പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ - ലോക ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി 2024-ൽ വ്യവസായ പ്രമുഖർ അഭിനന്ദിച്ചു
October 15th, 02:23 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ - ലോക ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി (ഐ ടി യു -ഡബ്ലിയു ടി സ് എ) 2024-നിടെ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൻ്റെ എട്ടാം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് നേഷൻസ് ഏജൻസി ഫോർ ഡിജിറ്റൽ ടെക്നോളജീസ് എന്ന ഇൻ്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ്റെ സ്റ്റാൻഡേർഡൈസേഷൻ പ്രവർത്തനങ്ങളുടെ നാലു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഭരണ സമ്മേളനമാണ് ഡബ്ലിയു ടി സ് എ. ഇതാദ്യമായാണ് ഇന്ത്യയും ഏഷ്യ-പസഫിക്കും ഐ ടി യു-ഡബ്ലിയു ടി സ് എയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ടെലികോം, ഡിജിറ്റൽ, ഐ സി ടി മേഖലകളെ പ്രതിനിധീകരിച്ച് 190-ലധികം രാജ്യങ്ങളിൽ നിന്നുള്ള 3,000-ലധികം വ്യവസായ പ്രമുഖർ, നയരൂപീകരണ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സുപ്രധാന ആഗോള പരിപാടിയാണിത്.ആദിത്യ ബിര്‍ളാ ഗ്രൂപ്പ് സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 03rd, 11:08 am
സുവര്‍ണ്ണഭൂമിയായ തായ്‌ലന്‍ഡില്‍ ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെ സുവര്‍ണ്ണ ജയന്തി അല്ലെങ്കില്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നതിനാണ് നാം ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്. ഇത് തീര്‍ത്തും ഒരു പ്രത്യേക അവസരമാണ്. ആദിത്യബിര്‍ളാ ഗ്രൂപ്പിന്റെ ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നു. തായ്‌ലന്‍ഡില്‍ ഗ്രൂപ്പ് നടത്തുന്ന പ്രശംസനീയമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കുമാർമംഗലം ബിര്‍ളയുടെ സംസാരം നാം കേട്ടു. ഇത് അവസരങ്ങളും ഈ രാജ്യത്തെ നിരവധി പേര്‍ക്ക് സമ്പല്‍സമൃദ്ധിയും ള്‍ സൃഷ്ടിക്കുന്നു.ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ സുവര്‍ണജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ
November 03rd, 10:32 am
സുവര്‍ണ്ണഭൂമിയില്‍, തായ്‌ലന്‍ഡില്‍ ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെ സുവര്‍ണ്ണ ജയന്തി അല്ലെങ്കില്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നതിനാണ് നാമൊക്കെ ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്.പ്രധാനമന്ത്രി തായ്‌ലന്‍ഡില്‍ ആദിത്യബിര്‍ള ഗ്രൂപ്പിന്റെ സുവര്‍ണ്ണജൂബിലി ആഘോഷത്തില്‍ സംബന്ധിച്ചു
November 03rd, 07:51 am
ആദിത്യബിര്‍ളാ ഗ്രൂപ്പ് തായ്‌ലന്‍ഡില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന്റെ 50 വര്‍ഷ ആഘോഷപരിപാടികളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംബന്ധിച്ചു. തായ്‌ലന്‍ഡില്‍ ഗ്രൂപ്പിന്റെ സുവര്‍ണ്ണജൂബിലി ആഘോഷത്തില്‍ പങ്കുചേര്‍ന്നതിന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.