ബിഹാറിലെ ബിഹ്തയില്‍ 1413 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി
August 16th, 09:27 pm
ബിഹാറിലെ പട്നയിലെ ബിഹ്തയില്‍ 1413 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ എ ഐ) നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കി.പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ 1549 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം
August 16th, 09:22 pm
പശ്ചിമ ബംഗാളിലെ സിലിഗുരിയിലുള്ള ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ 1549 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി.വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് മന്ത്രിസഭയുടെ അംഗീകാരം
June 19th, 09:22 pm
വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം, പുതിയ ടെര്‍മിനല്‍ കെട്ടിടം, ഏപ്രേണ്‍ എക്സ്റ്റന്‍ഷന്‍, റണ്‍വേ എക്സ്റ്റന്‍ഷന്‍, സമാന്തര ടാക്‌സി ട്രാക്ക് എന്നിവയുടെ നിര്‍മാണവും അനുബന്ധപ്രവര്‍ത്തനങ്ങളും ഉള്‍പ്പെട്ട് വികസനത്തിനായുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) നിര്‍ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി.ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 09th, 11:09 am
ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. 2021 ഡിസംബറിലെ ഉദ്ഘാടന ഇന്‍ഫിനിറ്റി ഫോറത്തില്‍ ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ മഹാമാരി മൂലം ലോകം അനിശ്ചിതത്വത്താല്‍ നിറഞ്ഞു നിന്നത് ഞാന്‍ ഓര്‍ക്കുന്നു. ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് എല്ലാവരും ആശങ്കാകുലരായിരുന്നു, ആ ആശങ്കകള്‍ ഇന്നും നിലനില്‍ക്കുന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, ഉയര്‍ന്ന പണപ്പെരുപ്പം, കടബാധ്യതകള്‍ എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് നിങ്ങള്‍ക്കെല്ലാം നന്നായി അറിയാം.ഇന്‍ഫിനിറ്റി ഫോറം-2.0 നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
December 09th, 10:40 am
.ഫിന്‍ടെക്കിലെ ആഗോള ചിന്താ നേതൃത്വ വേദിയായ ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ് 2024 ന് മുന്നോടിയായുള്ള പരിപാടിയായി ഇന്ത്യാ ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയും (ഐ.എഫ്.എസ്.സി.എ) ഗിഫ്റ്റ് സിറ്റിയും സംയുക്തമായാണ് ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. ഗിഫ്റ്റ്-ഐ.എഫ്.എസ്.സി: ആധുനികകാല ആഗോള സാമ്പത്തിക സേവനത്തിന്റെ നാഡികേന്ദ്രം എന്നതാണ് ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രമേയം.ഇന്ത്യയുടെ പ്രഥമ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം കോറിഡോറിന്റെ ഉദ്ഘാടന വേളയില്‍ നമോ ഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 20th, 04:35 pm
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശിലെ ജനപ്രിയനും ഊര്‍ജ്ജ്വസ്വലനുമായ മുഖ്യമന്ത്രി, യോഗി ആദിത്യനാഥ് ജി, കര്‍ണാടക മുഖ്യമന്ത്രി, സിദ്ധരാമയ്യ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ഹര്‍ദീപ് സിംഗ് പുരി ജി, വി കെ സിംഗ്ജി, കൗശല്‍ കിഷോര്‍ ജി., കൂടാതെ മറ്റ് ബഹുമാന്യരായ വിശിഷ്ട വ്യക്തികൾ, ഇവിടെ സന്നിഹിതരായിരിക്കുന്ന എന്റെ എണ്ണമറ്റ കുടുംബാംഗങ്ങൾ.ഇന്ത്യയിലെ ആദ്യത്തെ റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 20th, 12:15 pm
ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് ഇടനാഴിയുടെ മുൻഗണനാ വിഭാഗത്തിന്റെ ഉദ്ഘാടനം ഉത്തർപ്രദേശിലെ ഗാസിയാബാദിലെ സാഹിബാബാദ് റാപ്പിഡ് എക്സ് സ്റ്റേഷനിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. ഇന്ത്യയിൽ റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ഉദ്ഘാടനം ചെയ്തുകൊണ്ട്, സാഹിബാബാദിനെ ദുഹായ് ഡിപ്പോയുമായി ബന്ധിപ്പിക്കുന്ന നമോ ഭാരത് റാപ്പിഡ് എക്സ് ട്രെയിനും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരു മെട്രോയുടെ കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയുടെ രണ്ട് ഭാഗങ്ങൾ ശ്രീ മോദി രാഷ്ട്രത്തിന് സമർപ്പിച്ചു.ചെന്നൈ വിമാനത്താവളത്തിലെ പുതിയ അത്യാധുനിക ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടം ചെന്നൈയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഒരു പ്രധാന കൂട്ടിച്ചേർക്കലായിരിക്കും: പ്രധാനമന്ത്രി
