This is the golden period of India: PM Modi in Ahmedabad, Gujarat
September 16th, 04:30 pm
PM Modi inaugurated and laid the foundation stone for multiple development projects of railways, road, power, housing and finance sectors worth more than Rs 8,000 crore in Ahmedabad, Gujarat. The PM also inaugurated Namo Bharat Rapid Rail between Ahmedabad and Bhuj. PM Modi said that it will prove to be a new milestone in India’s urban connectivity. He said that he dedicated the first 100 days towards formulating policies and taking decisions towards public welfare and national interest.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അഹമ്മദാബാദിൽ 8000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
September 16th, 04:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ റെയിൽവേ, റോഡ്, വൈദ്യുതി, ഭവന നിർമ്മാണം, ധനകാര്യം എന്നീ മേഖലകളിലായി 8000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു. നേരത്തെ, അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ നമോ ഭാരത് റാപ്പിഡ് റെയിൽ ശ്രീ മോദി ഉദ്ഘാടനം ചെയ്തു. നാഗ്പുർ-സെക്കന്ദരാബാദ്, കോൽഹാപുർ-പുണെ, ആഗ്ര കന്റോൺമെന്റ്-ബനാറസ്, ദുർഗ്-വിശാഖപട്ടണം, പുണെ-ഹുബ്ബള്ളി തുടങ്ങി നിരവധി വന്ദേഭാരത് ട്രെയിനുകളും 20 കോച്ചുള്ള ആദ്യ വന്ദേ ഭാരത് ട്രെയിനായ വാരാണസി-ഡൽഹി ട്രെയിനും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ, അന്താരാഷ്ട്ര ധനകാര്യ സേവനകേന്ദ്ര അതോറിറ്റിയുടെ ഏകജാലക ഐടി സംവിധാനവും (SWITS) അദ്ദേഹം ഉദ്ഘാടനം ചെയ്തു.പ്രധാനമന്ത്രി സെപ്റ്റംബർ 15 മുതൽ 17 വരെ ഝാർഖണ്ഡ്, ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങൾ സന്ദർശിക്കും
September 14th, 09:53 am
സെപ്തംബർ 15നു ഝാർഖണ്ഡിലേക്കു പോകുന്ന പ്രധാനമന്ത്രി, രാവിലെ പത്തിനു ഝാർഖണ്ഡിലെ ടാറ്റാനഗർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ടാറ്റാനഗർ-പട്ന വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 10.30ന് അദ്ദേഹം 660 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഝാർഖണ്ഡിലെ ടാറ്റാനഗറിലെ 20,000 പ്രധാൻ മന്ത്രി ആവാസ് യോജന- ഗ്രാമീൺ (PMAY-G) ഗുണഭോക്താക്കൾക്ക് അനുമതിപത്രങ്ങൾ വിതരണം ചെയ്യും.Cabinet approves 8 National High-Speed Road Corridor Projects at a total capital cost of Rs. 50,655 crore
August 02nd, 08:42 pm
The Cabinet Committee on Economic Affairs chaired by the Prime Minister Shri Narendra Modi has approved the development of 8 important National High Speed Corridor projects with a Length of 936 km at a cost of Rs. 50,655 crore across the country. Implementation of these 8 projects will generate an estimated 4.42 crore mandays of direct and indirect employment.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തി
May 07th, 12:50 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സ്'-ലേക്ക് പ്രധാനമന്ത്രി, യോഗ്യരായ ഓരോ വോട്ടർമാരോടും വോട്ട് നൽകാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അഭ്യർത്ഥിച്ചു.ബിജെപിയുടെ സങ്കൽപപത്രം രാജ്യത്തിൻ്റെ വികസനത്തിനുള്ള പ്രമേയ കത്താണ്: പ്രധാനമന്ത്രി മോദി ആലത്തൂരിൽ
April 15th, 11:30 am
