In future leadership, SOUL's objective should be to instill both the Steel and Spirit in every sector to build Viksit Bharat: PM

In future leadership, SOUL's objective should be to instill both the Steel and Spirit in every sector to build Viksit Bharat: PM

February 21st, 11:30 am

PM Modi inaugurated the first SOUL (School of Ultimate Leadership) Leadership Conclave 2025 at Bharat Mandapam, New Delhi. Highlighting the need for strong leadership in all sectors, he emphasized SOUL’s role in shaping global leaders with a local mindset. He announced a new SOUL campus near GIFT City, Gujarat, aiming to make it a world-leading leadership institution.

പ്രഥമ സോൾ ലീഡർഷിപ്പ് കോൺക്ലേവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

പ്രഥമ സോൾ ലീഡർഷിപ്പ് കോൺക്ലേവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

February 21st, 11:00 am

സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പിന്റെ (സോൾ) പ്രഥമ ലീഡർഷിപ്പ് കോൺക്ലേവ് -2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. പ്രമുഖ നേതാക്കളെയും, ഭാവി യുവ നേതാക്കളെയും സ്വാഗതം ചെയ്തുകൊണ്ട്, ചില പരിപാടികൾ വളരെ പ്രിയപ്പെട്ടതാണെന്നും അത്തരമൊരു പരിപാടിയാണിതെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. രാഷ്ട്രനിർമ്മാണത്തിന് മികച്ച പൗരന്മാർ വളർന്നുവരേണ്ടതാവശ്യമാണ്, അതുപോലെ മികച്ച നേതാക്കളെ വളർത്തിയെടുക്കേണ്ടതും അനിവാര്യമാണ്, പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലും മികച്ച നേതാക്കളെ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പ്, വികസിത്‌ ഭാരതിന്റെ വികസന യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 'സോൾ' എന്നത് സംഘടനയുടെ പേരിൽ മാത്രമല്ലെന്നും, അത് ഇന്ത്യയുടെ സാമൂഹിക ജീവിതത്തിന്റെ ആത്മാവായിരിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ആത്മീയാനുഭവത്തിന്റെ സത്തയും 'സോൾ' മനോഹരമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിന്റെ എല്ലാ പങ്കാളികൾക്കും ആശംസകൾ നേർന്ന ശ്രീ മോദി, സോളിന്റെ വിശാലമായ ഒരു പുതിയ കാമ്പസ് ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിക്ക് സമീപം സമീപഭാവിയിൽ സജ്ജമാകുമെന്ന് പ്രഖ്യാപിച്ചു.

ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന 78-ാമത് സ്വാതന്ത്ര്യ ദിനത്തിൻ്റെ ദൃശ്യങ്ങൾ

ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന 78-ാമത് സ്വാതന്ത്ര്യ ദിനത്തിൻ്റെ ദൃശ്യങ്ങൾ

August 15th, 10:39 am

78-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗത്തിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വിശദീകരിച്ചു. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത് മുതൽ മതേതര സിവിൽ കോഡ് നടപ്പിലാക്കുന്നത് വരെ, ഇന്ത്യയുടെ കൂട്ടായ പുരോഗതിക്കും ഓരോ പൗരൻ്റെയും ശാക്തീകരണത്തിനും പ്രധാനമന്ത്രി മോദി ഊന്നൽ നൽകി. അഴിമതിക്കെതിരായ പോരാട്ടം നവോന്മേഷത്തോടെ തുടരുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. നവീകരണം, വിദ്യാഭ്യാസം, ആഗോള നേതൃത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, 2047-ഓടെ ഇന്ത്യയെ ഒരു വികസിത ഭാരത് ആകുന്നതിൽ നിന്ന് ഒന്നിനും തടയാനാവില്ലെന്ന് അദ്ദേഹം വീണ്ടും ഉറപ്പിച്ചു.

ലോകത്തിലെ നിരവധി യുദ്ധങ്ങളുടെ കാലത്ത് നമ്മുടെ തീർത്ഥങ്കരന്മാരുടെ അധ്യാപനം പുതിയ പ്രസക്തി നേടിയിരിക്കുന്നു: പ്രധാനമന്ത്രി മോദി ഭാരത മണ്ഡപത്തിൽ

April 21st, 11:00 am

മഹാവീർ ജയന്തി ദിനത്തിൽ 2550-ാമത് ഭഗവാൻ മഹാവീർ നിർവാൺ മഹോത്സവം ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. അമൃത് കാലം ആശയം കേവലം ഒരു പ്രമേയമല്ലെന്നും അമർത്യതയിലൂടെയും നിത്യതയിലൂടെയും ജീവിക്കാൻ നമ്മെ അനുവദിക്കുന്ന ഒരു ആത്മീയ പ്രചോദനമാണെന്നും അദ്ദേഹം അടിവരയിട്ടു.

