പ്രധാനമന്ത്രി ഒക്ടോബർ 20ന് വാരാണസി സന്ദർശിക്കും
October 19th, 05:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 20ന് വാരാണസി സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ടിന് അദ്ദേഹം ആർജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്യും. അതിനുശേഷം, വൈകുന്നേരം 4.15 ന് അദ്ദേഹം വാരാണസിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.കാശിയിലെ ഡോ. സമ്പൂർണാനന്ദ് സ്പോർട്സ് സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി
June 18th, 11:20 pm
കിസാൻ സമ്മാൻ നിധിയുടെ ഗഡു വിതരണം, ഗംഗാ ആരതി, കാശി വിശ്വനാഥ ക്ഷേത്ര സന്ദർശനം എന്നിവയുൾപ്പെടെയുള്ള കാശിയിലെ വിവിധ പരിപാടികൾക്ക് ശേഷം, വാരണാസിയിലെ ഡോ. സമ്പൂർണാനന്ദ് സ്പോർട്സ് സ്റ്റേഡിയത്തിന്റെയും സ്പോർട്സ് കോംപ്ലക്സിൻ്റെയും നിർമാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായി പ്രധാനമന്ത്രി മോദി അപ്രതീക്ഷിത സന്ദർശനം നടത്തി.ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടന്ന കിസാന്‍ സമ്മാന്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 18th, 05:32 pm
ബഹുമാനപ്പെട്ട ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, എന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകരായ ശിവരാജ് സിംഗ് ചൗഹാന്, ഭഗീരഥ് ചൗധരി, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, നിയമസഭാംഗവും ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റുമായ ശ്രീ. ഭൂപേന്ദ്ര ചൗധരി, മറ്റ് സംസ്ഥാന സര്‍ക്കാര്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വന്‍തോതില്‍ തടിച്ചുകൂടിയ എന്റെ കര്‍ഷക സഹോദരീസഹോദരന്മാരേ, കാശിയിലെ എന്റെ കുടുംബാംഗങ്ങളേ!പ്രധാനമന്ത്രി ഉത്തർപ്രദേശിലെ വാരാണസിയിൽ കിസാൻ സമ്മാൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു
June 18th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ നടന്ന കിസാൻ സമ്മാൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു. 9.26 കോടി ഗുണഭോക്തൃ കർഷകർക്ക് 20,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം-കിസാൻ) 17-ാം ഗഡു അദ്ദേഹം വിതരണം ചെയ്തു. പരിപാടിയിൽ, സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജി) 30,000-ത്തിലധികം സ്ത്രീകൾക്ക് അദ്ദേഹം കൃഷിസഖി സർട്ടിഫിക്കറ്റും നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരെ സാങ്കേതിക വിദ്യയിലൂടെ പരിപാടിയുമായി കൂട്ടിയിണക്കി.പ്രധാനമന്ത്രി മോദി വാരാണസിയിൽ വോട്ടർമാരെ അഭിസംബോധന ചെയ്തു
May 30th, 02:32 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസിയിലെ വോട്ടർമാരുമായി വീഡിയോ സന്ദേശത്തിലൂടെ ആശയവിനിമയം നടത്തി. ബാബ വിശ്വനാഥൻ്റെ അപാരമായ കൃപയും കാശിയിലെ ജനങ്ങളുടെ അനുഗ്രഹവും കൊണ്ടുമാത്രമാണ് ഈ നഗരത്തെ പ്രതിനിധീകരിക്കാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാശിക്കൊപ്പം പുതിയതും വികസിതവുമായ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ പരാമർശിച്ച പ്രധാനമന്ത്രി, കാശി നിവാസികളോട്, പ്രത്യേകിച്ച് യുവജനങ്ങളോടും, സ്ത്രീകളോടും, കർഷകരോടും ജൂൺ 1 ന് റെക്കോഡ് സംഖ്യയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു.ഉത്തർപ്രദേശിലെ വാരാണസിയിൽ പ്രധാനമന്ത്രി മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്തു
May 21st, 05:30 pm
