മെച്ചപ്പെട്ട ഇന്ത്യ-ഓസ്ട്രിയ പങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്തപ്രസ്താവന
July 10th, 09:15 pm
ചാൻസലർ കാൾ നെഹമെറിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജൂലൈ 9നും 10നും ഓസ്ട്രിയയിൽ ഔദ്യോഗിക സന്ദർശനം നടത്തി. സന്ദർശനവേളയിൽ ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചാൻസലർ നെഹമെറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുടെ ആദ്യ ഓസ്ട്രിയ സന്ദർശനമാണിത്. 41 വർഷത്തിനുശേഷമാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ഇവിടം സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികമാണ് ഈ വർഷം.പ്രധാനമന്ത്രി ഓസ്ട്രിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
July 10th, 09:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിയന്നയിൽ ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലനെ സന്ദർശിച്ചു. മൂന്നാം തവണയും അധികാരത്തിലെത്തിയ ചരിത്രനേട്ടത്തിനു ശ്രീ മോദിയെ പ്രസിഡന്റ് വാൻ ഡെർ ബെലൻ അഭിനന്ദിച്ചു.പ്രധാനമന്ത്രി മോദി ഓസ്ട്രിയയിലെ വിയന്നയിലെത്തി ചേർന്നു
July 09th, 11:45 pm
തൻ്റെ ദ്വിരാഷ്ട്ര സന്ദർശനത്തിൻ്റെ രണ്ടാം പാദത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയയിലെ വിയന്നയിലെത്തി. സന്ദർശന വേളയിൽ പ്രധാനമന്ത്രി പ്രസിഡൻ്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലൻ, ചാൻസലർ കാൾ നെഹാമർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 40 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്.റഷ്യ-ഓസ്ട്രിയ ഔദ്യോഗികസന്ദർശനത്തിനായി പുറപ്പെടുംമുമ്പു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
July 08th, 09:49 am
“22-ാമതു വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിലേക്കുള്ള എന്റെ ഔദ്യോഗിക സന്ദർശനം ആരംഭിക്കുകയാണ്; ഒപ്പം ഓസ്ട്രിയയിലേക്കുള്ള എന്റെ ആദ്യ സന്ദർശനവും വരുന്ന മൂന്നുദിവസങ്ങളിലായി നടക്കും.പ്രധാനമന്ത്രിയുടെ റഷ്യ - ഓസ്ട്രിയ സന്ദർശനം (2024 ജൂലൈ 8 - 10)
July 04th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2004 ജൂലൈ 8 മുതൽ 10 വരെ റഷ്യയിലും ഓസ്ട്രിയയിലും ഔദ്യോഗിക സന്ദർശനം നടത്തും.Phone call between Prime Minister Shri Narendra Modi and H.E. (Dr.) Alexander Van der Bellen, Federal President of the Republic of Austria
May 26th, 08:00 pm
PM Modi had a telephone conversation with President Alexander Van der Bellen of Austria. Both the leaders reiterated their shared desire to further strengthen and persify India-Austria relations in the post-Covid world.