ഇതിഹാസതാരം രാജ് കപൂറിന്റെ നൂറാം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
December 14th, 11:17 am
ഇതിഹാസതാരം ശ്രീ രാജ് കപൂറിന്റെ നൂറാം ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ദീർഘവീക്ഷണമുള്ള ചലച്ചിത്രകാരൻ, നടൻ, അനശ്വരനായ കലാഅവതാരകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹമെന്നു ശ്രീ മോദി പ്രകീർത്തിച്ചു. ശ്രീ രാജ് കപൂർ ചലച്ചിത്രകാരൻ മാത്രമല്ല; ഇന്ത്യൻ സിനിമയെ ആഗോളതലത്തിലേക്കു കൈപിടിച്ചുയർത്തിയ സാംസ്കാരിക അംബാസഡർ കൂടിയാണെന്നും വിശേഷിപ്പിച്ച ശ്രീ മോദി, ചലച്ചിത്രകാരന്മാരുടെയും അഭിനേതാക്കളുടെയും തലമുറകൾക്ക് അദ്ദേഹത്തിൽനിന്ന് ഏറെ പഠിക്കാനുണ്ടെന്നും പറഞ്ഞു.തിരു ഡൽഹി ഗണേഷിൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
November 10th, 05:48 pm
പ്രശസ്ത ചലച്ചിത്രകാരൻ തിരു ഡൽഹി ഗണേഷിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കറകളഞ്ഞ അഭിനയ നൈപുണ്യത്താൽ അനുഗ്രഹീതനായ തിരു ഗണേശൻ, ഓരോ കഥാപാത്രത്തിലും കാഴ്ചവച്ച ആഴമേറിയ അഭിനയവും പ്രേക്ഷകരുമായി തലമുറകൾക്കതീതമായി ബന്ധപ്പെടാനുള്ള അദ്ദേഹത്തിൻ്റെ കഴിവും സ്‌നേഹപൂർവ്വം സ്മരിക്കപ്പെടുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.