Our discussions can only be successful when we keep in mind the challenges and priorities of the Global South: PM at G20 Summit

November 18th, 08:00 pm

At the G20 Session on Social Inclusion and the Fight Against Hunger and Poverty, PM Modi highlighted India's development achievements, including poverty reduction, women-led growth, food security and sustainable agriculture. He emphasized inclusive initiatives like free health insurance, microfinance for women and nutrition campaigns. He also said that India supports Brazil's Global Alliance Against Hunger and Poverty and advocates prioritizing Global South concerns.

Prime Minister addresses G 20 session on Social Inclusion and the Fight Against Hunger and Poverty

November 18th, 07:55 pm

At the G20 Session on Social Inclusion and the Fight Against Hunger and Poverty, PM Modi highlighted India's development achievements, including poverty reduction, women-led growth, food security and sustainable agriculture. He emphasized inclusive initiatives like free health insurance, microfinance for women and nutrition campaigns. He also said that India supports Brazil's Global Alliance Against Hunger and Poverty and advocates prioritizing Global South concerns.

പ്രധാൻമന്ത്രി ജൻജാതീയ ഉന്നത് ഗ്രാമ അഭിയാന് കേന്ദ്രമന്ത്രിസഭാംഗീകാരം

September 18th, 03:20 pm

ഗോത്രവർഗ ഭൂരിപക്ഷ ഗ്രാമങ്ങളിലെയും വികസനം കാംക്ഷിക്കുന്ന ജില്ലകളിലെയും ഗോത്ര കുടുംബങ്ങൾക്ക് പദ്ധതികളുടെ പരിപൂർണ പരിരക്ഷ കൊണ്ടുവരുന്നതിലൂടെ, ഗോത്രവർഗ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി, മൊത്തം 79,156 കോടി രൂപ (കേന്ദ്രവിഹിതം: 56,333 കോടി രൂപ, സംസ്ഥാന വിഹിതം: 22,823 കോടി രൂപ) അടങ്കലിൽ പ്രധാൻ മന്ത്രി ജൻജാതീയ ഉന്നത് ഗ്രാമ അഭിയാന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.

പ്രധാനമന്ത്രി മധ്യപ്രദേശിലെ ഝാബുവയില്‍ 7300 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

February 11th, 07:35 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഝാബുവയില്‍ 7300 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്നത്തെ ഈ വികസന പദ്ധതികള്‍ ഈ പ്രദേശത്തെ നിരവധി ഗോത്രവര്‍ഗക്കാര്‍ക്ക് പ്രയോജനം ചെയ്യും. പദ്ധതികള്‍ ജലവിതരണവും കുടിവെള്ള വിതരണവും ശക്തിപ്പെടുത്തുകയും മധ്യപ്രദേശിലെ റോഡ്, റെയില്‍, വൈദ്യുതി, വിദ്യാഭ്യാസ മേഖലകള്‍ക്ക് ഉത്തേജനം പകരുകയും ചെയ്യും. പ്രത്യേകമായി പിന്നോക്കം നില്‍ക്കുന്ന ഗോത്രങ്ങളില്‍ നിന്നുള്ള 2 ലക്ഷത്തോളം സ്ത്രീകള്‍ക്ക് പ്രധാനമന്ത്രി ആഹാര്‍ അനുദാന്‍ പ്രതിമാസ ഗഡു വിതരണം ചെയ്തു. സ്വാമിത്വ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 1.75 ലക്ഷം 'അധികാര്‍ അഭിലേഖ്' (അവകാശ രേഖ) വിതരണം ചെയ്തു, കൂടാതെ 559 പ്രധാന്‍ മന്ത്രി ആദര്‍ശ് യോജന ഗ്രാമങ്ങള്‍ക്ക് 55.9 കോടി രൂപ കൈമാറി.

2 കോടി ലക്ഷാധിപതി ദിദികളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം; ഡ്രോൺ കി ഉഡാൻ ശക്തിപ്പെടുത്താൻ വനിതാ സ്വയം സഹായ സംഘങ്ങൾ: പ്രധാനമന്ത്രി

August 15th, 01:33 pm

77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു, ഗ്രാമങ്ങളിൽ 2 കോടി 'ലക്ഷപതി ദിദികളെ' സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ വനിതാ സ്വയം സഹായ സംഘങ്ങളുമായി (എസ്എച്ച്ജി) പ്രവർത്തിക്കുന്നു. . 10 കോടി സ്ത്രീകൾ ഇന്ന് വനിതാ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ന് ഗ്രാമങ്ങളിൽ, ബാങ്കിലും അംഗൻവാടിയിലും മരുന്നുകൾ നൽകാൻ ഒരു ദീദിയും കാണാം.

ഗുജറാത്തിലെ ഭാവ്‌നഗറിൽ നടന്ന 'പാപ്പാ നി പരി' ലഗ്നോത്സവ് 2022-ൽ നടന്ന സമൂഹവിവാഹച്ചടങ്ങിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു

November 06th, 05:32 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഭാവ്‌നഗറിൽ നടന്ന 'പാപാ നി പരി' ലഗ്നോത്സവ് 2022-ൽ നടന്ന സമൂഹവിവാഹച്ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രി മോദി ചടങ്ങിൽ സംസാരിക്കുകയും ചടങ്ങിൽ വിവാഹിതരായ 552 പെൺകുട്ടികളെ അനുഗ്രഹിച്ചുകൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്തു. കൂടാതെ, ഒരാളുടെ ജീവിതത്തിൽ ഒരു പിതാവുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.

പ്രധാനമന്ത്രി ഏപ്രില്‍ 18 മുതല്‍ 20 വരെ ഗുജറാത്ത് സന്ദര്‍ശിക്കും

April 16th, 02:36 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രില്‍ 18 മുതല്‍ 20 വരെ ഗുജറാത്ത് സന്ദര്‍ശിക്കും. ഏപ്രില്‍ 18-ന് വൈകുന്നേരം ഏകദേശം 6 മണിക്ക് പ്രധാനമന്ത്രി ഗാന്ധിനഗറിലെ സ്‌കൂളുകള്‍ക്കായുള്ള കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ (ആദേശ നിയന്ത്രണ കേന്ദ്രം) സന്ദര്‍ശിക്കും. ഏപ്രില്‍ 19-ന് രാവിലെ 9.40-ന് ബനസ്‌കന്തയിലെ ദിയോദറിലുള്ള ബനാസ് ഡയറി സങ്കുലില്‍ ഒന്നിലധികം വികസന പദ്ധതികള്‍ അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. തുടര്‍ന്ന്, ഉച്ചകഴിഞ്ഞ് 3:30 ന് അദ്ദേഹം ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യ വൈദ്യശാസ്ത്ര കേന്ദ്രത്തിന് ജാംനഗറില്‍ തറക്കല്ലിടും. ഏപ്രില്‍ 20-ന് രാവിലെ ഏകദേശം 10.30-ന് ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്നൊവേഷന്‍ ഉച്ചകോടി ഗാന്ധിനഗറില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, ഉച്ചകഴിഞ്ഞ് ഏകദേശം 3:30 ന് അദ്ദേഹം ദാഹോദിലെ ആദിജാതി മഹാ സമ്മേളനത്തില്‍ പങ്കെടുക്കുകയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തുകയും ചെയ്യും.

ജൽ ജീവൻ മിഷൻ രാജ്യത്തിന്റെ വികസനത്തിന് പുതിയ ഉണർവ് നൽകുന്നു: പ്രധാനമന്ത്രി

April 09th, 09:01 am

ജൽ ജീവൻ മിഷൻ ഇന്ന് രാജ്യത്തിന്റെ വികസനത്തിന് പുതിയ ഉണർവ് നൽകുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കോടിക്കണക്കിന് വീടുകളിലേക്ക് വെള്ളമെത്തിയത് പൊതുജനാഭിലാഷത്തിന്റെയും ജനകീയ പങ്കാളിത്തത്തിന്റെയും മഹത്തായ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

Today our focus is not only on health, but equally on wellness: PM Modi

February 26th, 02:08 pm

PM Narendra Modi inaugurated the post Union Budget webinar of Ministry of Health and Family Welfare. The Prime Minister said, The Budget builds upon the efforts to reform and transform the healthcare sector that have been undertaken during the last seven years. We have adopted a holistic approach in our healthcare system. Today our focus is not only on health, but equally on wellness.”