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കേരളത്തിലെ ആലത്തൂരിലും ആറ്റിങ്ങലിലും നടന്ന പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി മോദിയെ സ്‌നേഹവും ആരാധനയും വാരിക്കൂട്ടി. വിഷുവിന് ആശംസകൾ നേർന്ന പ്രധാനമന്ത്രി, കേരളത്തെക്കുറിച്ചുള്ള തൻ്റെ സുതാര്യമായ കാഴ്ചപ്പാട് സദസ്സിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്തിൻ്റെ എല്ലാ കോണുകളിലും പുരോഗതിയും സമൃദ്ധിയും വാഗ്ദാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ബിജെപിയുടെ സങ്കൽപ പത്രത്തിൽ വെളിച്ചം വീശി.കേരളത്തിലെ ആലത്തൂരിലും ആറ്റിങ്ങലിലും പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി മോദി ആവേശഭരിതരായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു
April 15th, 11:00 am
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കേരളത്തിലെ ആലത്തൂരിലും ആറ്റിങ്ങലിലും നടന്ന പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി മോദിയെ സ്‌നേഹവും ആരാധനയും വാരിക്കൂട്ടി. വിഷുവിന് ആശംസകൾ നേർന്ന പ്രധാനമന്ത്രി, കേരളത്തെക്കുറിച്ചുള്ള തൻ്റെ സുതാര്യമായ കാഴ്ചപ്പാട് സദസ്സിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്തിൻ്റെ എല്ലാ കോണുകളിലും പുരോഗതിയും സമൃദ്ധിയും വാഗ്ദാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ബിജെപിയുടെ സങ്കൽപ പത്രത്തിൽ വെളിച്ചം വീശി.ഗുജറാത്തിലെ അഹമ്മദാബാദില്‍ ശിലാസ്ഥാപനത്തിലും വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേളയിലും പ്രധാനമന്ത്രിയുടെ പ്രസംഗം
March 12th, 10:00 am
ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ശ്രീ ദേവവ്രത് ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേല്‍ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഗുജറാത്ത് സംസ്ഥാന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റ് ശ്രീ സി ആര്‍ പാട്ടീല്‍, കൂടാതെ എല്ലാ ബഹുമാന്യ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, മന്ത്രിമാര്‍;പ്രാദേശിക പാര്‍ലമെന്റ് അംഗങ്ങളുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ രാജ്യത്തുടനീളം 700 ലധികം സ്ഥലങ്ങളില്‍ ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത് ഞാന്‍ സ്‌ക്രീനില്‍ കാണുന്നു. ഒരുപക്ഷെ ഭാരതത്തിന്റെ എല്ലാ കോണുകളിലും വ്യാപിച്ചുകിടക്കുന്ന ഇത്രയും വലിയൊരു സംഭവം റെയില്‍വേയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. 100 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ഈ മഹത്തായ സംഭവത്തിന് റെയില്‍വേയെ ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.ഗുജറാത്തിലെ അഹമ്മദാബാദിൽ 1,06,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ രാജ്യസമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു
March 12th, 09:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സമർപ്പിത ചരക്ക് ഇടനാഴിയുടെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ 1,06,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റെയിൽവേ ഇൻഫ്രാസ്ട്രക്ചർ, കണക്റ്റിവിറ്റി, പെട്രോകെമിക്കൽസ് തുടങ്ങി ഒന്നിലധികം മേഖലകളെ ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ വികസന പദ്ധതികൾ. 10 പുതിയ വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.പ്രധാനമന്ത്രി മാർച്ച് 12നു ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും
