനെയും ഞാന്‍ അഭിനന്ദിക്കുന്നു'', അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) 141-ാമത് സമ്മേളനം മുംബൈയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 14th, 06:35 pm
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) 141-ാംസമ്മേളനം ഇന്ന് മുംബൈയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കായികമേഖലയുമായി ബന്ധപ്പെട്ട വിവിധ പങ്കാളികള്‍ക്കിടയില്‍ ആശയവിനിമയത്തിനും വിജ്ഞാനം പങ്കിടലിനുമുള്ള അവസരവും സമ്മേളനം ലഭ്യമാക്കി.ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കായികതാരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
October 10th, 06:25 pm
1951-ൽ ഇതേ സ്‌റ്റേഡിയത്തിൽ വെച്ചായിരുന്നു ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത് എന്നത് അത്ഭുതകരമായ യാദൃശ്ചികതയാണ്. ഇന്ന് നിങ്ങൾ കാണിച്ച ആത്മവിശ്വാസവും ധൈര്യവും, നിങ്ങൾ നടത്തിയ പരിശ്രമങ്ങളും നിമിത്തം, രാജ്യത്തിന് നേടിത്തന്ന വിജയങ്ങൾ കാരണം ഇന്ത്യ മുഴുവനും ആഘോഷത്തിന്റെയും ഉത്സവത്തിന്റെയും ഒരു അന്തരീക്ഷമാണുള്ളത്. 100 മെഡൽ നേട്ടം എന്ന ലക്‌ഷ്യം കൈവരിക്കാൻ നിങ്ങൾ രാവും പകലും പരിശ്രമിച്ചു. ഏഷ്യൻ ഗെയിംസിൽ നിങ്ങളെപ്പോലുള്ള എല്ലാ അത്‌ലറ്റുകളുടെയും പ്രകടനത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു.2022ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങളുടെ സംഘത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 10th, 06:24 pm
2022ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങളുടെ സംഘത്തെ ന്യൂഡൽഹിയിലെ മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കായികതാരങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഏഷ്യൻ ഗെയിംസ് 2022ൽ 28 സ്വർണം ഉൾപ്പെടെ 107 മെഡലാണ് ഇന്ത്യ നേടിയത്.കോമ്പൗണ്ട് അമ്പെയ്ത്തില്‍ വെള്ളി മെഡല്‍ നേടിയ അഭിഷേക് വര്‍മ്മയെ പ്രധാനമന്ത്രി പ്രശംസിച്ചു
October 07th, 08:39 am
ഏഷ്യന്‍ ഗെയിംസ് കോമ്പൗണ്ട് അമ്പെയ്ത്ത് പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ അമ്പെയ്ത്ത് താരം അഭിഷേക് വര്‍മ്മയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.കോമ്പൗണ്ട് ആര്‍ച്ചറിയില്‍ സ്വര്‍ണം നേടിയ ഓജസ് പ്രവീണ്‍ ഡിയോട്ടാലെയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 07th, 08:36 am
ഏഷ്യന്‍ ഗെയിംസ് കോമ്പൗണ്ട് ആര്‍ച്ചറി പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ഓജസ് പ്രവീണ്‍ ഡിയോട്ടാലെയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.കോമ്പൗണ്ട് ആര്‍ച്ചറിയിലെ ചരിത്രപ്രധാനമായ സ്വര്‍ണത്തിന് ജ്യോതി സുരേഖ വെന്നത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 07th, 08:33 am
ഏഷ്യന്‍ ഗെയിംസിലെ കോമ്പൗണ്ട് ആര്‍ച്ചറിയില്‍ സ്വര്‍ണമെഡല്‍ നേടിയ ജ്യോതി സുരേഖ വെന്നത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പുരുഷന്മാരുടെ അമ്പെയ്ത്ത് ഇനത്തിൽ വെള്ളി മെഡൽ നേടിയ അതനു ദാസ്, തുഷാർ ഷെൽക്കെ, ബൊമ്മദേവര ധീരജ് എന്നിവർക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
October 06th, 06:55 pm
ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ അമ്പെയ്ത്ത് ഇനത്തിൽ വെള്ളി മെഡൽ നേടിയ അതനു ദാസ്, തുഷാർ ഷെൽക്കെ, ബൊമ്മദേവര ധീരജ് എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഏഷ്യൻ ഗെയിംസിൽ കോമ്പൗണ്ട് ഇനത്തിൽ സ്വർണമെഡൽ നേടിയ പുരുഷ അമ്പെയ്ത്ത് ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
