ഇന്ത്യയും സൗദി അറേബ്യയും നിക്ഷേപം സംബന്ധിച്ച ഉന്നതതല ദൗത്യസംഘത്തിന്റെ ആദ്യ യോഗം ചേർന്നു

July 28th, 11:37 pm

നിക്ഷേപം സംബന്ധിച്ച ഇന്ത്യ-സൗദി അറേബ്യ ഉന്നതതല ദൗത്യസംഘത്തിന്റെ ആദ്യ യോഗം പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്ര, സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ എന്നിവരുടെ അധ്യക്ഷതയിൽ ഇന്ന് വെർച്വൽ രൂപത്തിൽ നടന്നു.

പ്രധാനമന്ത്രിയും ജോര്‍ദാന്‍ രാജാവും റിയാദില്‍ കൂടിക്കാഴ്ച നടത്തി

October 29th, 02:18 pm

സൗദി അറേബ്യയിലെ റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവി(എഫ്.ഐ.ഐ.)നിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ജോര്‍ദാന്‍ രാജാവ് ബഹുമാനപ്പെട്ട അബ്ദുല്ല രണ്ടാമന്‍ ബിന്‍ അല്‍ ഹുസൈനും കൂടിക്കാഴ്ച നടത്തി. 2018 ഫ്രെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്നുവരെ രാജാവ് നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങളും കരാറുകളും നടപ്പാക്കുന്നത് ഉള്‍പ്പെടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച വീക്ഷണം ഇരുനേതാക്കളും പങ്കുവെച്ചു. മധ്യപൂര്‍വദേശത്തെ സമാധാന പ്രക്രിയയും മറ്റു മേഖലാതല സംഭവവികാസങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. ഭീകരവാദത്തെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.