പ്രധാനമന്ത്രി എ ഇ എം സിംഗപ്പൂര്‍ സന്ദര്‍ശിച്ചു
September 05th, 12:31 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, സിംഗപ്പൂര്‍ പ്രധാനമന്ത്രി ശ്രീ ലോറന്‍സ് വോംഗുമൊത്ത് അര്‍ദ്ധചാലക, ഇലക്‌ട്രോണിക്‌സ് മേഖലയിലെ പ്രമുഖ സിംഗപ്പൂര്‍ കമ്പനിയായ എ ഇ എം സന്ദര്‍ശിച്ചു. ആഗോള അര്‍ദ്ധചാലക മൂല്യ ശൃംഖലയില്‍ AEMന്റെ പങ്ക്, അതിന്റെ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യയ്ക്കു വേണ്ടിയുള്ള പദ്ധതികള്‍ എന്നിവയെക്കുറിച്ച് അവരോട് വിശദീകരിച്ചു. സിംഗപ്പൂരിലെ അര്‍ദ്ധചാലക ആവാസവ്യവസ്ഥയുടെ വികസനത്തെക്കുറിച്ചും ഇന്ത്യയുമായുള്ള സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ചും സിംഗപ്പൂര്‍ സെമികണ്ടക്ടര്‍ ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഒരു സംക്ഷിപ്ത വിവരണം നല്‍കി. മേഖലയിലെ മറ്റ് നിരവധി സിംഗപ്പൂര്‍ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു. 2024 സെപ്റ്റംബര്‍ 11, 13 തീയതികളില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന SEMICON INDIA എക്‌സിബിഷനില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരിലെ അര്‍ദ്ധചാലക കമ്പനികളെ പ്രധാനമന്ത്രി ക്ഷണിച്ചു.