അതിവേഗപാതകളും ഹൈടെക് അടിസ്ഥാന സൗകര്യങ്ങളിലൂടെയാണ് ഇന്ത്യയെ ഇപ്പോൾ തിരിച്ചറിയുന്നത്: യുപിയിലെ പ്രയാഗ്‌രാജിൽ പ്രധാനമന്ത്രി മോദി

May 21st, 04:00 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയാഗ്‌രാജിൽ ഒരു വലിയ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു, പ്രദേശത്തിൻ്റെ സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം ഊന്നിപ്പറയുകയും തൻ്റെ സർക്കാരിൻ്റെ കീഴിലുള്ള പുരോഗതി ഉയർത്തിക്കാട്ടുകയും മുൻ ഭരണകൂടങ്ങളുമായി കടുത്ത വൈരുദ്ധ്യങ്ങൾ വരയ്ക്കുകയും ചെയ്തു.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്തു

May 21st, 03:43 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയാഗ്‌രാജിൽ ഒരു വലിയ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു, പ്രദേശത്തിൻ്റെ സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം ഊന്നിപ്പറയുകയും തൻ്റെ സർക്കാരിൻ്റെ കീഴിലുള്ള പുരോഗതി ഉയർത്തിക്കാട്ടുകയും മുൻ ഭരണകൂടങ്ങളുമായി കടുത്ത വൈരുദ്ധ്യങ്ങൾ വരയ്ക്കുകയും ചെയ്തു.

അഴിമതികളും നിയമലംഘനങ്ങളും ഒഴികെ, അവരുടെ റിപ്പോർട്ട് കാർഡുകളിൽ ഒന്നുമില്ല: പ്രധാനമന്ത്രി മോദി ദർഭംഗയിൽ

May 04th, 03:45 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെ ദർഭംഗയിൽ നടന്ന ആവേശകരമായ സമ്മേളനത്തെ അഭിസംബോധന ചെയ്തു, അവിടെ അന്തരിച്ച മഹാരാജ കാമേശ്വര് സിംഗ് ജിക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും പുണ്യഭൂമിയായ മിഥിലയെയും അവിടുത്തെ ജനങ്ങളെയും പ്രശംസിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെ ദർഭംഗയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു

May 04th, 03:30 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെ ദർഭംഗയിൽ നടന്ന ആവേശകരമായ സമ്മേളനത്തെ അഭിസംബോധന ചെയ്തു, അവിടെ അന്തരിച്ച മഹാരാജ കാമേശ്വര് സിംഗ് ജിക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും പുണ്യഭൂമിയായ മിഥിലയെയും അവിടുത്തെ ജനങ്ങളെയും പ്രശംസിക്കുകയും ചെയ്തു.

ബീഹാറിലെ ഔറംഗബാദില്‍ വിവിധ പദ്ധതികള്‍ക്ക് സമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 02nd, 03:00 pm

ബീഹാര്‍ ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍ ജി, മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍ ജി, കൂടാതെ ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റെല്ലാ മുതിര്‍ന്ന നേതാക്കളേ! എല്ലാവരുടെയും പേര് ഞാന്‍ ഓര്‍ക്കുന്നില്ല, എന്നാല്‍ ഇന്ന് കണ്ടുമുട്ടിയ പഴയ സഹപ്രവര്‍ത്തകര്‍ക്കും വലിയതോതില്‍ ഇവിടെ എത്തിയിട്ടുള്ള എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.

പ്രധാനമന്ത്രി ബിഹാറിലെ ഔറംഗബാദില്‍ 21,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

March 02nd, 02:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബീഹാറിലെ ഔറംഗബാദില്‍ 21,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്നത്തെ വികസന പദ്ധതികളില്‍ റോഡ്, റെയില്‍വേ, നമാമി ഗംഗ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി ഫോട്ടോ ഗാലറിയും വീക്ഷിച്ചു.

