
ഇന്ത്യൻ ക്രിക്കറ്റ് ടീമുമായും, പി എം ഇലവൻ ക്രിക്കറ്റ് ടീമുമായും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു
November 28th, 07:33 pm
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് ഇന്ത്യൻ ക്രിക്കറ്റ് ടീമുമായും പി എം ഇലവൻ ക്രിക്കറ്റ് ടീമുമായും കൂടിക്കാഴ്ച നടത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച തുടക്കത്തിന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും ശ്രീ മോദി അഭിനന്ദിച്ചു.
രണ്ടാമത് ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി
November 20th, 08:38 pm
റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ, നവംബർ 19ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി അൽബനീസും രണ്ടാമത് ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി നടത്തി. പ്രധാനമന്ത്രി അൽബനീസിന്റെ ഇന്ത്യാ സന്ദർശനവേളയിൽ 2023 മാർച്ച് 10നു ന്യൂഡൽഹിയിലാണ് ഒന്നാം വാർഷിക ഉച്ചകോടി നടന്നത്.
സംയുക്ത പ്രസ്താവന: രണ്ടാം ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി
November 19th, 11:22 pm
റിയോ ഡി ജനീറോയിൽ ജി20 ഉച്ചകോടിക്കിടെ, 2024 നവംബർ 19ന്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് എംപിയും രണ്ടാം ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി നടത്തി.വസ്തുതാപത്രം: 2024 ക്വാഡ് നേതൃ ഉച്ചകോടി
September 22nd, 12:06 pm
2024 സെപ്തംബർ 21ന്, നാലാമത് ക്വാഡ് നേതൃ ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ഡെലവേയിലെ വിൽമിങ്ടണിൽ ആതിഥേയത്വം വഹിച്ചു. ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ , ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പങ്കെടുത്തു.വിൽമിംഗ്ടൺ പ്രഖ്യാപനത്തിൽ ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേതാക്കളുടെ സംയുക്ത പ്രസ്താവന
September 22nd, 11:51 am
ഇന്ന്, ഞങ്ങൾ - ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ ജൂനിയർ - നാലാമത്തെ ഇൻ-പേഴ്സൺ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കായി കണ്ടുമുട്ടി, ഡെലവെയറിലെ വിൽമിംഗ്ടണിൽ പ്രസിഡന്റ് ബൈഡൻ ആതിഥേയത്വം വഹിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
September 22nd, 07:16 am
യു.എസ്.എയിലെ വില്‍മിംഗ്ടണില്‍ നടന്ന ആറാമത്തെ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും കൂടിക്കാഴ്ച നടത്തി. 2022 മെയ് മുതലുള്ള അവരുടെ ഒമ്പതാമത്തെ വ്യക്തിഗത ആശയവിനിമയമായിരുന്നു ഇത്.ക്വാഡ് നേതാക്കളുടെ ക്യാന്‍സര്‍ മൂണ്‍ഷോട്ട് പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളുടെ മലയാളപരിഭാഷ
September 22nd, 06:25 am
ഈ സുപ്രധാന പരിപാടി സംഘടിപ്പിച്ചതിന് പ്രസിഡന്റ് ബൈഡനെ ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. താങ്ങാനാവുന്നതും പ്രാപ്യമാകുന്നതും ഗുണമേന്മയുള്ളതുമായ ആരോഗ്യ സംരക്ഷണത്തിനുള്ള നമ്മുടെ പങ്കാളിത്ത പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഇത്. കോവിഡ് മഹാമാരിയുടെ സമയത്ത്, ഇന്‍ഡോ-പസഫിക്കിനായി നാം ''ക്വാഡ് വാക്‌സിന്‍ ഇനിഷ്യേറ്റീവ്''ആരംഭിച്ചിരുന്നു. മാത്രമല്ല, സെര്‍വിക്കല്‍ ക്യാന്‍സര്‍ പോലുള്ള ഒരു വെല്ലുവിളിയെ നേരിടാന്‍ ക്വാഡില്‍ നാം കൂട്ടായി തീരുമാനിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.ക്വാഡ് ക്യാന്‍സര്‍ മൂണ്‍ഷോട്ട് പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി
September 22nd, 06:10 am
ഡെലവെയറിലെ വില്‍മിംഗ്ടണില്‍ നടന്ന ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയുടെ ഭാഗമായി പ്രസിഡന്റ് ജോസഫ് ബൈഡന്‍ ആതിഥേയത്വം വഹിച്ച ക്വാഡ് ക്യാന്‍സര്‍ മൂണ്‍ഷോട്ട് പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.പ്രധാനമന്ത്രി ഡെലവേയിലെ വിൽമിങ്ടണിൽ ക്വാഡ് നേതാക്കളുടെ ആറാം ഉച്ചകോടിയിൽ പങ്കെടുത്തു
September 22nd, 05:21 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 സെപ്തംബർ 21നു ഡെലവേയിലെ വിൽമിങ്ടണിൽ ക്വാഡ് നേതാക്കളുടെ ആറാമത് ഉച്ചകോടിയിൽ പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ എന്നിവർ പങ്കെടുത്തു.ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവിനിമയം നടത്തി
August 26th, 01:02 pm
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതിയും ക്വാഡ് ഉള്‍പ്പെടെ ബഹുരാഷ്ട്ര വേദികളിലെ സഹകരണവും ഇരു നേതാക്കളും വിലയിരുത്തി.പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
June 06th, 01:16 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി ടെലിഫോൺ സംഭാഷണം നടത്തി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ആശംസകള്‍ക്ക് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു.പ്രധാനമന്ത്രി ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
May 24th, 10:03 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 24ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി ഉഭയകക്ഷി ചർച്ച നടത്തി. ഓസ്ട്രേലിയയിലെ സിഡ്‌നിയിലുള്ള അഡ്മിറൽറ്റി ഹൗസിലായിരുന്നു കൂടിക്കാഴ്ച.ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമൊത്തുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
May 24th, 06:41 am
എന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശന വേളയില്‍ എനിക്കും എന്റെ പ്രതിനിധി സംഘത്തിനും നല്‍കിയ ആതിഥ്യത്തിനും ആദരവിനും ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി അല്‍ബനീസിനും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എന്റെ സുഹൃത്ത് പ്രധാനമന്ത്രി അല്‍ബനീസ് ഇന്ത്യ സന്ദര്‍ശിച്ച് രണ്ട് മാസത്തിനുള്ളിലാണ് ഞാന്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഞങ്ങളുടെ ആറാമത്തെ കൂടിക്കാഴ്ചയാണ് ഇത് .ക്വാഡ് നേതാക്കളുടെ ഉച്ചകോടിയുടെ ഉല്‍ഘാടനത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളുടെ മലയാളം പരിഭാഷ
May 20th, 05:16 pm
പ്രധാനമന്ത്രി അല്‍ബനീസ്, പ്രധാനമന്ത്രി കിഷിദ, പ്രസിഡന്റ് ബൈഡന്‍,പ്രധാനമന്ത്രി ക്വാഡ് നേതൃതല ഉച്ചകോടിയിൽ പങ്കെടുത്തു
May 20th, 05:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 20ന് ജപ്പാനിലെ ഹിരോഷിമയില്‍ ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടിയില്‍ പങ്കെടുത്തു. പ്രധാനമന്ത്രിക്കു പുറമേ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ബൈഡന്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.അടുത്ത ക്വാഡ് ഉച്ചകോടിസിഡ്‌നിയിൽ നടത്തുന്നതിന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു
April 26th, 06:46 pm
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ അടുത്ത ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിന് നന്ദി പറഞ്ഞു.ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവന
March 10th, 12:50 pm
ആദ്യമായി , പ്രധാനമന്ത്രി അൽബാനീസിന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തെ ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും പ്രധാനമന്ത്രിമാരുടെ തലത്തിൽ വാർഷിക ഉച്ചകോടി നടത്താൻ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി അൽബനീസിന്റെ ഈ സന്ദർശനത്തോടെ ഈ പരമ്പരയുടെ തുടക്കമാണ്. ഹോളി ദിനത്തിൽ അദ്ദേഹം ഇന്ത്യയിലെത്തി, അതിനുശേഷം ഞങ്ങൾ കുറച്ച് സമയം ക്രിക്കറ്റ് മൈതാനത്ത് ചിലവഴിച്ചു. നിറങ്ങളുടെയും സംസ്കാരത്തിന്റെയും ക്രിക്കറ്റിന്റെയും ഈ ആഘോഷം ഒരു തരത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദത്തിന്റെ ആവേശത്തിന്റെയും ചൈതന്യത്തിന്റെയും തികഞ്ഞ പ്രതീകമാണ്.അഹമ്മദാബാദിൽ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് മത്സരത്തിന് പ്രധാനമന്ത്രിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും സാക്ഷികളായി
March 09th, 12:01 pm
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന നാലാമത് ബോർഡർ-ഗവാസ്‌കർ ട്രോഫി ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ശ്രീ ആന്റണി അൽബനീസും സാക്ഷ്യം വഹിച്ചു.ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തിൽ ലോക നേതാക്കളുടെ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു
January 26th, 09:43 pm
ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനത്തിൽ ലോക നേതാക്കൾ നൽകിയ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാര ഉടമ്പടിയും നിലവിൽ വന്നതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു
December 29th, 06:44 pm
ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാർ ഇന്ന് നിലവിൽ വന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. നമ്മുടെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് ഇത് ഒരു നിര്‍ണ്ണായക നിമിഷമാണെന്ന് ശ്രീ മോദി പറഞ്ഞു.