യുവ സിവിൽ സർവീസുകാരുമായി ആരംഭ് 6.0-നിടെ പ്രധാനമന്ത്രി സംവദിച്ചു

October 30th, 09:17 pm

ആരംഭ് 6.0-നിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുവ സിവിൽ സർവീസുകാരുമായി സംവദിച്ചു. ‘ജൻ ഭാഗീദാരി’ (ജനപങ്കാളിത്തം) എന്ന മനോഭാവത്തോടെ, ഭരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു പ്രധാനമന്ത്രി യുവ സിവിൽ സർവീസുകാരുമായി വിപുലമായ ചർച്ചകൾ നടത്തി. കരുത്തുറ്റ പ്രതികരണ സംവിധാനങ്ങൾ ഉണ്ടായിരിക്കേണ്ടതിന്റെയും പരാതി പരിഹാര സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പൗരന്മാരുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി യുവ സിവിൽ സർവീസുകാരോട് അഭ്യർഥിച്ചു.

ഒക്ടോബർ 30-31 തീയതികളിൽ പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിക്കും

October 29th, 03:35 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 30-31 തീയതികളിൽ ഗുജറാത്ത് സന്ദർശിക്കും. ഒക്‌ടോബർ 30-ന് വൈകിട്ട് 5:30-ന് അദ്ദേഹം കെവാഡിയയിലെ ഏക്താ നഗറിൽ 280 കോടിയിലധികം വരുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. അതിനുശേഷം വൈകിട്ട് 6 മണിക്ക്, അദ്ദേഹം ആരംഭ് 6.0-ലെ, 99-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിൻ്റെ ഓഫീസർ ട്രെയിനികളെ അഭിസംബോധന ചെയ്യും. ഒക്ടോബർ 31-ന് രാവിലെ 7:15-ന് പ്രധാനമന്ത്രി ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തും, തുടർന്ന് രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും.