ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 30th, 11:00 am

സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

പൊതു സേവന പ്രക്ഷേപണത്തിനുള്ള പ്രധാന ഉത്തേജനം: 2025-26 വരെ 2,539.61 കോടി രൂപ അടങ്കലുള്ള കേന്ദ്ര മേഖലയിലെ ‘ബ്രോഡ്കാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ് (ബിൻഡ്)’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നൽകി.

January 04th, 04:22 pm

പ്രസാർ ഭാരതിയുടെ (ആകാശവാണിയുടെയും , ദൂരദര്ശന്റെയും ) അടിസ്ഥാന സൗകര്യ വികസനത്തിന് 2,539.61 കോടി രൂപ ചെലവിൽ കേന്ദ്രമേഖലാ പദ്ധതിയായ “ബ്രോഡ്കാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ്” (ബിൻഡ്) സംബന്ധിച്ച വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശത്തിന് സാമ്പത്തിക കാര്യങ്ങളുടെ കേന്ദ്ര മന്ത്രിസഭാസമിതി അംഗീകാരം നൽകി. മന്ത്രാലയത്തിന്റെ ബ്രോഡ്കാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്‌വർക്ക് വികസന പദ്ധതി പ്രസാർ ഭാരതിയുടെ പ്രക്ഷേപണ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും നവീകരണവും, ഉള്ളടക്ക വികസനം, സിവിൽ ജോലികൾ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾക്കായി സാമ്പത്തിക സഹായം നൽകുന്നതിനുള്ള സംവിധാനമാണ്

ശാന്തവും ഉറച്ചതുമായ മനസ്സോടെ വളരെ പ്രയാസമേറിയ ദൗത്യങ്ങൾ നിറവേറ്റുവാൻ കഴിയും: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ

July 29th, 11:30 am

മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി പ്രകൃതിയെ പരിചരിക്കുന്നതിനെയും സംരക്ഷിക്കുന്നതിനെയും കുറിച്ചു സംസാരിച്ചു. തായ്ലൻ ഫുട്ബോൾ ടീമിന്റെ യുവതാരങ്ങളെ രക്ഷിക്കാനായി നടത്തിയ വിജയകരമായ രക്ഷാപ്രവർത്തന ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ശാന്തവും ഉറച്ചതുമായ മനസ്സോടെ ലക്ഷ്യത്തില്‍ മനസ്സുറപ്പിച്ച് അതിനായി പ്രവര്‍ത്തിക്കുക എന്നതേ വേണ്ടൂ എന്ന് അദ്ദേഹം പറഞ്ഞു. വിവിധ കായികരംഗങ്ങളിൽ ആഗോളതലത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച നിരവധി ഇന്ത്യൻ അത്ലറ്റുകളെ അദ്ദേഹം പ്രശംസിച്ചു. ലോക്മാന്യ തിലക്, ചന്ദ്രശേഖർ ആസാദ് എന്നിവർക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

രാജ്യത്തെ കര്‍ഷകരുമായി പ്രധാനമന്ത്രി നാളെ നേരിട്ടു സംവദിക്കും

June 19th, 07:17 pm

നാളെ രാവിലെ 9.30നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ കര്‍ഷകരുമായി വീഡിയോ ബ്രിഡ്ജിലൂടെ നേരിട്ടു സംവദിക്കും. കര്‍ഷകര്‍ക്കു പറയാനുള്ള കാര്യങ്ങള്‍ നേരിട്ടറിയാന്‍ ഉദ്ദേശിച്ചാണിത്.