Hackathon solutions are proving to be very useful for the people of the country: PM Modi

December 11th, 05:00 pm

PM Modi interacted with young innovators at the Grand Finale of Smart India Hackathon 2024 today, via video conferencing. He said that many solutions from the last seven hackathons were proving to be very useful for the people of the country.

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024ൽ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു

December 11th, 04:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024 ഗ്രാൻഡ് ഫിനാലെയിൽ ചെറുപ്പക്കാരായ നൂതനാശയ ഉപജ്ഞാതാക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിച്ചു. സദസിനെ അഭിസംബോധന ചെയ്യവേ, ചുവപ്പുകോട്ടയിൽ നിന്നുള്ള തന്റെ പ്രസംഗങ്ങളിൽ ‘കൂട്ടായ പ്രയത്നം’ ആവർത്തിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ‘കൂട്ടായ പ്രയത്ന’ത്തിലൂടെ ഇന്നത്തെ ഇന്ത്യക്ക് അതിവേഗം പുരോഗമിക്കാൻ കഴിയുമെന്നും ഇന്നത്തെ അവസരം ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. “സ്‌മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഗ്രാൻഡ് ഫിനാലെയ്‌ക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു” – ചെറുപ്പക്കാരായ നൂതനാശയ ഉപജ്ഞാതാക്കൾക്കിടയിലായിരിക്കുമ്പോൾ പുതിയതെന്തെങ്കിലും പഠിക്കാനും മനസ്സിലാക്കാനുമുള്ള അവസരം തനിക്ക് ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളിലുള്ള തന്റെ പ്രതീക്ഷകൾ ഉയർത്തിക്കാട്ടി, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ വ്യത്യസ്തമായി കാണാനുള്ള കാഴ്ചപ്പാട് അവർക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ, നിങ്ങളുടെ പ്രതിവിധികൾ വ്യത്യസ്തമാണെന്നും പുതിയ വെല്ലുവിളി വരുമ്പോൾ, നിങ്ങൾ പുതിയതും അതുല്യവുമായ പ്രതിവിധികൾ കൊണ്ടുവരുമെന്നും ശ്രീ മോദി പറഞ്ഞു. മുൻകാലങ്ങളിൽ ഹാക്കത്തോണുകളുടെ ഭാഗമായിരുന്നുവെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി, അതിന്റെ ഫലത്തിൽ താൻ ഒരിക്കലും നിരാശനായിട്ടില്ലെന്നും പറഞ്ഞു. “നിങ്ങൾ എന്റെ വിശ്വാസത്തിനു കരുത്തേകുകയാണു ചെയ്തത്” - അദ്ദേഹം പറഞ്ഞു, മുൻകാലങ്ങളിൽ നൽകിയ പ്രതിവിധികൾ വിവിധ മന്ത്രാലയങ്ങളിൽ ഉപയോഗപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പങ്കെടുക്കുന്നവരെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷ ശ്രീ മോദി പ്രകടിപ്പിക്കുകയും ആശയവിനിമയം ആരംഭിക്കുകയും ചെയ്തു.

ഇന്ന്, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

October 27th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. മൻ കി ബാത്തിലേക്ക് ഏവർക്കും സ്വാഗതം . എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ഏതാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, നിരവധി സംഭവങ്ങളാകും എനിക്ക് ഓർമ്മ വരുന്നത്, എന്നാൽ അവയിൽ വളരെ പ്രത്യേകതയുള്ള ഒരു നിമിഷമുണ്ട്, അത് കഴിഞ്ഞ വർഷം നവംബർ 15 ന് ബിർസമുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലേക്ക് പോയതാണ്. ഈ യാത്ര എന്നിൽ വലിയ സ്വാധീനം ചെലുത്തി. ആ പുണ്യഭൂമിയുടെ മൺ തരി നെറുകയിൽ തൊടാൻ ഭാഗ്യം ലഭിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. ആ നിമിഷം, സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയും ഊർജവും എനിക്ക് അനുഭവവേദ്യമായി, മാത്രമല്ല ഈ ഭൂമിയുടെ ശക്തിയുമായി ചേർന്നു നില്ക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഒരു ഉദ്ദേശ്യം നിറവേറ്റാനുള്ള ധൈര്യം എങ്ങനെയാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിധി തന്നെ മാറ്റിയെഴുതുന്നതെന്നും ഞാൻ മനസ്സിലാക്കി.