റെയില്‍വേ അടിസ്ഥാന സൗകര്യ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും സമര്‍പ്പണവും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ച് പ്രധാനന്ത്രി നടത്തിയ പ്രസംഗം

February 26th, 01:25 pm

ഇന്നത്തെ പരിപാടി പുതിയ ഭാരതത്തിന്റെ പുതിയ പ്രവര്‍ത്തന നൈതികതയെ ഉദാഹരിക്കുന്നു. ഭാരതം ഇന്ന് എന്ത് ഏറ്റെടുത്താലും അത് അഭൂതപൂര്‍വമായ വേഗത്തിലും വ്യാപ്തിയിലും ചെയ്യുന്നു. ഇന്നത്തെ ഭാരതം ഇനി ചെറിയ സ്വപ്നങ്ങളില്‍ ഒതുങ്ങുന്നില്ല; മറിച്ച്, അത് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് ആ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാന്‍ അശ്രാന്തമായി പരിശ്രമിക്കുകയും ചെയ്യുന്നു. ഈ നിശ്ചയദാര്‍ഢ്യം 'വികസിത് ഭാരത് വികസിത് റെയില്‍വേ' പരിപാടിയില്‍ പ്രകടമാണ്. ഈ സംരംഭത്തില്‍ പങ്കാളികളായ രാജ്യത്തുടനീളമുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശിക പ്രതിനിധികള്‍, വിശിഷ്ട പൗരന്മാര്‍, പത്മ അവാര്‍ഡ് ജേതാക്കള്‍, ഭാരതത്തിലെ വിമുക്തഭടന്മാര്‍, സ്വാതന്ത്ര്യ സമര സേനാനികള്‍, നമ്മുടെ ഭാവി തലമുറ അല്ലെങ്കില്‍ യുവ സുഹൃത്തുക്കള്‍ എന്നിവരുള്‍പ്പെടെ 500-ലധികം റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും 1500-ലധികം സ്ഥലങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിന് വ്യക്തികള്‍ ഞങ്ങളോടൊപ്പം ചേരുന്നു.

ഏകദേശം 41,000 കോടി രൂപ ചെലവുവരുന്ന 2000-ലധികം റെയില്‍വേ അടിസ്ഥാനസൗകര്യ പദ്ധതികള്‍ളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു

February 26th, 12:58 pm

41,000 കോടിയിലധികം രൂപ ചെലവുവരുന്ന ഏകദേശം 2000 ത്തോളം റെയില്‍വേ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലുംവീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. 500 റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും 1500 മറ്റ് വേദികളില്‍ നിന്നുമായി ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ വികസിത് ഭാരത് വികസിത് റെയില്‍വേ പരിപാടിയുമായി ബന്ധപ്പെട്ടു.

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം, രാജ്യസമര്‍പ്പണം, ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 23rd, 02:45 pm

വേദിയില്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ മഹേന്ദ്ര നാഥ് പാണ്ഡെ ജി, ഉപമുഖ്യമന്ത്രി ശ്രീ ബ്രജേഷ് പഥക് ജി, ബനാസ് ഡയറി ചെയര്‍മാന്‍ ശങ്കര്‍ഭായ് ചൗധരി, സംസ്ഥാന പ്രസിഡന്റ്. ഭാരതീയ ജനതാ പാര്‍ട്ടി ശ്രീ ഭൂപേന്ദ്ര ചൗധരി ജി, സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍, പ്രതിനിധികള്‍, കാശിയില്‍ നിന്നുള്ള എന്റെ സഹോദരീസഹോദരന്മാരേ.

