ഹരിയാനയിലെ ഫരീദാബാദിൽ അമൃത ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
August 24th, 11:01 am
അമൃത ആശുപത്രിയുടെ രൂപത്തിൽ നമുക്കെല്ലാവർക്കും അനുഗ്രഹം ചൊരിയുന്ന ദേവി അമൃതാനന്ദമയി ജിയെ ഞാൻ നമിക്കുന്നു. സ്വാമി അമൃതസ്വരൂപാനന്ദ പുരി ജി, ഹരിയാന ഗവർണർ ശ്രീ ബന്ദാരു ദത്താത്രേയ ജി, മുഖ്യമന്ത്രി ശ്രീ മനോഹർ ലാൽ ജി, എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ കൃഷൻ പാൽ ജി, ഹരിയാന ഉപമുഖ്യമന്ത്രി ശ്രീ ദുഷ്യന്ത് ചൗട്ടാല ജി, മറ്റ് വിശിഷ്ട വ്യക്തികളേ , മാന്യരേ മഹതികളേ !ഫരീദാബാദില്‍ അത്യാധുനിക അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
August 24th, 11:00 am
ഫരീദാബാദില്‍ അത്യാധുനിക അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹര്‍ ലാല്‍, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, കേന്ദ്രമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജാര്‍, മാതാ അമൃതാനന്ദമയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.പ്രധാനമന്ത്രി ആഗസ്റ്റ് 24ന് ഹരിയാനയും പഞ്ചാബും സന്ദർശിക്കും
August 22nd, 01:55 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ആഗസ്ത് 24-ന് ഹരിയാനയും പഞ്ചാബും സന്ദർശിക്കും. രണ്ട് സുപ്രധാന ആരോഗ്യ സംരംഭങ്ങൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുന്നതിന് ഈ ദിവസം സാക്ഷ്യം വഹിക്കും. രാവിലെ 11 മണിക്ക് ഹരിയാനയിലെ ഫരീദാബാദിൽ പ്രധാനമന്ത്രി അമൃത ആശുപത്രി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, പ്രധാനമന്ത്രി മൊഹാലിയിൽ ഉച്ച തിരിഞ്ഞു ഏകദേശം 02:15 ന് ന്യൂ ചണ്ഡിഗഡ്, സാഹിബ്സാദ അജിത് സിംഗ് നഗർ ജില്ലയിൽപ്പെട്ട മുള്ളൻപൂരിലെ ‘ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ’ രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.