ബജറ്റിന് ശേഷമുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബിനാർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

February 26th, 09:35 am

കേന്ദ്ര ബജറ്റിന് ശേഷമുള്ള , ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബിനാർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ബജറ്റിന് ശേഷമുള്ള വെബിനാറുകളുടെ പരമ്പരയിൽ, പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന അഞ്ചാമത്തെ വെബിനാറാണിത്. കേന്ദ്രമന്ത്രിമാർ, പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യപരിപാലന വിദഗ്ദ്ധർ , പാരാ-മെഡിക്കുകൾ, നഴ്‌സിംഗ്, ഹെൽത്ത് മാനേജ്‌മെന്റ്, ടെക്‌നോളജി, ഗവേഷണം എന്നിവിടങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പഞ്ചാബിലെ ഇരട്ട എൻജിൻ സർക്കാർ വികസനം ഉറപ്പാക്കും, മാഫിയകളെ അവസാനിപ്പിക്കും: പ്രധാനമന്ത്രി മോദി

February 17th, 11:59 am

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി പഞ്ചാബിലെ ഫാസിൽകയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു. കൂറ്റൻ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “പഞ്ചാബിന്റെ വികസനത്തിൽ നിന്ന് ദേശസ്‌നേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു സർക്കാരാണ് പഞ്ചാബിന് ഇന്ന് വേണ്ടത്. പഞ്ചാബിന്റെ സുരക്ഷയും വികസനവും ഉറപ്പാക്കി കൊണ്ടാണ് ബി.ജെ.പി നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്.

പഞ്ചാബിലെ ഫാസിൽകയിൽ പ്രധാനമന്ത്രി മോദി വൻ ജനസഭയെ അഭിസംബോധന ചെയ്തു

February 17th, 11:54 am

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി പഞ്ചാബിലെ ഫാസിൽകയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു. കൂറ്റൻ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “പഞ്ചാബിന്റെ വികസനത്തിൽ നിന്ന് ദേശസ്‌നേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു സർക്കാരാണ് പഞ്ചാബിന് ഇന്ന് വേണ്ടത്. പഞ്ചാബിന്റെ സുരക്ഷയും വികസനവും ഉറപ്പാക്കി കൊണ്ടാണ് ബി.ജെ.പി നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്.

2022-23 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം

February 01st, 02:23 pm

100 വർഷത്തെ ഭയാനകമായ ദുരന്തത്തിനിടയിൽ വികസനത്തിൽ പുതിയ ആത്മവിശ്വാസം ഈ ബജറ്റ് കൊണ്ടുവന്നു. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഈ ബജറ്റ് സാധാരണക്കാർക്ക് നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കും. അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപം, വളർച്ച, തൊഴിലവസരങ്ങൾ എന്നിവയുടെ പുതിയ സാധ്യതകൾ നിറഞ്ഞതാണ് ഈ ബജറ്റ്. ഒരു പുതിയ മേഖല തുറന്നിരിക്കുന്നു, അതാണ് ഗ്രീൻ ജോബ്സ്. ഈ ബജറ്റ് അടിയന്തര ആവശ്യങ്ങൾ അഭിസംബോധന ചെയ്യുകയും രാജ്യത്തെ യുവാക്കളുടെ ശോഭനമായ ഭാവി ഉറപ്പാക്കുകയും ചെയ്യുന്നു.

