
അമിതവണ്ണത്തിനെതിരെ പോരാടാനും എണ്ണ ഉപഭോഗം കുറയ്ക്കാനുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഡോക്ടർമാരും കായികതാരങ്ങളും ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ളവരും പിന്തുണച്ചു
January 31st, 06:25 pm
അമിതവണ്ണത്തിനെതിരെ പോരാടാനും എണ്ണ ഉപഭോഗം കുറയ്ക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഇതിന് ഡോക്ടർമാരിൽ നിന്നും കായിക താരങ്ങളിൽ നിന്നും ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ളവരിൽ നിന്നും വ്യാപകമായ പിന്തുണ ലഭിച്ചു.
മൻ കീ ബാത്ത്, 2023 ഡിസംബർ
December 31st, 11:30 am
നമസ്‌ക്കാരം, എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മന്‍ കി ബാത്ത്' എന്നാല്‍ നിങ്ങളെ കാണാനുള്ള ഒരു ശുഭകരമായ അവസരമാണ്. സ്വന്തം കുടുംബാംഗങ്ങളുമായി കണ്ടുമുട്ടുമ്പോള്‍, അത് വളരെ സന്തോഷകരവും സാര്‍ത്ഥകവുമാണ്. 'മന്‍ കി ബാത്തി'ലൂടെ നിങ്ങളെ കാണുമ്പോള്‍ എനിക്ക് ഇതേ അനുഭവം ഉണ്ടാകുന്നു. ഒരുമിച്ച് നടത്തിയ യാത്രയുടെ 108-ാം അദ്ധ്യായമാണ്. 108 എന്ന സംഖ്യയുടെ പ്രാധാന്യവും അതിന്റെ പവിത്രതയും ഇവിടെ ആഴത്തിലുള്ള പഠന വിഷയമാണ്. ഒരു ജപമാലയിലെ 108 മുത്തുകള്‍, 108 തവണ ജപിക്കുക, 108 ദിവ്യമണ്ഡലങ്ങള്‍, ക്ഷേത്രങ്ങളിലെ 108 പടികള്‍, 108 മണികള്‍, ഈ 108 എന്ന സംഖ്യ സീമാതീതമായ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് 'മന്‍ കി ബാത്തിന്റെ' 108-ാം അദ്ധ്യായം എനിക്ക് കൂടുതല്‍ സവിശേഷമായത്. ഈ 108 അദ്ധ്യായങ്ങളില്‍, പൊതുജന പങ്കാളിത്തത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മള്‍ കാണുകയും അവയില്‍ നിന്ന് പ്രചോദനം നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഈ നാഴികക്കല്ലില്‍ എത്തിയതിന് ശേഷം, പുതിയ ഊര്‍ജത്തോടെയും വേഗത്തിലും മുന്നോട്ട് പോകാന്‍ നമുക്ക് ദൃഢനിശ്ചയം ചെയ്യണം. നാളത്തെ സൂര്യോദയം 2024-ലെ ആദ്യത്തെ സൂര്യോദയമായിരിക്കുമെന്നത് എന്തൊരു സന്തോഷകരമായ യാദൃശ്ചികതയാണ്. ആ സൂര്യോദയത്തോടെ നാം 2024-ല്‍ പ്രവേശിച്ചിരിക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും 2024-ന്റെ ആശംസകള്‍.