April 06th, 11:26 am
ചെന്നൈ വിമാനത്താവളത്തിലെ പുതിയ അത്യാധുനിക ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടം ചെന്നൈയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഒരു പ്രധാന കൂട്ടിച്ചേർക്കലായിരിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.കർണാടകത്തിലെ ബെംഗളൂരുവിൽ പൊതുപരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 11th, 12:32 pm
ഈ മഹത് വ്യക്തികളെ ആദരിക്കുമ്പോൾ, ബെംഗളൂരുവിന്റെയും കർണാടകയുടെയും വികസനവും പൈതൃകവും നാം ശാക്തീകരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ നിർമ്മിത വന്ദേഭാരത് ട്രെയിൻ ഇന്ന് കർണാടകയ്ക്ക് ലഭിച്ചു. ഈ ട്രെയിൻ ചെന്നൈയെയും രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് തലസ്ഥാനമായ ബെംഗളൂരുവിനെയും പൈതൃക നഗരമായ മൈസൂരുവിനെയും ബന്ധിപ്പിക്കുന്നു. കർണാടകയിലെ ജനങ്ങളെ അയോധ്യ, പ്രയാഗ്‌രാജ്, കാശി എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്ന ഭാരത് ഗൗരവ് കാശി ദർശൻ ട്രെയിനും ഇന്ന് ആരംഭിച്ചു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലും ഇന്ന് ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന്റെ ചില ചിത്രങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ എന്റെ സന്ദർശന വേളയിൽ, ചിത്രങ്ങളിൽ വളരെ മനോഹരമായി കാണപ്പെടുന്ന പുതിയ ടെർമിനൽ കൂടുതൽ ഗംഭീരവും ആധുനികവുമാണെന്ന് ഞാൻ കണ്ടെത്തി. ബെംഗളൂരുവിലെ ജനങ്ങളുടെ വളരെ പഴക്കമുള്ള ഒരു ആവശ്യമായിരുന്നു ഇത്, ഇപ്പോൾ നമ്മുടെ ഗവണ്മെന്റ് നിറവേറ്റിയിരിക്കുകയാണ്.PM Modi attends a programme at inauguration of 'Statue of Prosperity' in Bengaluru
November 11th, 12:31 pm
PM Modi addressed a public function in Bengaluru, Karnataka. Throwing light on the vision of a developed India, the PM said that connectivity between cities will play a crucial role and it is also the need of the hour. The Prime Minister said that the new Terminal 2 of Kemepegowda Airport will add new facilities and services to boost connectivity.4Ps of 'people, public, private partnership' make Surat special: PM Modi
September 29th, 11:31 am
PM Modi laid the foundation stone and dedicated various projects worth more than ₹3400 crores in Surat. Recalling the time during the early decades of this century, when 3 P i.e. public-private partnership was discussed in the world, the PM remarked that Surat is an example of 4 P. “4 P means people, public, private partnership. This model makes Surat special”, PM Modi added.PM Modi lays foundation stone & dedicates development projects in Surat, Gujarat
September 29th, 11:30 am
PM Modi laid the foundation stone and dedicated various projects worth more than ₹3400 crores in Surat. Recalling the time during the early decades of this century, when 3 P i.e. public-private partnership was discussed in the world, the PM remarked that Surat is an example of 4 P. “4 P means people, public, private partnership. This model makes Surat special”, PM Modi added.ത്രിപുരയിലെ മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിന്റെയും മറ്റ് പദ്ധതികളുടെയും ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 04th, 06:33 pm
ത്രിപുര ഗവർണർ ശ്രീ സത്യദേവ് ആര്യ ജി, ത്രിപുരയുടെ ചെറുപ്പക്കാരനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി ശ്രീ ബിപ്ലബ് ദേബ് ജി, ത്രിപുര ഉപമുഖ്യമന്ത്രി ശ്രീ ജിഷ്ണു ദേവ് വർമ്മ ജി, എന്റെ ക്യാബിനറ്റ് സഹപ്രവർത്തകരായ സിസ്റ്റർ പ്രതിമ ഭൂമിക് ജി, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, സംസ്ഥാന സർക്കാരിലെ മന്ത്രിമാരായ ശ്രീ എൻ.സി. ദേബ്ബർമ ജി, ശ്രീ രതൻലാൽ നാഥ് ജി, ശ്രീ പ്രഞ്ജിത് സിംഗ് റോയ് ജി, ശ്രീ മനോജ് കാന്തി ദേബ് ജി, മറ്റ് ജനപ്രതിനിധികൾ, വൻതോതിൽ എത്തിയ എന്റെ പ്രിയ സഹോദരീ സഹോദരന്മാർ!അഗര്‍ത്തലയിലെ മഹാരാജ ബിര്‍ ബിക്രം വിമാനത്താവളത്തിലെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 04th, 01:43 pm
