വികസിത് ഭാരത് യാത്രാ പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 27th, 12:45 pm

ഒരു 'വികസിത് ഭാരത്' എന്ന ദൃഢനിശ്ചയവുമായി ബന്ധപ്പെടുത്താനും പൗരന്മാരെ ഒന്നിപ്പിക്കാനുമുള്ള കാമ്പയിന്‍ തുടര്‍ച്ചയായി വികസിക്കുകയും വിദൂര ഗ്രാമങ്ങളില്‍ എത്തുകയും പാവപ്പെട്ടവരില്‍ പാവപ്പെട്ടവനെ പോലും ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമങ്ങളിലെ യുവാക്കളോ സ്ത്രീകളോ മുതിര്‍ന്ന പൗരന്മാരോ ആകട്ടെ, എല്ലാവരും മോദിയുടെ വാഹനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയും മോദിയുടെ വാഹനം സംഘടിപ്പിക്കുന്ന പരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. അതിനാല്‍, ഈ മെഗാ കാമ്പെയ്ന്‍ വിജയിപ്പിച്ചതിന് എല്ലാ പൗരന്മാര്‍ക്കും, പ്രത്യേകിച്ച് എന്റെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. യുവജനങ്ങളുടെ ഊര്‍ജവും ശക്തിയും അതില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ പരിപാടി വിജയിപ്പിച്ചതിന് എല്ലാ യുവജനങ്ങളും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. പാടത്ത് പണിയെടുക്കുന്ന ചില സ്ഥലങ്ങളില്‍ പോലും വാഹനം എത്തുമ്പോള്‍ നാലോ ആറോ മണിക്കൂര്‍ കൃഷിപ്പണി ഉപേക്ഷിച്ച് ഈ പരിപാടിയില്‍ പങ്കാളികളാകുന്നു. അങ്ങനെ ഒരു തരത്തില്‍ പറഞ്ഞാല്‍ ഗ്രാമംതോറും വികസനത്തിന്റെ മഹത്തായ ഉത്സവം നടക്കുകയാണ്.

വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമം നടത്തി

December 27th, 12:30 pm

'വികസിത് ഭാരത് സങ്കല്‍പ് യാത്ര'യുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂര ദൃശ്യ സംവിധാനത്തിലൂടെ ആശയ വിനിമയം നടത്തി. അതിന് ശേഷം അദ്ദേഹം കൂട്ടായ്മയെ അഭിസംബോധന ചെയ്തു. രാജ്യത്തെമ്പാടുമുള്ള ആയിരക്കണക്കിന് 'വികസിത് ഭാരത് സങ്കല്‍പ് യാത്ര' ഗുണഭോക്താക്കള്‍ പരിപാടിയുടെ ഭാഗമായി. കേന്ദ്ര മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, എംഎല്‍എമാര്‍, പ്രാദേശിക ജനപ്രതിനിധികള്‍ തുടങ്ങിയവരും പരിപാടിയുടെ ഭാഗമായി.