October 05th, 10:59 pm
ഏഷ്യൻ ഗെയിംസിൽ കോമ്പൗണ്ട് ഇനത്തിൽ സ്വർണമെഡൽ നേടിയ അഭിഷേക് വെർമ, ഓജസ് പ്രവീൺ ഡിയോട്ടാലെ, പ്രതമേഷ് ജാവ്കർ എന്നിവരടങ്ങിയ പുരുഷന്മാരുടെ അമ്പെയ്ത്ത് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.2022ലെ ഏഷ്യന്‍ ഗെയിംസിലെ വനിതാ അമ്പെയ്ത്ത് കോമ്പൗണ്ട് ടീം ഇനത്തിലെ സ്വര്‍ണമെഡല്‍ നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി
October 05th, 11:21 am
ഹാങ്ഷൗവില്‍ നടക്കുന്ന 2022 ഏഷ്യന്‍ ഗെയിംസില്‍ വനിതാ അമ്പെയ്ത്ത് കോമ്പൗണ്ട് ടീം ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ജ്യോതി സുരേഖ വെന്നം, പര്‍ണീത് കൗര്‍, അദിതി ഗോപിചന്ദ് എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.2022ലെ ഏഷ്യന്‍ ഗെയിംസിലെ വനിതാ അമ്പെയ്ത്ത് കോമ്പൗണ്ട് ടീം ഇനത്തിലെ സ്വര്‍ണമെഡല്‍ നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി
October 04th, 12:52 pm
ഹാങ്ഷൗവില്‍ നടക്കുന്ന 2022 ഏഷ്യന്‍ ഗെയിംസില്‍ വനിതാ അമ്പെയ്ത്ത് കോമ്പൗണ്ട് ടീം ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ജ്യോതി സുരേഖ വെന്നം, പര്‍ണീത് കൗര്‍, അദിതി ഗോപിചന്ദ് എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.2023 ലെ ലോക അമ്പെയ്ത്ത് യൂത്ത് ചാമ്പ്യൻഷിപ്പിൽ 11 മെഡലുകൾ നേടിയ ഇന്ത്യയുടെ ജൂനിയർ, കേഡറ്റ് അമ്പെയ്ത്ത് താരങ്ങൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
July 10th, 10:04 pm
2023ലെ ലോക അമ്പെയ്ത്ത് യൂത്ത് ചാമ്പ്യൻഷിപ്പിൽ 11 മെഡലുകൾ നേടിയ ഇന്ത്യയുടെ ജൂനിയർ, കേഡറ്റ് അമ്പെയ്ത്ത് താരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.മണിപ്പൂരിലെ വികസന പദ്ധതികളുടെ ഉദ്ഘാടന ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 04th, 09:45 am
ഈ പരിപാടിയിൽ പങ്കെടുക്കുന്ന മണിപ്പൂർ ഗവർണർ ലാ . ഗണേശൻ ജി, മുഖ്യമന്ത്രി ശ്രീ എൻ. ബിരേൻ സിംഗ് ജി, ഉപമുഖ്യമന്ത്രി വൈ. ജോയ്കുമാർ സിംഗ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ഭൂപേന്ദ്ര യാദവ് ജി, രാജ്കുമാർ രഞ്ജൻ സിംഗ് ജി, മണിപ്പൂർ ഗവൺമെന്റിലെ മന്ത്രിമാരായ ബിശ്വജിത്ത് സിംഗ് ജി, ലോസി ദിഖോ ജി, ലെത്‌പാവോ ഹയോകിപ് ജി, അവാങ്‌ബൗ ന്യൂമൈ ജി, എസ് രാജെൻ സിംഗ് ജി, വുങ്‌സാഗിൻ വാൽട്ടെ ജി, സത്യബ്രത സിംഗ് ജി, ഒ. ലുഖിയോ സിംഗ് ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകർ, എംഎൽഎമാർ, ജനപ്രതിനിധികൾ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ , മണിപ്പൂരിന്റെ! ഖുറുംജാരി!മണിപ്പൂരിലെ ഇംഫാലില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു
January 04th, 09:44 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മണിപ്പൂരിലെ ഇംഫാലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. ഏകദേശം 1850 കോടി രൂപയുടെ 13 പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത അദ്ദേഹം 2950 കോടി രൂപയുടെ 9 പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്തു. റോഡ് അടിസ്ഥാനസൗകര്യം , കുടിവെള്ള വിതരണം, ആരോഗ്യം, നഗരവികസനം, പാര്‍പ്പിടം, വിവരസാങ്കേതികവിദ്യ, നൈപുണ്യ വികസനം, കല, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കാണ് ഇന്നു തുടക്കം കുറിച്ചത്.