ജനസൗഹൃദവും പുരോഗമനപരവുമായ ബജറ്റിന്’ ധനമന്ത്രിയെയും അവരുടെ ടീമിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

February 01st, 02:22 pm

നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന ദുരന്തത്തിനിടയിലും വികസനത്തിന്റെ പുതിയ ആത്മവിശ്വാസവുമായാണ് ഈ വർഷത്തെ ബജറ്റ് വന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ ബജറ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതിനൊപ്പം സാധാരണക്കാർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ കാലഘട്ടം വൈദഗ്ധ്യത്തിന്റെയും, പുതിയ കഴിവുകളും അധിക വൈദഗ്ധ്യവും നേടുന്നതിന്റെയും പ്രാധാന്യം തെളിയിച്ചു: പ്രധാനമന്ത്രി

June 18th, 09:45 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ 'കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്കുള്ള പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടിക്ക്' പ്രധാനമന്ത്രി തുടക്കം കുറിച്ചുച്ചു. രാജ്യത്ത് ഒരു ലക്ഷം മുന്നണിപ്പോരാളികളെ സജ്ജമാക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുകയാണെന്ന് ചടങ്ങിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങളിൽ പരിപാടി ആരംഭിക്കും.

'കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്കുള്ള പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടിക്ക്' പ്രധാനമന്ത്രി തുടക്കം കുറിച്ചു

June 18th, 09:43 am

'കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്കുള്ള പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടിക്ക്' പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തുടക്കം കുറിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം. 26 സംസ്ഥാനങ്ങളിലായി 111 കേന്ദ്രങ്ങളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. മുന്നണിപ്പോരാളികളായ ഒരു ലക്ഷത്തോളം പേര്‍ക്ക് ഈ സംരംഭത്തില്‍ പരിശീലനം നല്‍കും. കേന്ദ്ര നൈപുണ്യ വികസന-സംരംഭക മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ, മറ്റ് കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, വിദഗ്ധര്‍, മറ്റ് കൂട്ടാളികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കോവിഡിനെക്കുറിച്ചും വാക്സിനേഷനുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

May 15th, 02:42 pm

അടിസ്ഥാന സൗകര്യങ്ങൾ , വാക്സിനേഷൻ മാർഗ്ഗരേഖ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദമായ അവതരണം നൽകി.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 മാര്‍ച്ച് 28 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

March 28th, 11:30 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 മാര്‍ച്ച് 28 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (ഇരുപത്തിരണ്ടാം ലക്കം)

PM to release commemorative coin of Rs 75 denomination to mark the 75th Anniversary of FAO

October 14th, 11:59 am

On the occasion of 75th Anniversary of Food and Agriculture Organization (FAO) on 16th October 2020, Prime Minister Shri Narendra Modi will release a commemorative coin of Rs 75 denomination to mark the long-standing relation of India with FAO. Prime Minister will also dedicate to the Nation 17 recently developed biofortified varieties of 8 crops.

മദ്ധ്യപ്രദേശില്‍ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണിന് കീഴില്‍ നിര്‍മ്മിച്ച 1.75 ലക്ഷം ഭവനങ്ങളുടെ ‘ഗൃഹപ്രവേശന’ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ

September 12th, 11:01 am

ഇന്ന് പക്കാ വീടുകള്‍ ലഭിച്ച ഗുണഭോക്താക്കളുമായി, അവരുടെ സ്വപ്നത്തിലെ ഭവനങ്ങള്‍ ലഭിച്ചവരുമായി, അവരുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് വിചാരമുള്ളവരുമായി ഞാന്‍ ഇന്ന് ആശയവിനിമയം നടത്തി. ഔപചാരികമായി ഇന്ന് തങ്ങളുടെ സ്വന്തം ഭവനങ്ങളിലേക്ക് കടക്കുന്ന മദ്ധ്യപ്രദേശിലെ 1.75 ലക്ഷം കുടുംബങ്ങളെ ഞാന്‍ അഭിനന്ദിക്കുകയും അവര്‍ക്ക് ശുഭാംശസകള്‍ നേരുകയും ചെയ്യുന്നു. വാടകവീട്ടിലോ അല്ലെങ്കില്‍ ഒരു ചേരിയിലോ അല്ലെങ്കില്‍ ഒരു കച്ചാ വീട്ടിലോ ജീവിക്കുന്നതിനെക്കാള്‍ സ്വന്തം വീട്ടില്‍ കഴിയുന്ന, കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ സ്വന്തമായി പാര്‍പ്പിടം ലഭിച്ച 2.25 കോടി കുടുംബങ്ങളോടൊപ്പം ഇന്ന് നിങ്ങളും ചേരുകയാണ്.