ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മ്യാന്‍മാര്‍ സന്ദര്‍ശനവേളയില്‍ (2017, സെപ്റ്റംബര്‍ 5-7) പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന

September 06th, 10:26 pm

മ്യാന്‍മാര്‍ പ്രസിഡന്റ് ആദരണിയനായ ഉ തിന്‍ ചോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യാന്‍മാറില്‍ 2017 സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ തന്റെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനം നടത്തി. രണ്ടു രാജ്യങ്ങളിലേയും നേതാക്കള്‍ തമ്മില്‍ തുടര്‍ന്നുവരുന്ന ഉന്നതതല ആശയവിനിമയത്തിന്റെയും കഴിഞ്ഞവര്‍ഷം ആദരണീയനായ പ്രസിഡന്റ് ഉ തിന്‍ ചോയുടെയും ആദരണീയയായ സ്‌റ്റേറ്റ് കൗണ്‍സെലര്‍ ഡൗ ആംഗ് സാന്‍ സ്യൂചിയുടെയും വിജയകരമായ ഇന്ത്യാ സന്ദര്‍ശനത്തിന്റെയൂം ഭാഗമാണ് ഈ സന്ദര്‍ശനം.

ബാഗാനിലെ ആനന്ദാ ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിച്ചു

September 06th, 04:26 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് മ്യാന്‍മാറിലെ ബാഗാനിലുള്ള ആനന്ദാ ക്ഷേത്രം സന്ദര്‍ശിച്ചു.ഈ ക്ഷേത്രത്തിന്റെ ഘടനാപരമായ പരിരക്ഷയും രാസ സംരക്ഷണവും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് നിര്‍വ്വഹിക്കുന്നത്.

മ്യാന്‍മാറിലെ സ്‌റ്റേറ്റ് കൗണ്‍സെലറുമൊത്ത് നേ പി തോയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന

September 06th, 10:37 am

ഇന്ത്യയുടെ ജനാധിപത്യ അനുഭവം മ്യാന്‍മാറിനും പ്രസക്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഏക്‌സിക്യൂട്ടീവ്, നിയമ നിര്‍മ്മാണ സഭ, തെരഞ്ഞെടുപ്പ് കമ്മിഷന്‍, പ്രസ് കൗണ്‍സില്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കലിന് ഉള്ള നമ്മുടെ സമഗ്ര സഹകരണത്തില്‍ ഞങ്ങള്‍ക്ക് അഭിമാനവുമുമണ്ട്.