ഉത്തര്‍പ്രദേശിലെ വരാണസിയില്‍ വിവിധ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

March 24th, 05:42 pm

ഇത് ശുഭകരമായ നവരാത്രി കാലമാണ്, ഇന്ന് മാ ചന്ദ്രഗന്ധയെ ആരാധിക്കുന്ന ദിവസവുമാണ്. കാശിയിലെ ഈ ശുഭ മുഹൂര്‍ത്തത്തില്‍ ഇന്ന് എനിക്ക് നിങ്ങള്‍ക്കൊപ്പം ഉണ്ടാകാനായത് എന്റെ ഭാഗ്യമാണ്. മാ ചന്ദ്രഗന്ധയുടെ അനുഗ്രഹത്താല്‍ ഇന്ന് ബനാറസിന്റെ സന്തോഷത്തിലും ഐശ്വര്യത്തിലും മറ്റൊരു അദ്ധ്യായം കൂട്ടിചേര്‍ക്കപ്പെടുകയാണ്. ഇന്ന് ഇവിടെ പൊതുഗതാഗത റോപ്പ് വേയ്ക്ക് തറക്കല്ലിട്ടു. ബനാറസിന്റെ സര്‍വതോന്മുഖമായ വികസനവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ മറ്റ് പദ്ധതികള്‍ ഒന്നുകില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ അല്ലെങ്കില്‍ തറക്കല്ലിടുകയോ ചെയ്തിട്ടുണ്ട്. കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഗംഗാജിയുടെ ശുചിത്വം, വെള്ളപ്പൊക്ക നിയന്ത്രണം, പോലീസ് സൗകര്യം, കായിക സൗകര്യങ്ങള്‍ തുടങ്ങി നിരവധി പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന് ഐ.ഐ.ടി ഭൂ (ബി.എച്ച്.യു)വില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഓണ്‍ മെഷീന്‍ ടൂള്‍സ് ഡിസൈനിന്റെ തറക്കല്ലിടലും നടന്നു. ബനാറസിന് മറ്റൊരു ലോകോത്തര ഇന്‍സ്റ്റിറ്റ്യൂട്ട് ലഭിക്കാന്‍ പോകുകയാണ്. ഈ പദ്ധതികള്‍ക്കെല്ലാം ബനാറസിലെയും പൂര്‍വാഞ്ചലിലെയും ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 1780 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും സമര്‍പ്പിക്കുകയും ചെയ്തു.

March 24th, 01:15 pm

വാരാണസിയില്‍ 1780 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും സമര്‍പ്പണവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. വാരണാസി കാന്റ് സ്‌റ്റേഷനില്‍ നിന്ന് ഗോഡോവ്‌ലിയയിലേക്കുള്ള പാസഞ്ചര്‍ റോപ്പ്‌വേ, നമാമി ഗംഗാ പദ്ധതിക്ക് കീഴില്‍ ഭഗവാന്‍പൂരില്‍ 55 എം.എല്‍.ഡി മാലിന്യ സംസ്‌കരണ പ്ലാന്റ്, സിഗ്ര സ്‌റ്റേഡിയത്തിന്റെ പുനര്‍വികസന പ്രവര്‍ത്തികളുടെ രണ്ടും മൂന്നും ഘട്ടം, സേവാപുരിയിലെ ഇസര്‍വാര്‍ ഗ്രാമത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന എല്‍.പി.ജി ബോട്ടിലിംഗ് പ്ലാന്റ്, ഭര്‍ത്തര ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയോടൊപ്പം വസ്ത്രം മാറാനുള്ള മുറികളുള്ള ഫ്‌ലോട്ടിംഗ് ജെട്ടി എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു. 63 ഗ്രാമപഞ്ചായത്തുകളിലെ 3 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ജല്‍ ജീവന്‍ മിഷനു കീഴിലുള്ള 19 കുടിവെള്ള പദ്ധതികള്‍ പ്രധാനമന്ത്രി സമര്‍പ്പിക്കുകയും ചെയ്തു. മിഷനു കീഴിലുള്ള 59 കുടിവെള്ള പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. പഴങ്ങളുടെയും പച്ചക്കറികളുടെയും ഗ്രേഡിംഗ്, തരംതിരിക്കല്‍, സംസ്‌കരണം എന്നിവയ്ക്കായി കാര്‍ഖിയോണിലെ സംയോജിത പാക്ക് ഹൗസും അദ്ദേഹം സമര്‍പ്പിച്ചു. വാരാണസി സ്മാര്‍ട്ട് സിറ്റി മിഷന്റെ കീഴിലുള്ള വിവിധ പദ്ധതികളും അദ്ദേഹം സമര്‍പ്പിച്ചു.