The strength of India's Yuva Shakti will make India a Viksit Bharat: PM
January 12th, 02:15 pm
PM Modi participated in the Viksit Bharat Young Leaders Dialogue 2025 at Bharat Mandapam, New Delhi, on National Youth Day. Addressing 3,000 young leaders, he highlighted the trust Swami Vivekananda placed in the youth and emphasized his own confidence in their potential. PM Modi recalled India’s G-20 success at the same venue and underscored the role of youth in shaping India’s future, driving the nation toward becoming a Viksit Bharat.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025 ല്‍ പങ്കെടുത്തു
January 12th, 02:00 pm
സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തില്‍ ആഘോഷിക്കുന്ന ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025 ല്‍ പങ്കെടുത്തു. ഇന്ത്യയിലുടനീളമുള്ള 3,000 ഊര്‍ജസ്വലരായ യുവ നേതാക്കളുമായി അദ്ദേഹം സംവദിച്ചു. തദവസരത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്യവെ, ഭാരതമണ്ഡപത്തിന് ജീവനും ഊര്‍ജവും പകര്‍ന്ന ഇന്ത്യയുടെ യുവത്വത്തിന്റെ ജീവസ്സുറ്റ ഊര്‍ജ്ജത്തെ അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തെ യുവജനങ്ങളില്‍ അപാരമായ വിശ്വാസമുണ്ടായിരുന്ന സ്വാമി വിവേകാനന്ദനെ രാജ്യം മുഴുവന്‍ സ്മരിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിംഹങ്ങളെപ്പോലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന യുവതലമുറയില്‍ നിന്ന് തന്റെ ശിഷ്യന്മാര്‍ വരുമെന്ന് സ്വാമി വിവേകാനന്ദന്‍ വിശ്വസിച്ചിരുന്നുവെന്നു ശ്രീ. മോദി കൂട്ടിച്ചേര്‍ത്തു. സ്വാമിജി യുവാക്കളെ വിശ്വസിച്ചതുപോലെ സ്വാമിജിയിലും അദ്ദേഹത്തിന്റെ വിശ്വാസങ്ങളിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞു. യുവത്വത്തെ കുറിച്ചുള്ള സ്വാമിജിയുടെ കാഴ്ചപ്പാടില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാമി വിവേകാനന്ദന്‍ ഇന്ന് നമുക്കിടയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവാക്കളുടെ ചൈതന്യപൂര്‍ണമായ ശക്തിയും സജീവമായ പ്രയത്‌നവും കണ്ട് പുതിയ ആത്മവിശ്വാസം അദ്ദേഹത്തില്‍ നിറയുമായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.The friendship between Bharat and the UAE is reaching unprecedented heights: PM Modi
February 13th, 11:19 pm
Prime Minister Narendra Modi addressed the 'Ahlan Modi' community programme in Abhi Dhabi. The PM expressed his heartfelt gratitude to UAE President HH Mohamed bin Zayed Al Nahyan for the warmth and affection during their meetings. The PM reiterated the importance of the bond that India and UAE share historically. The PM said, “India and UAE are partners in progress.”യു എ ഇയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച കമ്മ്യൂണിറ്റി ഇവന്റായ "അഹ്ലന്‍ മോദി''യില്‍ പ്രധാനമന്ത്രി സംബന്ധിച്ചു
February 13th, 08:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി യു എ ഇയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച 'അഹ്ലന്‍ മോദി' എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പരിപാടിയില്‍ 7 എമിറേറ്റുകളില്‍ നിന്നും എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ഇന്ത്യക്കാര്‍ ഉള്‍പ്പടെ പങ്കെടുത്തു. ഇതോടൊപ്പം യു എ ഇ സ്വദേശികളും സദസില്‍ ഉണ്ടായിരുന്നു.