വാരണാസിയിലെ മഹിളാ സമ്മേളനത്തിൽ ഹൃദയസ്പർശിയായ പ്രസംഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ബനാറസിലെ ജനങ്ങളിലുള്ള തൻ്റെ അചഞ്ചലമായ വിശ്വാസം ആവർത്തിച്ച് ഊട്ടിയുറപ്പിക്കുകയും സ്ത്രീ ശാക്തീകരണത്തിനും വികസനത്തിനുമായി കഴിഞ്ഞ ദശകത്തിൽ തൻ്റെ സർക്കാർ കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെ എടുത്തുകാട്ടുകയും ചെയ്തു. പ്രചാരണ വേളയിൽ പങ്കെടുക്കുന്നവരോട് അവരുടെ ആരോഗ്യത്തിന് മുൻഗണന നൽകാനും പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചു."വികാരങ്ങൾ നിറഞ്ഞു കവിഞ്ഞു, വാരണാസിയിൽ ഗംഭീരമായ റോഡ്ഷോ നടത്തവേ പ്രധാനമന്ത്രി പറഞ്ഞു "
May 13th, 10:04 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ വാരണാസിയിൽ അദ്ദേഹത്തിന് വൻ സ്വീകരണം നൽകി. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ ജിയുടെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയതോടെയാണ് പരിപാടി ആരംഭിച്ചത്.പ്രധാനമന്ത്രി വാരാണസിയിൽ 13,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
February 23rd, 02:28 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാരാണസിയിൽ 13,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു. വാരണാസിയിലെ കാർഖിയോണിലെ യുപിഎസ്ഐഡിഎ അഗ്രോ പാർക്കിൽ നിർമ്മിച്ച ബനാസ്കാണ്ഠ ജില്ലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ലിമിറ്റഡിന്റെ പാൽ സംസ്കരണ യൂണിറ്റായ ബനാസ് കാശി സങ്കുലും പ്രധാനമന്ത്രി സന്ദർശിച്ചു. ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിച്ചു. നിയമനപത്രങ്ങളും ജിഐ അംഗീകൃത ഉപയോക്തൃ സർട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി വിതരണം ചെയ്തു. റോഡ്, റെയിൽ, വ്യോമയാനം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, നഗരവികസനം, ശുചിത്വം തുടങ്ങിയ സുപ്രധാന മേഖലകൾ ഉൾപ്പെടുന്നതാണ് ഇന്നത്തെ വികസന പദ്ധതികൾ.സന്ത് ഗുരു രവിദാസിന്റെ 647ാമതു ജന്മവാര്‍ഷികത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 23rd, 12:39 pm
ഗുരു രവിദാസ് ജിയുടെ ജന്മനാട്ടില് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഞാന്‍ നിങ്ങളേവരെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. രവിദാസ് ജിയുടെ ജയന്തി ആഘോഷങ്ങളുടെ ഭാഗമാകാന്‍ നിങ്ങളില്‍ പലരും ദൂരദിക്കുകളില്‍നിന്നു വരുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു. പ്രത്യേകിച്ചും, പഞ്ചാബില്‍ നിന്ന് നിരവധി സഹോദരങ്ങള്‍ വരുന്നതിനാല്‍ വാരണാസി 'മിനി പഞ്ചാബ്' പോലെ അനുഭവപ്പെടുന്നു. സന്ത് രവിദാസ് ജിയുടെ കൃപകൊണ്ടാണ് ഇതെല്ലാം സാധ്യമായത്. എന്നെയും രവിദാസ് ജി അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് ആവര്‍ത്തിച്ചു വിളിക്കാറുണ്ട്. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും ദശലക്ഷക്കണക്കിന് അനുയായികളെ സേവിക്കാനും ഇത് എനിക്ക് അവസരം നല്കുന്നു. ഗുരുവിന്റെ ജന്മസ്ഥലത്ത് അദ്ദേഹത്തിന്റെ എല്ലാ അനുയായികളെയും സേവിക്കാന്‍ കഴിഞ്ഞത് എനിക്ക് ലഭിച്ച അനുഗ്രഹമല്ലാതെ അതില്‍ കുറഞ്ഞ ഒന്നുമല്ല.സന്ത് ഗുരു രവിദാസിന്റെ 647-ാം ജന്മവാർഷികപരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 23rd, 12:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാരാണസിയിൽ സന്ത് ഗുരു രവിദാസിന്റെ 647-ാം ജന്മവാർഷികത്തെ അഭിസംബോധന ചെയ്തു. ബിഎച്ച്യുവിന് സമീപമുള്ള സീർ ഗോവർദ്ധൻപുരിലെ സന്ത് ഗുരു രവിദാസ് ജന്മസ്ഥലക്ഷേത്രത്തിൽ, രവിദാസ് പാർക്കിനോട് ചേർന്ന് പുതിയതായി സ്ഥാപിച്ച സന്ത് രവിദാസിന്റെ പ്രതിമ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സന്ത് രവിദാസ് ജന്മസ്ഥലത്തിനു ചുറ്റും 32 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സന്ത് രവിദാസ് മ്യൂസിയത്തിനും 62 കോടി രൂപയുടെ പാർക്കിന്റെ സൗന്ദര്യവൽക്കരണത്തിനും തറക്കല്ലിടുകയും ചെയ്തു.