പ്രധാനമന്ത്രി ശുചിത്വ യജ്ഞത്തില്‍ പങ്കെടുത്തു

October 01st, 02:31 pm

ആരോഗ്യ പരിരക്ഷാ പ്രചാരകന്‍ അങ്കിത് ബയാന്‍പുരിയയ്ക്കൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശുചിത്വ യജ്ഞത്തില്‍ പങ്കെടുത്തു. ദൈനംദിന ജീവിതത്തില്‍ ശുചിത്വത്തിന്റെയും ശാരീരികക്ഷമതയുടെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പ്രധാനമന്ത്രി എക്സ് പോസ്റ്റില്‍ പങ്കുവച്ചു. അതില്‍ സ്വന്തം ദൈനംദിന ജീവിതത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും അങ്കിതിന്റെ ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിക്കുകയും ചെയ്തു.