ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ 21 ദ്വീപുകൾക്ക് പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേര് നൽകുന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 23rd, 11:01 am
പരിപാടിയിൽ പങ്കെടുക്കുന്ന രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി ശ്രീ അമിത് ഭായ് ഷാ, ആൻഡമാൻ നിക്കോബാർ ലെഫ്റ്റനന്റ് ഗവർണർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, നമ്മുടെ മൂന്ന് സായുധ സേനാ മേധാവികൾ, ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡയറക്ടർ ജനറൽ, ആൻഡമാൻ നിക്കോബാർ കമാൻഡർ-ഇൻ-ചീഫ് കമാൻഡ്, എല്ലാ ഉദ്യോഗസ്ഥരും, പരമവീര ചക്ര നേടിയ ധീരരായ സൈനികരുടെ കുടുംബാംഗങ്ങളേ , മറ്റ് വിശിഷ്ട വ്യക്തികളേ മഹതികളെ , മാന്യരേ !ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ പേരിടാത്ത ഏറ്റവും വലിയ 21 ദ്വീപുകൾക്ക് 21 പരമവീര ചക്ര പുരസ്കാരജേതാക്കളുടെ പേരിടുന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു
January 23rd, 11:00 am
പരാക്രം ദിനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെ പേരിടാത്ത 21 വലിയ ദ്വീപുകൾക്ക് 21 പരമവീര ചക്ര പുരസ്കാരജേതാക്കളുടെ പേര് നൽകുന്ന ചടങ്ങിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്നു പങ്കെടുത്തു. നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിൽ നിർമിക്കുന്ന, നേതാജിക്കായി സമർപ്പിച്ചിരിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പരിപാടിയിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു." കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനായി ഒരു സംയോജിത വിവിധോദ്ദേശ്യ കോർപ്പറേഷൻ സ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി"
July 22nd, 04:24 pm
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനായി സംയോജിത മൾട്ടി പർപ്പസ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ സ്ഥാപിക്കുന്നതിനുള്ള നിർദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.