March 10th, 05:24 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാർച്ച് 12നു ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും. രാവിലെ 9.15നു പ്രധാനമന്ത്രി 85,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. രാവിലെ പത്തോടെ സാബർമതി ആശ്രമം സന്ദർശിക്കുന്ന പ്രധാനമന്ത്രി, കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്യും. ഗാന്ധി ആശ്രമം സ്മാരകത്തിന്റെ ആസൂത്രണപദ്ധതി അവതരിപ്പിക്കും. പുലർച്ചെ 1.45നു രാജസ്ഥാനിലെ പോഖ്രണിൽ മൂന്നു സേനാവിഭാഗങ്ങളുടെയും വെടിക്കോപ്പുകളും തന്ത്രങ്ങളും പരിശോധിക്കുന്ന, തദ്ദേശീയ പ്രതിരോധ ശേഷികളുടെ തത്സമയ സംയോജിത അഭ്യാസപ്രകടനമായ ‘ഭാരത് ശക്തി’ക്കു പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും.ജിസിഎംഎംഎഫ്, അമുല്‍ ഫെഡറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 22nd, 11:30 am
ഗുജറാത്ത് ഗവര്‍ണര്‍, ആചാര്യ ദേവവ്രത് ജി; ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍; എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകന്‍ പര്‍ഷോത്തം രൂപാല ജി; പാര്‍ലമെന്റിലെ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകന്‍ സി ആര്‍ പാട്ടീല്‍, അമുല്‍ ശ്രീ ഷമല്‍ഭായിയുടെ ചെയര്‍മാന്‍, വലിയ രീതിയില്‍ ഇവിടെ തടിച്ചുകൂടിയ എന്റെ സഹോദരീസഹോദരന്മാരേ!ഗുജറാത്തിലെ അഹമ്മദാബാദില്‍ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു
February 22nd, 10:44 am
ഇന്ന് അഹമ്മദാബാദിലെ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. തദവസരത്തില്‍ പ്രദര്‍ശിപ്പിച്ച എക്‌സിബിഷന്‍ നടന്നു കണ്ട പ്രധാനമന്ത്രി സുവര്‍ണ ജൂബിലി കോഫി ടേബിള്‍ ബുക്കും അനാച്ഛാദനം ചെയ്തു. സഹകരണ സംഘങ്ങളുടെ പ്രതിരോധശേഷിയുടെയും അവരുടെ സംരംഭകത്വ മനോഭാവത്തിന്റെയും കര്‍ഷകരുടെ ശക്തമായ നിശ്ചയദാര്‍ഢ്യത്തിന്റെയും സാക്ഷ്യമാണ് GCMMF. ഇതാണ് അമുലിനെ ലോകത്തിലെ ഏറ്റവും ശക്തമായ ഡയറി ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റിയത്.ഫെബ്രുവരി 22, 23 തീയതികളില്‍ പ്രധാനമന്ത്രി ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും
February 21st, 11:41 am
ഫെബ്രുവരി 22ന് രാവിലെ 10.45ന് അഹമ്മദാബാദില്‍ പ്രധാനമന്ത്രി ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12:45 ന് പ്രധാനമന്ത്രി മഹേസാണയിലെത്തി വാലിനാഥ് മഹാദേവക്ഷേത്രത്തില്‍ പൂജയും ദര്‍ശനവും നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക്, മഹേസാണയിലെ താരഭില്‍ ഒരു പൊതുചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അവിടെ അദ്ദേഹം 13,500 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ഏകദേശം 4:15 PM ന് പ്രധാനമന്ത്രി നവസാരിയില്‍ എത്തും, അവിടെ അദ്ദേഹം ഏകദേശം 47,000 കോടി രൂപയിലധികം ചെലവഴിച്ചുള്ള ഒന്നിലധികം വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. വൈകുന്നേരം 6:15 ന് പ്രധാനമന്ത്രി കക്രപാര്‍ ആണവോര്‍ജ്ജ നിലയം സന്ദർശിക്കും.അഹമ്മദാബാദ് പുഷ്പമേള വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്: പ്രധാനമന്ത്രി
January 06th, 10:14 am
അഹമ്മദാബാദിലെ പുഷ്പ മേള നവ ഇന്ത്യയുടെ വികസന യാത്രയിലെ ആകർഷകമായ കാഴ്ചകൾ കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.ഗുജറാത്തിലെ മെഹ്‌സാനയില്‍ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 30th, 09:11 pm
വേദിയില്‍ സന്നിഹിതരായിരിക്കുന്ന ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായി, മറ്റ് എല്ലാ മന്ത്രിമാര്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകര്‍, ഗുജറാത്ത് ബി ജെ പി അധ്യക്ഷന്‍, സി ആര്‍ പാട്ടീല്‍, മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, തഹസീല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗുജറാത്തില്‍ നിന്നുള്ള എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ....പ്രധാനമന്ത്രി ഗുജറാത്തിലെ മെഹ്‌സാനയിൽ 5800 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