മഹാവീര ജയന്തി ദിനത്തിൽ 2550-ാം ഭഗവാൻ മഹാവീര നിർവാണ മഹോത്സവം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

April 21st, 10:18 am

മഹാവീര ജയന്തി ദിനത്തിൽ 2550-ാം ഭഗവാൻ മഹാവീര നിർവാണ മഹോത്സവം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഭഗവാൻ മഹാവീര വിഗ്രഹത്തിൽ അരിയും പുഷ്പദളങ്ങളും നൽകി ശ്രദ്ധാഞ്ജലി അർപ്പിച്ച ശ്രീ മോദി, ഭഗവാൻ മഹാവീര സ്വാമിയെക്കുറിച്ചു സ്കൂൾ കുട്ടികൾ അവതരിപ്പിച്ച “വർത്തമാൻ മേ വർധമാൻ” എന്ന നൃത്തനാടകത്തിനു സാക്ഷ്യം വഹിച്ചു

അയോധ്യയിലെ ശ്രീ റാം ലല്ലയിലെ പ്രാണപ്രതിഷ്ഠാവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 22nd, 05:12 pm

ഇന്ന് നമ്മുടെ രാമന്‍ വന്നിരിക്കുന്നു! നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം നമ്മുടെ രാമന്‍ എത്തിയിരിക്കുന്നു. അഭൂതപൂര്‍വമായ ക്ഷമയ്ക്കും എണ്ണമറ്റ ത്യാഗത്തിനും തപസ്സിനും ശേഷമാണ് നമ്മുടെ ശ്രീരാമന്‍ വന്നിരിക്കുന്നത്. ഈ ശുഭ നിമിഷത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും, രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അഭിനന്ദനങ്ങള്‍.

പ്രധാനമന്ത്രി അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തു

January 22nd, 01:34 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പുതുതായി പണികഴിപ്പിച്ച ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാമ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു. ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ തൊഴിലാളിയുമായി ശ്രീ മോദി ആശയവിനിമയം നടത്തി.

77-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു

August 15th, 02:14 pm

എന്റെ പ്രിയപ്പെട്ട 140 കോടി കുടുംബാംഗങ്ങളേ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നാം. ഇപ്പോൾ പലരും അഭിപ്രായപ്പെടുന്നത് ജനസംഖ്യയുടെ വീക്ഷണകോണിൽനിന്നു പോലും നാം വിശ്വാസത്തിൽ ഒന്നാമതാണെന്നാണ്. ഇത്രയും വലിയ രാജ്യം, 140 കോടി ജനങ്ങൾ, എന്റെ സഹോദരീസഹോദരന്മാർ, എന്റെ കുടുംബാംഗങ്ങൾ ഇന്ന് സ്വാതന്ത്ര്യോത്സവം ആഘോഷിക്കുകയാണ്. ഇന്ത്യയെ സ്നേഹിക്കുന്ന, ഇന്ത്യയെ ബഹുമാനിക്കുന്ന, ഇന്ത്യയെക്കുറിച്ച് അഭിമാനിക്കുന്ന, രാജ്യത്തെയും ലോകത്തെയും കോടിക്കണക്കിന് പേർക്ക് ഈ മഹത്തായ സ്വാതന്ത്ര്യദിനത്തിൽ ഞാൻ ആശംസകൾ നേരുന്നു.

Glimpses from 77th Independence Day at Red Fort in Delhi

August 15th, 11:24 am

Prime Minister Narendra Modi addressed the nation on 77th Independence Day from iconic Red Fort in Delhi.

India Celebrates 77th Independence Day

August 15th, 09:46 am

On the occasion of India's 77th year of Independence, PM Modi addressed the nation from the Red Fort. He highlighted India's rich historical and cultural significance and projected India's endeavour to march towards the AmritKaal. He also spoke on India's rise in world affairs and how India's economic resurgence has served as a pole of overall global stability and resilient supply chains. PM Modi elaborated on the robust reforms and initiatives that have been undertaken over the past 9 years to promote India's stature in the world.