പ്രധാനമന്ത്രി വാരാണസിയിൽ 13,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

February 23rd, 02:28 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാരാണസിയിൽ 13,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു. വാരണാസിയിലെ കാർഖിയോണിലെ യുപിഎസ്ഐഡിഎ അഗ്രോ പാർക്കിൽ നിർമ്മിച്ച ബനാസ്‌കാണ്ഠ ജില്ലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ലിമിറ്റഡിന്റെ പാൽ സംസ്‌കരണ യൂണിറ്റായ ബനാസ് കാശി സങ്കുലും പ്രധാനമന്ത്രി സന്ദർശിച്ചു. ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിച്ചു. നിയമനപത്രങ്ങളും ജിഐ അംഗീകൃത ഉപയോക്തൃ സർട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി വിതരണം ചെയ്തു. റോഡ്, റെയിൽ, വ്യോമയാനം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, നഗരവികസനം, ശുചിത്വം തുടങ്ങിയ സുപ്രധാന മേഖലകൾ ഉൾപ്പെടുന്നതാണ് ഇന്നത്തെ വികസന പദ്ധതികൾ.

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം

February 05th, 05:44 pm

രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയത്തെ ഞാന്‍ പിന്‍തുണയ്ക്കുന്നു. പാര്‍ലമെന്റിന്റെ ഈ പുതിയ മന്ദിരത്തില്‍ വച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതി നാമെല്ലാവരെയും അഭിസംബോധന ചെയ്യുമ്പോള്‍, ജാഥയെ ഒന്നാകെ ആഭിജാത്യത്തോടും ബഹുമാനത്തോടും കൂടി ചെങ്കോല്‍ നയിച്ചപ്പോള്‍, നാമെല്ലാം പിന്‍തുടരുകയായിരുന്നു... പുതിയ സഭയിലെ ഈ പുതിയ പാരമ്പര്യം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ആ പുണ്യ നിമിഷത്തെ പ്രതിഫലിപ്പിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ മഹത്വം പലമടങ്ങ് ഉയരുന്നു. 75-ാമത് റിപ്പബ്ലിക് ദിനത്തിന് ശേഷം പുതിയ പാര്‍ലമെന്റ് മന്ദിരവും ചെങ്കോലിന്റെ നേതൃത്വവും... മുഴുവന്‍ രംഗവും വളരെ ശ്രദ്ധേയമായിരുന്നു. ഇവിടെ നിന്ന് ആ മഹത്വം നമുക്കു കാണാനാവില്ല. ഞാന്‍ അവിടെ നിന്നു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍, പുതിയ സഭയില്‍ രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും കണ്ട. ആ നിമിഷം ഞാന്‍ എന്നും നെഞ്ചേറ്റും. രാഷ്ട്രപതിയുടെ പ്രസംഗത്തിലെ നന്ദിപ്രമേയത്തെക്കുറിച്ചുള്ള അവരുടെ ചിന്തകള്‍ വിനയത്തോടെ പ്രകടിപ്പിച്ചതിന് 60-ലധികം ബഹുമാന്യരായ അംഗങ്ങള്‍ക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിനു പ്രധാനമന്ത്രിയുടെ മറുപടി

February 05th, 05:43 pm

രാഷ്ട്രപതി ജി പ്രസംഗിക്കാനായി പുതിയ സഭയില്‍ എത്തുകയും ബാക്കി പാര്‍ലമെന്റംഗങ്ങള്‍ അവരെ പിന്തുടരുകയും ചെയ്തപ്പോള്‍ അഭിമാനത്തോടെയും ബഹുമാനത്തോടെയും ജാഥ നയിച്ച ചെങ്കോലിനെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയത്. ഈ പൈതൃകം സഭയുടെ അന്തസ്സ് വര്‍ധിപ്പിക്കുന്നുവെന്നും 75-ാം റിപ്പബ്ലിക് ദിനം, പുതിയ പാര്‍ലമെന്റ് മന്ദിരം, ചെങ്കോലിന്റെ വരവ് എന്നിവ വളരെ സ്വാധീനം ചെലുത്തിയ സംഭവങ്ങളാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയത്തിനിടെ ചിന്തകളും ആശയങ്ങളും സംഭാവന ചെയ്തതിന് സഭാംഗങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

