ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കുവൈറ്റ് ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള (ഡിസംബര്‍ 21-22, 2024) സംയുക്ത പ്രസ്താവന

December 22nd, 07:46 pm

കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ ക്ഷണപ്രകാരം, ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബര്‍ 21-22 തീയതികളില്‍ കുവൈറ്റില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കുവൈത്ത് സന്ദര്‍ശനമായിരുന്നു ഇത്. 2024 ഡിസംബര്‍ 21 ന് കുവൈറ്റില്‍ നടന്ന 26-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

പ്രധാനമന്ത്രി കുവൈറ്റ് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

December 22nd, 05:32 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് കുവൈറ്റ് കിരീടാവകാശി ഷേക്ക് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. 2024 സെപ്റ്റംബറിൽ യുഎൻജിഎ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കിരീടാവകാശിയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച പ്രധാനമന്ത്രി സ്നേഹപൂർവം അനുസ്മരിച്ചു.

പ്രധാനമന്ത്രി കുവൈറ്റ് അമീറുമായി കൂടിക്കാഴ്ച നടത്തി

December 22nd, 05:08 pm

ഇരുരാജ്യങ്ങളും തമ്മിലുള്ള കരുത്തുറ്റ ചരിത്രപരവും സൗഹൃദപരവുമായ ബന്ധം അനുസ്മരിച്ച നേതാക്കൾ, ഉഭയകക്ഷിസഹകരണം കൂടുതൽ വിപുലീകരിക്കാനും ആഴത്തിലാക്കാനുമുള്ള പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. ഈ സാഹചര്യത്തിൽ, ഉഭയകക്ഷി ബന്ധം ‘തന്ത്രപ്രധാന പങ്കാളിത്ത’ത്തിലേക്ക് ഉയർത്താൻ നേതാക്കൾ ധാരണയായി.

കുവൈറ്റ് അമീറിന്റെ വിശിഷ്ടാതിഥിയായി അറേബ്യൻ ഗൾഫ് കപ്പിൽ പ്രധാനമന്ത്രി പങ്കെടുത്തു

December 21st, 10:24 pm

കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുവൈറ്റിൽ നടന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ ‘വ‌ിശിഷ്ടാതിഥിയായി’ പങ്കെടുത്തു. പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങിന് അമീർ, കിരീടാവകാശി, കുവൈറ്റ് പ്രധാനമന്ത്രി എന്നിവർക്കൊപ്പം പ്രധാനമന്ത്രി മോദിയും സാക്ഷ്യം വഹിച്ചു. കുവൈറ്റ് നേതൃത്വവുമായുള്ള പ്രധാനമന്ത്രിയുടെ അനൗപചാരിക ആശയവിനിമയത്തിനും പരിപാടി അവസരമൊരുക്കി.