അയോധ്യയില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന, സമര്‍പ്പണ, തറക്കല്ലിടല്‍ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 30th, 02:15 pm

അയോധ്യയിലുള്ള എല്ലാവര്‍ക്കും ആശംസകള്‍! ജനുവരി 22ന് നടക്കാനിരിക്കുന്ന ചരിത്ര നിമിഷത്തിനായി ഇന്ന് ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്്. അതുകൊണ്ട് തന്നെ അയോധ്യ നിവാസികള്‍ക്കിടയിലെ ആവേശവും സന്തോഷവും തികച്ചും സ്വാഭാവികമാണ്. ഞാന്‍ ഭാരതത്തിന്റെ മണ്ണിന്റെയും ഭാരതത്തിലെ ഓരോ വ്യക്തിയുടെയും ആരാധകനാണ്, നിങ്ങളെപ്പോലെ ഞാനും ആവേശഭരിതനാണ്. നമ്മുടെ എല്ലാവരുടെയും ഈ ആവേശം, ഈ സന്തോഷം, അല്‍പ്പം മുമ്പ് അയോധ്യയിലെ തെരുവുകളില്‍ ദൃശ്യമായിരുന്നു. അയോധ്യ നഗരം മുഴുവന്‍ റോഡിലേക്ക് ഇറങ്ങിയതുപോലെ തോന്നി. ഈ സ്‌നേഹത്തിനും അനുഗ്രഹത്തിനും നിങ്ങള്‍ എല്ലാവരോടും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എന്നോടൊപ്പം പറയുക -

പ്രധാനമന്ത്രി 15,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു

December 30th, 02:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അയോധ്യാ ധാമില്‍ 15,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. അയോധ്യയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിനായി ഏകദേശം 11,100 കോടി രൂപയുടെ പദ്ധതികളും ഉത്തര്‍പ്രദേശിലുടനീളമുള്ള മറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട 4600 കോടി രൂപയുടെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യവെ പ്രധാനമന്ത്രിയുടെ പ്രസംഗം

May 25th, 11:30 am

ഉത്തരാഖണ്ഡ് ഗവർണർ ശ്രീ ഗുർമീത് സിംഗ് ജി, ഉത്തരാഖണ്ഡിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഉത്തരാഖണ്ഡ് ഗവൺമെന്റ് മന്ത്രിമാർ, വിവിധ എംപിമാർ, എംഎൽഎമാർ, മേയർമാർ, ജില്ലാ പരിഷത്ത് അംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികൾ, ഉത്തരാഖണ്ഡിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാർ ! വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് ഉത്തരാഖണ്ഡിലെ എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ.

ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

May 25th, 11:00 am

ഡെറാഡൂണിൽനിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. പുതുതായി വൈദ്യുതീകരിച്ച റെയിൽ പാതകൾ അദ്ദേഹം രാഷ്ട്രത്തിനു സമർപ്പിക്കുകയും ഉത്തരാഖണ്ഡിനെ 100% വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.