ആത്മനിര്‍ഭര്‍ ഭാരത് എന്നത് അളവിനൊപ്പം ഗുണനിലവാരവുമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു. ദേശീയ അളവുതൂക്ക ശാസ്ത്ര കോണ്‍ക്ലേവ് 2021ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്ത ചടങ്ങിൽ ദേശീയ ആണവോര്‍ജ്ജ ടൈംസ്‌കെയിലും ഭാരതീയ നിര്‍ദേശക് ദ്രവ്യപ്രണാലിയും അദ്ദേഹം ദേശത്തിന് സമര്‍പ്പിക്കുകയും നാഷണല്‍ എന്‍വിയോണ്‍മെന്റൽ സ്റ്റാന്‍ഡാര്‍ഡ് ലബോറട്ടറിക്ക് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു. ''ലോകവിപണിയില്‍ നമ്മുടെ ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്കുണ്ടാക്കുകയെന്നത് മാത്രമല്ല നമ്മുടെ ലക്ഷ്യം, നമ്മള്‍ ജനഹൃദയങ്ങളില്‍ വിജയിക്കാനും ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ആഗോള ചോദനയും സ്വീകാര്യതയും വേണമെന്നും നമ്മള്‍ ആഗ്രഹിക്കുന്നു'' പ്രധാനമന്ത്രി പറഞ്ഞു.
പതിറ്റാണ്ടുകളായി ഗുണനിലവാരത്തിനും അളവുകള്‍ക്കും വേണ്ടി ഇന്ത്യ വിദേശ അളവുകളെയാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ വേഗത, പുരോഗതി, ഉയര്‍ച്ച, പ്രതിച്ഛായ, ഇന്ത്യയുടെ ശക്തി എന്നിവയെല്ലാം ഇന്ന് നമ്മുടെ സ്വന്തം അളവുകളാണ് നിശ്ചയിക്കുന്നത്. അളവുതൂക്ക ശാസ്ത്രം എന്നത് അളവിന്റെ ശാസ്ത്രവും ഏതൊരു ശാസ്ത്രനേട്ടത്തിന് അടിത്തറയിടുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ അളവുകളില്ലാതെ ഒരു ഗവേഷണത്തിനും മുന്നോട്ടുപോകാനാവില്ല.നമ്മുടെ നേട്ടങ്ങള്‍ പോലും ചീല അളവുകള്‍ക്ക് അനുസൃതമാണ്. ലോകത്ത് ഒരു രാജ്യത്തിന്റെ വിശ്വാസ്യത അവിടുത്തെ അളവുതൂക്കത്തിന്റെ പ്രാമാണ്യത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മള്‍ ലോകത്ത് നിലനില്‍ക്കുന്നുവെന്ന് കാട്ടിത്തരുന്ന ഒരു കണ്ണടയാണ് അളവുതൂക്കമെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയ ഇന്ത്യ എന്ന ലക്ഷ്യം നേടിയെടുക്കുന്നത് അളവിലും ഗുണനിലവാരത്തിലുമുള്‍ക്കൊണ്ടിരിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകമാകെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിറയ്ക്കുന്നതിന് പകരം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ മനംകവരുയകയാണ് വേണ്ടതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആഗോള ചോദന നിറവേറ്റുക മാത്രമല്ല, ആഗോള സ്വീകാര്യത നേടുകയും വേണമെന്നതിന് അദ്ദേഹം ഊന്നല്‍ നല്‍കി. ''ഗുണനിലവാരത്തിന്റെയും വിശ്വാസ്യതയുടെയും സ്തംഭങ്ങളില്‍ നമുക്ക് ബ്രാന്‍ഡ് ഇന്ത്യയെ കൂടുതല്‍ ശക്തമാക്കണം'' ശ്രീ മോദി പറഞ്ഞു.
ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ച ഭാരതീയ നിര്‍ദ്ദേശക് ദ്രവ്യ ഘനലോഹങ്ങള്‍, കീടനാശിനികള്‍, ഫാര്‍മ, ടെക്‌സ്‌റ്റൈല്‍സ് എന്നീ മേഖലയിലെ വ്യവസായികളെ '' സര്‍ട്ടിഫൈഡ് റഫറന്‍സ് മെറ്റീവരിയല്‍ സിസ്റ്റം'ത്തിന് രൂപംനല്‍കികൊണ്ട് ഗുണനിലവാരമുളള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് സഹായിക്കും. ഇന്ന് വ്യവസായങ്ങള്‍ നിയമകേന്ദ്രീകൃത സമീപനങ്ങളില്‍ നിന്ന് ഉപഭോക്‌തൃ ക്രമീകരണ സമീപനത്തിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ പുതിയ അളവുകളിലൂടെ രാജ്യത്തെ അങ്ങോളമിങ്ങോളമുള്ള ജില്ലകളിലെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള തിരിച്ചറിവ് നല്‍കുന്നതിനുള്ള സംഘടിതപ്രവര്‍ത്തനമുണ്ടാകും. ഇത് പ്രത്യേകിച്ചും നമ്മുടെ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലകള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്‌ട്ര അളവുകള്‍ക്ക് വഴങ്ങികൊടുക്കുന്നത് വലിയ വിദേശ ഉല്‍പ്പാദന കമ്പനികളെ ഇന്ത്യയിലേക്ക് വരുന്നതിനും പ്രാദേശിക വിതരണശൃംഖലകള്‍ കണ്ടെത്തുന്നതിനും സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ അളവുകളോടെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും ഗുണനിലവാരം ഉറപ്പാക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യയിലെ പൊതു ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉല്‍പ്പന്നം ലഭ്യമാക്കുകയും കയറ്റുമതിക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Aatmanirbhar Bharat is about quantity and quality.
— Narendra Modi (@narendramodi) January 4, 2021
Our aim is not to merely flood global markets.
We want to win people's hearts.
We want Indian products to have high global demand and acceptance. pic.twitter.com/7JsfSlBT35