പ്രധാനമന്ത്രി അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

December 30th, 05:22 pm

അയോധ്യ ധാം റെയില്‍വേ സ്റ്റേഷന് ഇപ്പോള്‍ 10,000 പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ടെന്ന് പിന്നീട് പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. നവീകരണം പൂര്‍ത്തിയായ ശേഷം ഇത് 60,000 ആയി ഉയരും. വന്ദേ ഭാരത്, നമോ ഭാരത് എന്നിവയ്ക്ക് ശേഷം പുതിയ ട്രെയിന്‍ ശ്രേണിയായ 'അമൃത് ഭാരത്' ട്രെയിനുകളെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കുകയും ആദ്യത്തെ അമൃത് ഭാരത് ട്രെയിന്‍ അയോധ്യയിലൂടെ പോകുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ന് ഈ ട്രെയിനുകള്‍ ലഭിച്ചതിന് ഉത്തര്‍പ്രദേശ്, ഡല്‍ഹി, ബിഹാര്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

അയോധ്യയില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന, സമര്‍പ്പണ, തറക്കല്ലിടല്‍ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 30th, 02:15 pm

അയോധ്യയിലുള്ള എല്ലാവര്‍ക്കും ആശംസകള്‍! ജനുവരി 22ന് നടക്കാനിരിക്കുന്ന ചരിത്ര നിമിഷത്തിനായി ഇന്ന് ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്്. അതുകൊണ്ട് തന്നെ അയോധ്യ നിവാസികള്‍ക്കിടയിലെ ആവേശവും സന്തോഷവും തികച്ചും സ്വാഭാവികമാണ്. ഞാന്‍ ഭാരതത്തിന്റെ മണ്ണിന്റെയും ഭാരതത്തിലെ ഓരോ വ്യക്തിയുടെയും ആരാധകനാണ്, നിങ്ങളെപ്പോലെ ഞാനും ആവേശഭരിതനാണ്. നമ്മുടെ എല്ലാവരുടെയും ഈ ആവേശം, ഈ സന്തോഷം, അല്‍പ്പം മുമ്പ് അയോധ്യയിലെ തെരുവുകളില്‍ ദൃശ്യമായിരുന്നു. അയോധ്യ നഗരം മുഴുവന്‍ റോഡിലേക്ക് ഇറങ്ങിയതുപോലെ തോന്നി. ഈ സ്‌നേഹത്തിനും അനുഗ്രഹത്തിനും നിങ്ങള്‍ എല്ലാവരോടും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എന്നോടൊപ്പം പറയുക -

പ്രധാനമന്ത്രി 15,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു

December 30th, 02:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അയോധ്യാ ധാമില്‍ 15,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. അയോധ്യയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിനായി ഏകദേശം 11,100 കോടി രൂപയുടെ പദ്ധതികളും ഉത്തര്‍പ്രദേശിലുടനീളമുള്ള മറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട 4600 കോടി രൂപയുടെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

പ്രധാനമന്ത്രി ഡിസംബര്‍ 30ന് അയോധ്യ സന്ദര്‍ശിക്കും

December 28th, 05:33 pm

രാവിലെ 11:15 ന് പ്രധാനമന്ത്രി പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. പുതിയ അമൃത് ഭാരത് ട്രെയിനുകളും വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്യും. മറ്റ് നിരവധി റെയില്‍വേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12.15ന് പ്രധാനമന്ത്രി പുതുതായി നിര്‍മിച്ച അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നോടെ പ്രധാനമന്ത്രി പൊതുപരിപാടിയില്‍ പങ്കെടുക്കും. പരിപാടിയില്‍ 15,700 കോടി രൂപയിലധികം മൂല്യമുള്ള വിവിധ വികസന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും. അയോധ്യയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിനായി ഏകദേശം 11,100 കോടി രൂപയുടെ പദ്ധതികളും ഉത്തര്‍പ്രദേശിലുടനീളമുള്ള മറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട 4600 കോടി രൂപയുടെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.