വികസിത് ഭാരത്-വികസിത് ഗോവ പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 06th, 02:38 pm
ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ജി, മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, മറ്റ് പ്രമുഖര്‍, ഗോവയിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ. എല്ലാ ഗോവ നിവാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍! നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും എപ്പോഴും എന്നില്‍ ഉണ്ടായിരിക്കട്ടെ!പ്രധാനമന്ത്രി ഗോവയിൽ ‘വികസിതഭാരതം, വികസിതഗോവ 2047’ പരിപാടിയിൽ 1330 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
February 06th, 02:37 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗോവയിൽ ‘വികസിതഭാരതം, വികസിതഗോവ 2047’ പരിപാടിയിൽ 1330 കോടിരൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും ശ്രീ മോദി വീക്ഷിച്ചു. വിദ്യാഭ്യാസം, കായികം, ജലശുദ്ധീകരണം, മാലിന്യസംസ്കരണം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതാണ് ഇന്നത്തെ പദ്ധതികൾ. തൊഴിൽമേളയുടെ കീഴിൽ വിവിധ ഗവണ്മെന്റ് വകുപ്പുകളിലായി 1930 പുതിയ നിയമനങ്ങൾക്കുള്ള ഉത്തരവുകളും പ്രധാനമന്ത്രി വിതരണം ചെയ്തു. വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കൾക്കുള്ള അനുമതിപത്രവും കൈമാറി.ഗോവയില്‍ നടക്കുന്ന 37-ാമത് ദേശീയ ഗെയിംസില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
October 26th, 10:59 pm
ബഹുമാനപ്പെട്ട ഗോവ ഗവര്‍ണര്‍ ശ്രീ പി.എസ്. ശ്രീധരന്‍ പിള്ള ജി, ജനപ്രിയനും ഊര്‍ജ്ജസ്വലനുമായ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജി, കായിക മന്ത്രി അനുരാഗ് താക്കൂര്‍, കേന്ദ്രമന്ത്രിസഭയിലെ എന്റെ മറ്റ് സഹപ്രവര്‍ത്തകര്‍, വേദിയില്‍ സന്നിഹിതരായിരിക്കുന്ന പ്രതിനിധികള്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്, പി.ടി. ഉഷാ ജി, കായികമേളയില്‍ പങ്കെടുക്കുന്ന മുഴുവനാളുകള്‍, അവര്‍ക്കു പിന്തുണ നല്‍കുന്ന ജീവനക്കാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, രാജ്യത്തിന്റെ എല്ലാ മുക്കുമൂലകളില്‍ നിന്നുള്ള യുവസുഹൃത്തുക്കള്‍, ഇന്ത്യയുടെ കായികോല്‍സവത്തിന്റെ മഹത്തായ യാത്ര ഇപ്പോള്‍ ഗോവയില്‍ എത്തിയിരിക്കുന്നു. എങ്ങും നിറങ്ങളും തരംഗങ്ങളും ആവേശവും. ഗോവയുടെ അന്തരീക്ഷത്തില്‍ പ്രത്യേകമായ ചിലത് ഇപ്പോഴുണ്ട്. 37-ാമത് ദേശീയ ഗെയിംസിന് എല്ലാവര്‍ക്കും ആശംസകള്‍, അഭിനന്ദനങ്ങള്‍37-ാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി ഗോവയില്‍ ഉദ്ഘാടനം ചെയ്തു
October 26th, 05:48 pm
ഗോവയിലെ മര്‍ഗോവിലുള്ള പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ 37-ാമത് ദേശീയ ഗെയിംസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഒക്‌ടോബര്‍ 26 മുതല്‍ നവംബര്‍ 9 വരെ നടക്കുന്ന ഗെയിംസ്, 28 വേദികളിലായി 43 കായിക ഇനങ്ങളില്‍ രാജ്യത്തുടനീളമുള്ള പതിനായിരത്തിലധികം കായികതാരങ്ങളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കും.പ്രധാനമന്ത്രി നാളെ (ഒക്ടോബര്‍ 26ന്) മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിക്കും
October 25th, 11:21 am
ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി അഹമ്മദ്നഗര്‍ ജില്ലയിലെ ഷിര്‍ദിയില്‍ എത്തിച്ചേരും, അവിടെ അദ്ദേഹം ശ്രീ സായിബാബ സമാധി ക്ഷേത്രത്തില്‍ പൂജയും ദര്‍ശനവും നടത്തും. ക്ഷേത്രത്തിലെ പുതിയ ദര്‍ശന ക്യൂ കോംപ്ലക്സിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക്, പ്രധാനമന്ത്രി നിലവന്ദേ അണക്കെട്ടിന്റെ ജലപൂജന്‍ നിര്‍വഹിക്കുകയും അണക്കെട്ടിന്റെ ഒരു കനാല്‍ ശൃംഖല രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 3:15 ന് പ്രധാനമന്ത്രി ഷിര്‍ദിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കും, അവിടെ അദ്ദേഹം ആരോഗ്യം, റെയില്‍, റോഡ്, എണ്ണ, വാതകം തുടങ്ങിയ മേഖലകളില്‍ 7500 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.