ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ സ്വരവേദ്‌ മന്ദിര്‍ ഉദ്ഘാടനംചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 18th, 12:00 pm

ബഹുമാനപ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനായ മഹേന്ദ്ര നാഥ് പാണ്ഡെ ജി, ഉത്തര്‍പ്രദേശ് സംസ്ഥാന മന്ത്രി, അനില്‍ ജി, സദ്ഗുരു ആചാര്യ പൂജ്യ ശ്രീ സ്വതന്ത്ര ദേവ് ജി മഹാരാജ്, പൂജ്യ ശ്രീ വിജ്ഞാന് ദേവ് ജി മഹാരാജ്, മറ്റ് പ്രമുഖ വ്യക്തിത്വങ്ങളെ, നാടിന്റെ നാനാഭാഗത്തുനിന്നുമായി എത്തി ഒത്തുകൂടിയ ഭക്തജനങ്ങളെ, എന്റെ കുടുംബാംഗങ്ങളെ!

പ്രധാനമന്ത്രി ഉത്തർപ്രദേശിലെ വാരാണസിയിൽ സ്വർവേദ് മഹാമന്ദിരം ഉദ്ഘാടനം ചെയ്തു

December 18th, 11:30 am

കാശി സന്ദർശനത്തിന്റെ രണ്ടാം ദിവസമാണ് ഇന്നെന്നും കാശിയിൽ ചിലവഴിക്കുന്ന ഓരോ നിമിഷവും അഭൂതപൂർവമായ അനുഭവങ്ങളാൽ നിറഞ്ഞതാണെന്നും സദസിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് വർഷം മുമ്പ് അഖില ഭാരതീയ വിഹംഗം യോഗ് സൻസ്ഥാൻ നടത്തിയ വാർഷികാഘോഷങ്ങൾ അനുസ്മരിച്ച അദ്ദേഹം, ഈ വർഷത്തെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമാകാൻ അവസരം ലഭിച്ചതിൽ കൃതജ്ഞത രേഖപ്പെടുത്തുകയും, നൂറുവർഷത്തെ അവിസ്മരണീയമായ യാത്രയാണ് വിഹംഗം യോഗ സാധന പൂർത്തിയാക്കിയതെന്നും പറഞ്ഞു. വിജ്ഞാനത്തിനും യോഗത്തിനും കഴിഞ്ഞ നൂറ്റാണ്ടിൽ മഹർഷി സദാഫൽ ദേവ് ജി നൽകിയ സംഭാവനകളെ അദ്ദേഹം എടുത്തുകാണിച്ചു. അതിന്റെ ദിവ്യപ്രകാശം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു പേരുടെ ജീവിതം മാറ്റിമറിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ശുഭവേളയിൽ, 25,000 കുണ്ഡീയ സ്വർവേദ് ജ്ഞാൻ മഹായജ്ഞം സംഘടിപ്പിച്ചത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മഹായജ്ഞത്തിലേക്കുള്ള ഓരോ വഴിപാടും വികസിത ഭാരതമെന്ന ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മഹർഷി സദാഫൽ ദേവ് ജിക്ക് മുന്നിൽ അദ്ദേഹം ശിരസു നമിക്കുകയും അദ്ദേഹത്തിന്റെ കാഴ്ചപാട് മുന്നോട്ടുകൊണ്ടുപോയ എല്ലാ സന്ന്യാസിമാർക്കും ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.