പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബൈഡനും തമ്മിലുള്ള വെർച്വൽ ആശയവിനിമയം
April 10th, 09:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രിൽ 11 ന് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബൈഡനുമായി ഒരു വെർച്വൽ കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളും നിലവിലുള്ള ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും ദക്ഷിണേഷ്യ, ഇന്തോ-പസഫിക് മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ, പരസ്പര താൽപര്യമുള്ള ആഗോള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്യും. ആഗോള തലത്തിൽ സമഗ്ര ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഉന്നത തല ഇടപഴകൽ തുടരാൻ ഈ കൂടിക്കാഴ്ച്ച ഇരുപക്ഷത്തെയും പ്രാപ്തരാക്കും.അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു
July 28th, 08:13 pm
അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ന്യൂ ഡൽഹിയിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദർശിച്ചു