October 30th, 04:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ മെഹ്‌സാനയിൽ ഏകദേശം 5800 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റെയിൽ, റോഡ്, കുടിവെള്ളം, ജലസേചനം തുടങ്ങി വിവിധ മേഖലകൾ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. ഒക്ടോബർ 30, 31 എന്നീ രണ്ട് തീയതികൾ എല്ലാവർക്കും വലിയ പ്രചോദനമാണ്. ആദ്യത്തേത് ഗോവിന്ദ് ഗുരുജിയുടെ ചരമവാർഷികവും രണ്ടാമത്തേത് സർദാർ പട്ടേലിന്റെ ജന്മവാർഷികവുമാണെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമ നിർമ്മിച്ചുകൊണ്ട് നമ്മുടെ തലമുറ സർദാർ സാഹെബിനോടുള്ള ആദരവ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ ഗോത്രവർഗ്ഗ സമൂഹത്തിന്റെ സംഭാവനയുടെയും ത്യാഗത്തിന്റെയും പ്രതീകമാണ് ഗോവിന്ദ് ഗുരുജിയുടെ ജീവിതമെന്നും അദ്ദേഹം പരാമർശിച്ചു. കാലക്രമേണ, ദേശീയ തലത്തിൽ മാൻഗഢ് ധാമിന്റെ പ്രാധാന്യം ഗവൺമെന്റ് സ്ഥാപിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.പ്രധാനമന്ത്രി ഒക്ടോബർ 30നും 31നും ഗുജറാത്ത് സന്ദർശിക്കും
October 29th, 02:20 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 30നും 31നും ഗുജറാത്ത് സന്ദർശിക്കും. ഒക്ടോബർ 30ന് രാവിലെ 10.30-ന് അദ്ദേഹം അംബാജി ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തും. തുടർന്ന് ഉച്ചയ്ക്ക് 12ന് മെഹ്‌സാനയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഒക്ടോബർ 31ന് രാവിലെ 8ന് കേവഡിയ സന്ദർശിക്കുന്ന അദ്ദേഹം ഏകതാപ്രതിമയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് രാഷ്ട്രീയ ഏകതാ ദിനാഘോഷങ്ങൾ നടക്കും. വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. രാവിലെ 11.15ന് അദ്ദേഹം ആരംഭ് 5.0ലെ 98-ാം കോമൺ ഫൗണ്ടേഷൻ കോഴ്‌സിലെ ഓഫീസർ ട്രെയിനികളെ അഭിസംബോധന ചെയ്യും.അഹമ്മദാബാദിലെ സയന്‍സ് സിറ്റി പ്രധാനമന്ത്രി സന്ദര്‍ശിച്ചു
September 27th, 02:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സയന്‍സ് സിറ്റി സന്ദര്‍ശിച്ചു. റോബോട്ടിക്‌സ് ഗാലറി, നേച്ചര്‍ പാര്‍ക്ക്, അക്വാട്ടിക് ഗാലറി, ഷാര്‍ക്ക് ടണല്‍ എന്നിവിടങ്ങളില്‍ അദ്ദേഹം പര്യടനം നടത്തി.PM Modi addresses the Nari Shakti Vandan Abhinandan Karyakram in Ahmedabad
September 26th, 07:53 pm
Addressing the Nari Shakti Vandan Abhinandan Karyakram in Ahmedabad, Prime Minister Narendra Modi hailed the passage of the Nari Shakti Vandan Adhiniyam, seeking to reserve 33% of seats in Lok Sabha and state Assemblies for women. Speaking to the women in the event, PM Modi said, “Your brother has done one more thing in Delhi to increase the trust with which you had sent me to Delhi. Nari Shakti Vandan Adhiniyam, i.e. guarantee of increasing representation of women from Assembly to Lok Sabha.”പ്രധാനമന്ത്രി സെപ്റ്റംബര്‍ 26നും 27നും ഗുജറാത്ത് സന്ദര്‍ശിക്കും
September 25th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 സെപ്റ്റംബർ 26നും 27നും ഗുജറാത്ത് സന്ദർശിക്കും. സെപ്റ്റംബർ 27ന് രാവിലെ 10ന് വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 20-ാം വാർഷികാഘോഷപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചയ്ക്ക് 12.45ന്, പ്രധാനമന്ത്രി ഛോട്ടാ ഉദയ്പുരിലെ ബോഡേലിയിൽ എത്തിച്ചേരും. അവിടെ അദ്ദേഹം 5200 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.