PM Modi's Interview with KUNA

December 21st, 09:55 pm

In an interview with KUNA, Prime Minister Narendra Modi emphasised India's growing global influence. During his Kuwait visit, he highlighted trade, energy partnerships, soft power and economic growth. He advocated bilateral cooperation, global sustainability and India's role as a voice for the Global South.

പ്രധാനമന്ത്രി മോദി ഹിന്ദുസ്ഥാന് നൽകിയ അഭിമുഖം

May 31st, 08:00 am

'ഹിന്ദുസ്ഥാന്' നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദി നിലവിലെ തിരഞ്ഞെടുപ്പ് ഉൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. നിഷേധാത്മക രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന പാർട്ടികളെ രാജ്യത്തെ ജനങ്ങൾ തള്ളിക്കളയുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ രാഷ്ട്രീയം കാണാനാണ് ഇന്ന് വോട്ടർ ആഗ്രഹിക്കുന്നത്. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തിൽ, സമവായത്തോടെ മുന്നോട്ട് പോകുന്നതിന് അനുകൂലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഓപ്പൺ മാഗസിന് പ്രധാനമന്ത്രി മോദി നൽകിയ അഭിമുഖം

May 29th, 05:03 pm

ഓപ്പൺ മാഗസിന് നൽകിയ അഭിമുഖത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ സർക്കാരിൻ്റെ കഴിഞ്ഞ പത്തുവർഷത്തെ നേട്ടങ്ങളെക്കുറിച്ചും ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് എന്താണെന്നും രാജ്യത്തിന് സുസ്ഥിരമായ ഒരു സർക്കാർ ആവശ്യമായി വരുന്നതിനെക്കുറിച്ചും മറ്റും സംസാരിച്ചു.

റിപ്പബ്ലിക് ബംഗ്ലായിലെ മയൂഖ് രഞ്ജൻ ഘോഷുമായി പ്രധാനമന്ത്രി മോദിയുടെ അഭിമുഖം

May 28th, 09:50 pm

റിപ്പബ്ലിക് ബംഗ്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

സിഎൻഎൻ ന്യൂസ് 18-ലെ പല്ലവി ഘോഷുമായി പ്രധാനമന്ത്രി മോദിയുടെ അഭിമുഖം

May 28th, 09:15 pm

സിഎൻഎൻ ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

എബിപി ന്യൂസിന് പ്രധാനമന്ത്രി മോദി നൽകിയ അഭിമുഖം

May 28th, 09:03 pm

എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ നയപരമായ ഭരണത്തിനും വികസനത്തിനുമുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്നുകൊണ്ടിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ആഴ്ന്നിറങ്ങി. പ്രതിപക്ഷത്തിൻ്റെ അവസരവാദ, പ്രീണന രാഷ്ട്രീയത്തിലേക്കാണ് അദ്ദേഹം വെളിച്ചം വീശിയത്. കൂടാതെ, തൻ്റെ ജീവിതത്തെയും മൂല്യങ്ങളെയും രൂപപ്പെടുത്തുന്നതിൽ ബംഗാളിനും രാമകൃഷ്ണ മിഷനും ചെലുത്തിയ അഗാധമായ സ്വാധീനത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പ്രധാനമന്ത്രി പങ്കുവെച്ചു.

പ്രധാനമന്ത്രി മോദി ന്യൂസ് നേഷന് നൽകിയ അഭിമുഖം

May 28th, 08:39 pm

ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുടെ വികസനത്തോടുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് ന്യൂസ് നേഷനുമായുള്ള അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് ചർച്ച ചെയ്തു. അദ്ദേഹം INDI സഖ്യത്തെ വിമർശിച്ചു, അവർ വർഗീയവും, ജാതീയവും സ്വജനപക്ഷപാതവും നിറഞ്ഞതുമാണെന്ന് മുദ്രകുത്തി.

പ്രധാനമന്ത്രി മോദി 'അജിത് സമാചാർ' ന് നൽകിയ അഭിമുഖം

May 28th, 11:59 am

'അജിത് സമാചാര്'ന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ജൂൺ നാലിന് എൻഡിഎ സഖ്യം ചരിത്രപരമായ ജനവിധി നേടുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തവണയും എൻഡിഎയെ അധികാരത്തിലെത്തിക്കാൻ രാജ്യം മുഴുവൻ തീരുമാനിച്ചു. പഞ്ചാബിലെ അഴിമതി, മയക്കുമരുന്ന് വിഷയങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, സർക്കാരിൻ്റെ അടുത്ത ടേമിൽ പഞ്ചാബിനെ കൂടുതൽ ശക്തവും സുരക്ഷിതവും ഹരിതാഭവും മൊത്തത്തിൽ മികച്ചതുമാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞു.

പ്രധാനമന്ത്രി മോദി എഎൻഐ ന്യൂസിന് നൽകിയ അഭിമുഖം

May 28th, 10:00 am

എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് വിശദമായി ചർച്ച ചെയ്തു. മതം അടിസ്ഥാനമാക്കിയുള്ള സംവരണം പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിപക്ഷത്തെ വിമർശിച്ച അദ്ദേഹം, ചില സ്വാധീനമുള്ള കുടുംബങ്ങൾ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 അവരുടെ സ്വന്തം നേട്ടത്തിനായി എങ്ങനെ ചൂഷണം ചെയ്തുവെന്ന് എടുത്തുപറഞ്ഞു. കൂടാതെ, ഒഡീഷയിലും പശ്ചിമ ബംഗാളിലും ബിജെപിയുടെ വികസന അജണ്ട പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

പ്രധാനമന്ത്രി മോദി ഐഎഎൻഎസിന് നൽകിയ അഭിമുഖം

May 27th, 02:51 pm

നടന്നുകൊണ്ടിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കെതിരായ സർക്കാരിൻ്റെ നിലപാട്, നയപരമായ ഭരണത്തോടുള്ള പ്രതിബദ്ധത, മറ്റ് പ്രധാന വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തു. സർക്കാർ പദ്ധതികൾ പൂർണമായി നടപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു, ഈ സമീപനം അഴിമതി രഹിത ഭരണം, സാമൂഹിക നീതി, മതനിരപേക്ഷത എന്നിവ ഉറപ്പാക്കുന്നു.