മഹാരാജ ബിര്‍ ബിക്രം (എം.ബി.ബി) വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും ഒപ്പം മുഖ്യമന്ത്രി ത്രിപുര ഗ്രാമ സമൃദ്ധി യോജന, വിദ്യാജ്യോതി സ്‌കൂളുകളുടെ പ്രോജക്ട് മിഷന്‍ 100 (പദ്ധതി ദൗത്യം) തുടങ്ങിയ സുപ്രധാന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ത്രിപുര ഗവര്‍ണര്‍ സത്യദേവ് നരേന്‍ ആര്യ, ത്രിപുര മുഖ്യമന്ത്രി ശ്രീ ബിപ്ലബ് കുമാര്‍ ദേബ്, കേന്ദ്ര മന്ത്രിമാരായ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, ശ്രീമതി പ്രതിമ ഭൗമിക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഉത്തര്‍പ്രദേശിലെ ജെവാറില്‍ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 25th, 01:06 pm
ഉത്തര്‍പ്രദേശിലെ ജനപ്രിയനും കര്‍മ്മയോഗിയുമായ മുഖ്യമന്ത്രി, ശ്രീ യോഗി ആദിത്യനാഥ് ജി, ഞങ്ങളുടെ പഴയ ഊര്‍ജ്ജസ്വലനായ സഹപ്രവര്‍ത്തകനും ഉപമുഖ്യമന്ത്രിയുമായ ശ്രീ കേശവ് പ്രസാദ് മൗര്യ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ജനറല്‍ വി.കെ. സിംഗ് ജി, സഞ്ജീവ് ബല്യാന്‍ ജി, എസ് പി സിംഗ് ബാഗേല്‍ ജി, ബി എല്‍ വര്‍മ്മ ജി, ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിലെ മന്ത്രിമാരായ ശ്രീ ലക്ഷ്മി നാരായണ്‍ ചൗധരി ജി, ശ്രീ ജയ് പ്രതാപ് സിംഗ് ജി, ശ്രീകാന്ത് ശര്‍മ്മ ജി, ഭൂപേന്ദ്ര ചൗധരി ജി, ശ്രീ നന്ദഗോപാല്‍ ഗുപ്ത ജി, അനില്‍ ശര്‍മ്മ ജി, ധരം സിംഗ് സൈനി ജി , അശോക് കതാരിയ ജി, ശ്രീ ജി എസ് ധര്‍മ്മേഷ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരായ ഡോ. മഹേഷ് ശര്‍മ്മ ജി, ശ്രീ സുരേന്ദ്ര സിംഗ് നഗര്‍ ജി, ശ്രീ ഭോല സിംഗ് ജി, സ്ഥലം എം എല്‍ എ ശ്രീ ധീരേന്ദ്ര സിംഗ് ജി, മറ്റു ജനപ്രതിനിധികള്‍, ഞങ്ങളെ അനുഗ്രഹിക്കാന്‍ കൂട്ടത്തോടെ എത്തിയ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.ഉത്തര്‍പ്രദേശിലെ നോയ്‌ഡ അന്താരാഷ്ട്രവിമാനത്താവളത്തിനു പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു
November 25th, 01:01 pm
ഉത്തര്‍പ്രദേശിലെ നോയ്‌ഡ അന്താരാഷ്ട്രവിമാനത്താവളത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തറക്കല്ലിട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, ജനറല്‍ വി കെ സിങ്, ശ്രീ സഞ്ജീവ് ബലിയാന്‍, ശ്രീ എസ് പി സിങ് ബാഗല്‍, ശ്രീ ബി എല്‍ വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നവംബർ 25ന് നിർവഹിക്കും
November 23rd, 09:29 am
ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലെ ജെവാറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 നവംബർ 25 ഉച്ചയ്ക്ക് ഒരുമണിക്ക് നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന്റെ തറക്കല്ലിടുന്നത്തോടെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തർപ്രദേശ് മാറാൻ ഒരുങ്ങുകയാണ്.വാരാണസിയിൽ പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
October 25th, 01:33 pm
നിങ്ങളുടെ അനുമതിയോടെ ഞാൻ ആരംഭിക്കട്ടെ! ഹര ഹര മഹാദേവിന്റെയും ബാബ വിശ്വനാഥിന്റെയും അന്നപൂർണ പുണ്യഭൂമിയായ കാശിയിലെ എല്ലാ സഹോദരങ്ങൾക്കും സഹോദരിമാർക്കും ആശംസകൾ! നിങ്ങൾക്കെല്ലാവർക്കും ദീപാവലി, ദേവ് ദീപാവലി, അന്നക്കൂട്ട്, ഭായ് ദൂജ്, പ്രകാശോത്സവ്, ഛത് ആശംസകൾ!പിഎം ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യദൗത്യത്തിനു പ്രധാനമന്ത്രി തുടക്കം കുറിച്ചു
October 25th, 01:30 pm
പിഎം ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. വാരാണസിക്കായി ഏകദേശം 5200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവ്യ, ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.പാവപ്പെട്ടവരുടെ ശാക്തീകരണത്തിനാണ് ഇന്ന് മുന്‍ഗണന നല്‍കുന്നത്: പ്രധാനമന്ത്രി
August 03rd, 12:31 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ഗുജറാത്തിലെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ഗുണഭോക്താക്കളുമായി സംവദിച്ചു. പദ്ധതിയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു പൊതു പങ്കാളിത്ത പരിപാടി സംസ്ഥാനത്ത് ആരംഭിച്ചു.