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

August 15th, 07:00 am

നിസ്സഹകരണ പ്രസ്ഥാനം/ സിവിൽ നിയമലംഘന പ്രസ്ഥാനം, സത്യഗ്രഹം തുടങ്ങിയവയ്ക് നേതൃത്വം നൽകിയ നമ്മുടെ ആദരണീയനായ 'ബാപ്പു' മഹാത്മാ ഗാന്ധിജി, ധീരരായ ഭഗത് സിങ്, സുഖദേവ്, രാജ് ഗുരു തുടങ്ങിയവരും, അവരുടെ തലമുറയിലും, നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സംഭാവന നൽകാത്തവർ ആരും തന്നെ ഉണ്ടാകില്ല. നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ സംഭാവന നൽകിയവർക്കും, ജീവൻ ബലിയർപ്പിച്ചവർക്കും ഞാൻ ഇന്ന് ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്നു. സ്വതന്ത്രമായ ഒരു രാജ്യം നമുക്ക് നൽകുന്നതിനായുള്ള അവരുടെ തപസ്സിനു മുന്നിൽ ഞാൻ വിനീതനായി വണങ്ങുന്നു.

രക്തദാൻ അമൃത് മഹോത്സവിൽ രക്തം ദാനം ചെയ്തവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

June 14th, 10:59 pm

ലോക രക്തദാതാക്കളുടെ ദിനത്തിൽ രക്തദാതാക്കളെയും രക്തദാന യജ്ഞത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഡൽഹിയിലെ ആഗോള ബുദ്ധ മത ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം

April 20th, 10:45 am

കേന്ദ്രമന്ത്രിസഭാംഗങ്ങളായ ശ്രീ കിരൺ റിജിജു ജി, ജി കിഷൻ റെഡ്ഡി ജി, അർജുൻ റാം മേഘ്‌വാൾ ജി, മീനാക്ഷി ലേഖി ജി, ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ, പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലും വിദേശത്തുനിന്നും വന്ന എല്ലാ ബഹുമാന്യരായ സന്യാസിമാരേ , മറ്റ് വിശിഷ്ട വ്യക്തികളേ , മഹതികളെ മാന്യരെ!

ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 20th, 10:30 am

ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ന്യൂഡൽഹിയിലെ ഹോട്ടൽ അശോകിലായിരുന്നു പരിപാടി. ഫോട്ടോപ്രദർശനം വീക്ഷിച്ച പ്രധാനമന്ത്രി ബുദ്ധപ്രതിമയിൽ പുഷ്പാർച്ചന നടത്തി. പത്തൊൻപത് പ്രമുഖ സന്ന്യാസിമാർക്ക് അദ്ദേഹം സന്ന്യാസ വസ്ത്രങ്ങൾ (ചിവർ ദാന) സമർപ്പിച്ചു.

അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി യുവാക്കളോട് അഭ്യർത്ഥിച്ചു

April 11th, 02:41 pm

അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും, പ്രത്യേകിച്ച് ഇന്ത്യയിലെ യുവാക്കളോട് അഭ്യർത്ഥിച്ചു. ഇത് നമ്മുടെ യുവാക്കളെ വ്യത്യസ്ത സംസ്‌കാരങ്ങളുമായി പരിചയപ്പെടുത്തുമെന്നും അവിടെ താമസിക്കുന്നവരുടെ ആതിഥ്യം അനുഭവിക്കാൻ അവർക്ക് അവസരം നൽകുമെന്നും ശ്രീ മോദി പറഞ്ഞു.

ജൽ ജീവൻ മിഷന്റെ കീഴിൽ 75% കവറേജ് നേടിയതിന് പ്രധാനമന്ത്രി അരുണാചൽ പ്രദേശിനെ അഭിനന്ദിച്ചു

April 02nd, 10:39 am

1.73 ലക്ഷം ഗ്രാമീണ കുടുംബങ്ങൾക്ക് കുടിവെള്ളം നൽകുന്ന ജൽ ജീവൻ മിഷന്റെ കീഴിൽ അരുണാചൽ പ്രദേശ് 75% കവറേജ് കടന്നതിനാൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഖ്യമന്ത്രിയെയും സംഘത്തെയും അഭിനന്ദിച്ചു.

ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്റെ ചൈതന്യം നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്തുന്നു: 'മൻ കി ബാത്തിൽ' പ്രധാനമന്ത്രി മോദി

March 26th, 11:00 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മറ്റുള്ളവരുടെ സേവനത്തിനായി തങ്ങളുടെ ജീവിതംതന്നെ സമര്‍പ്പിക്കുന്ന ആയിരക്കണക്കിന് ആളുകളെക്കുറിച്ച് നാം ചര്‍ച്ച ചെയ്തിട്ടുണ്ട്. തങ്ങളുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി പെന്‍ഷന്‍ മുഴുവന്‍ ചിലവഴിക്കുന്ന അനേകംപേരുണ്ട്, ചിലരാകട്ടെ തങ്ങളുടെ ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യം പരിസ്ഥിതിയേയും ജീവജാലങ്ങളെയും സേവിക്കുന്നതിനായി സമര്‍പ്പിക്കുന്നു. നമ്മുടെ രാജ്യത്ത് മറ്റുള്ളവരുടെ ഹിതത്തിന് വളരെ ഉന്നതമായ സ്ഥാനമാണുള്ളത്. മറ്റുള്ളവരുടെ സുഖത്തിനായി ആളുകള്‍ തങ്ങളുടെ സര്‍വ്വസ്വവും ദാനം ചെയ്യാന്‍ മടിക്കാറില്ല. അതുകൊണ്ടാണ് ബാല്യകാലം മുതലേ ശിബിയേയും ദധീചിയേയും പോലുള്ള ത്യാഗനിധികളുടെ ഗാഥകള്‍ പറഞ്ഞു കേള്‍പ്പിക്കാറുള്ളത്.

ദേശീയ ഫിലാറ്റലിക് എക്‌സിബിഷൻ 'അമൃത് പെക്സ് 2023' ൽ സ്‌കൂൾ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

February 15th, 10:19 am

ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ സംഘടിപ്പിച്ച ദേശീയ ഫിലാറ്റലിക് എക്‌സിബിഷൻ ‘അമൃത്‌പെക്‌സ് 2023’-ലെ സ്‌കൂൾ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഫിലാറ്റലിയിലും കത്ത് എഴുതുന്നതിലും കൂടുതൽ താൽപ്പര്യമുണ്ടാക്കാൻ നല്ല വഴിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2023 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ

February 01st, 02:01 pm

വികസിത ഇന്ത്യയുടെ മഹത്തായ ദർശനം പൂർത്തീകരിക്കുന്നതിനുള്ള ശക്തമായ അടിത്തറ പണിയുന്നതാണ് അമൃതകാലത്തെ ഈ ആദ്യ ബജറ്റ്. ഈ ബജറ്റ് നിർധനർക്ക് മുൻഗണന നൽകുന്നു. ഈ ബജറ്റ് ഇന്നത്തെ അഭിലാഷ സമൂഹത്തിന്റെ - ഗ്രാമീണർ , ദരിദ്രർ, കർഷകർ, ഇടത്തരക്കാർ എന്നിവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും .

ഈ ബജറ്റ് നിരാലംബർക്കു മുൻഗണനയേകുന്നു: പ്രധാനമന്ത്രി

February 01st, 02:00 pm

ഇന്ത്യയുടെ അമൃതകാലത്തെ ആദ്യ ബജറ്റ് വികസിത ഇന്ത്യയുടെ അഭിലാഷങ്ങളും ദൃഢനിശ്ചയങ്ങളും നിറവേറ്റുന്നതിനുള്ള ശക്തമായ അടിത്തറ സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ ബജറ്റ് നിരാലംബർക്ക് മുൻഗണന നൽകുകയും വികസനത്വരയുള്ള സമൂഹത്തിന്റെയും പാവപ്പെട്ടവരുടെയും ഗ്രാമങ്ങളുടെയും ഇടത്തരക്കാരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ ബജറ്റിന് ധനമന്ത്രിയെയും സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു. പരമ്പരാഗത കരകൗശലത്തൊഴിലാളികൾ, ലോഹർ (ഇരുമ്പ് പണിക്കാർ) സുനാർ (സ്വർണപ്പണിക്കാർ), കുംഹാർ (കുശവർ), ശിൽപ്പികൾ തുടങ്ങിയവരെ രാഷ്ട്രത്തിന്റെ സ്രഷ്ടാവ് എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.