റൂർക്കേലയിലെ ആദി മഹോത്സവത്തിൽ പ്രധാനമന്ത്രി ട്വീറ്റ് ത്രെഡ് പങ്കിട്ടു
April 08th, 11:33 am
നമ്മുടെ ഗോത്ര സമൂഹങ്ങളുടെ പൈതൃകത്തിലും സംസ്‌കാരത്തിലും ഇന്ത്യയുടെ അഭിമാനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അടിവരയിട്ടു.'ആദി മഹോത്സവ'ത്തോടുള്ള താൽപ്പര്യത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
February 23rd, 09:15 am
‘ആദി മഹോത്സവ’ത്തോടുള്ള വ്യാപകമായ താൽപ്പര്യത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ലോക്‌സഭാ എംപി ഡോ. ഭോല സിങ്ങിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ 'ആദി മഹോത്സവ്' സന്ദർശനത്തെക്കുറിച്ച് ശ്രീ സിംഗ് അറിയിച്ചു, വളരെ മികച്ച രീതിയിലാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നതെന്നും, ഇന്ത്യയിലെമ്പാടുമുള്ള ഗോത്ര സംസ്കാരത്തിന്റെ മനോഹരമായ അവതരണം അവിടെ നിങ്ങൾക്ക് കാണാൻ കഴിയുമെന്നും ശ്രീ. ഭോല സിംഗ് തന്റെ ട്വീറ്റിൽ പറഞ്ഞു.ന്യൂഡൽഹിയിലെ മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ "ആദി മഹോത്സവ്" ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 16th, 10:31 am
എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ ശ്രീ അർജുൻ മുണ്ട ജി, ശ്രീ ഫഗ്ഗൻ സിംഗ് കുലസ്‌തെ ജി, ശ്രീമതി. രേണുക സിംഗ് ജി, ഡോ. ഭാരതി പവാർ ജി, ശ്രീ ബിഷേശ്വര് ടുഡു ജി, മറ്റ് പ്രമുഖർ, കൂടാതെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എന്റെ എല്ലാ ആദിവാസി സഹോദരീസഹോദരന്മാരും! ആദി മഹോത്സവത്തിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.ആദി മഹോത്സവം ഡൽഹിയിലെ മേജർ ധ്യാൻചന്ദ് ദേശീയ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
February 16th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് ദേശീയ സ്റ്റേഡിയത്തിൽ മെഗാ ദേശീയ ഗോത്ര വർഗ ഉത്സവമായ ആദി മഹോത്സവം ഉദ്ഘാടനം ചെയ്തു. ഗോത്ര സംസ്കാരം ദേശീയ വേദിയിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ആദി മഹോത്സവം. ഇത് ഗോത്ര സംസ്കാരം, കരകൗശലവസ്തുക്കൾ, പാചകരീതി, വാണിജ്യം, പരമ്പരാഗത കലാരൂപങ്ങൾ എന്നിവയുടെ സത്ത ആഘോഷമാക്കുന്നു. ഗിരിവർഗ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഗിരിവർഗ സഹകരണ വിപണന വികസന ഫെഡറേഷൻ ലിമിറ്റഡിന്റെ (ട്രൈഫെഡ്) വാർഷിക സംരംഭമാണിത്.ആദി മഹോത്സവം പ്രധാനമന്ത്രി ഫെബ്രുവരി 16ന് ഡൽഹിയിൽ ഉദ്ഘാടനം ചെയ്യും
February 15th, 08:51 am
രാജ്യത്തെ ഗോത്രവർഗക്കാരുടെ ക്ഷേമത്തിനായുള്ള നടപടികൾ സ്വീകരിക്കുന്നതിലും രാജ്യത്തിന്റെ വളർച്ചയിലും വികസനത്തിലും അവർ നൽകിയ സംഭാവനകളെ മാനിക്കുന്നതിലും പ്രധാനമന്ത്രി മുൻപന്തിയിലാണ്. ഗോത്രവർഗ സംസ്‌കാരം ദേശീയ വേദിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 16ന് രാവിലെ 10:30ന് ഡൽഹിയിലെ മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ മെഗാ ദേശീയ ഗോത്രോത്സവമായ ആദി മഹോത്സവ് ഉദ്ഘാടനം ചെയ്യും.