പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം - പ്രസക്ത ഭാഗങ്ങള്‍

August 15th, 01:37 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്ന് ചെങ്കോട്ടയുടെ കൊത്തളത്തില്‍നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. അദ്ദേഹത്തിന്റെ സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

August 15th, 09:01 am

ദില്ലിയിൽ ചെങ്കോട്ടയിലെ ചരിത്രപ്രധാനമായ കൊത്തളങ്ങളിൽനിന്ന് പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ മഹാന്മാരുടെ ത്യാഗത്തെ അദ്ദേഹം സ്മരിച്ചു. രാജ്യം ക്വിറ്റ് ഇന്ത്യയുടെ എഴുപത്തിയഞ്ചാം വാർഷികവും ചമ്പാറൺ സത്യാഗ്രഹത്തിന്റെ നൂറാം വർഷവും ഗണേശോത്സവത്തിന്റെ 125 വാർഷികവും ആഘോഷിക്കുന്ന വേളയിൽ ഓരോ വ്യക്തിയും പുതിയ ഇന്ത്യയുടെ നിർമാണത്തിനുള്ള നിശ്ചയദാർഢ്യത്തോടെ രാജ്യത്തെ മുന്നോട്ട് നയിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

71-ാം സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ചെങ്കോട്ടയിലെ കൊത്തളങ്ങളിൽനിന്ന് പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു

August 15th, 09:00 am

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹത്തുക്കളായ സ്ത്രീകളെയും പുരുഷന്മാരെയും അദ്ദേഹം ഈ അവസരത്തില്‍ അനുസ്മരിച്ചു. ഗോരഖ്പൂര്‍ ദുരന്തം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇരയായവരോടൊപ്പം ഇന്ത്യയിലെ ജനങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2017 മുതല്‍ 2022 വരെയുള്ള ഈ അഞ്ച് വര്‍ഷങ്ങൾ ‘സങ്കൽപ്പങ്ങളെ സാക്ഷാത്ക്കാരത്തിലേക്ക്’ എത്തിക്കാനുള്ളതാണ്, പ്രധാനമന്ത്രി ലോക്‌സഭയിൽ

August 09th, 10:53 am

ബഹുമാനപ്പെട്ട സ്പീക്കർ മാഡം, ഈ സന്ദർഭത്തിൽ താങ്കളോടും സഭയിലെ ബഹുമാന്യരായ എല്ലാ അംഗങ്ങൾക്കും ഞാൻ എന്റെ കൃതജ്ഞത രേഖപെടുത്തുന്നു. ആഗസ്റ്റ് ക്രാന്തി അനുസ്മരണത്തിന്റെ ഭാഗമായി പാർലമെന്റിൽ ഓഗസ്റ്റിൽ ഒരു കൂട്ടായ്മയുടെ ഭാഗമായി തീരുവാൻ കഴിഞ്ഞതിൽ നാം അഭിമാനിക്കുന്നു. ആഗസ്ത് ന് സംഭവിച്ച സംഭവങ്ങളെ നമ്മൾ പലരും ഓർക്കുന്നു. അതായത് ഓഗസ്റ്റ് ക്രാന്തി. എന്നിരുന്നാലും, വർഷങ്ങൾ കഴിഞ്ഞിട്ടും അത്തരം പ്രധാന സംഭവങ്ങൾ അത്തരം പ്രധാന സംഭവങ്ങളുടെ ഓർമ്മയാണ് ജനങ്ങൾക്ക് പ്രചോദനമാകുന്നത്. അത്തരം പ്രധാനപ്പെട്ട സംഭവങ്ങളെ ഓർക്കുമ്പോൾ അതു രാഷ്ട്രത്തിന് ഒരു പുതിയ ജീവനും ശക്തിയും നൽകുന്നു. അതുപോലെ, ഈ സന്ദേശം നമ്മുടെ പുതിയ തലമുറയിലേക്ക് എത്തിച്ചേരണമെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ കടമയാണ്.

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക വേളയില്‍ ലോകസഭയില്‍ നടന്ന പ്രത്യേക ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

August 09th, 10:47 am

1942 ലെ കാഹള ശബ്ദം ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്നതായിരുന്നുവെങ്കില്‍ ‘പ്രവര്‍ത്തിക്കും, പ്രവര്‍ത്തിച്ച് കാണിക്കും’ എന്നതാണ് ഇന്നത്തെ ശബ്ദമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മെ വിജയത്തിലേയ്ക്ക് നയിക്കേണ്ടത് അടുത്ത അഞ്ച് വര്‍ഷം ‘ദൃഢനിശ്ചയത്തില്‍ നിന്ന് സാക്ഷാത്ക്കാരത്തിലേയ്ക്ക്’ എന്നതായിരിക്കണം-പ്രധാനമന്ത്രി ലോകസഭയില്‍